- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒപ്പം കഴിഞ്ഞ പരിചയക്കാരന്റെ കാറും പണവും മോഷ്ടിച്ച കേസിൽ പിടിയിലായത് മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസ് പ്രതി കവിതാ പിള്ള; കഞ്ചാവ് കേസ് ഒതുക്കി തുടങ്ങി ഉന്നത പൊലീസുകാരുടെ അടുപ്പക്കാരിയായി വിലസി; വിലങ്ങു വീണത് കാക്കിയിട്ട ഉന്നതരുമായി തെറ്റിയപ്പോഴെന്ന് സൂചന
കൊച്ചി: രാത്രി ഒപ്പം കഴിഞ്ഞ പരിചയക്കാരന്റെ കാറും പണവും അപഹരിച്ച കേസിൽ പൊലീസ് പിടിയിലായത് മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിലെ പ്രതിയായിരുന്ന കവിതാ പിള്ള. കോലഞ്ചേരി സ്വദേശിയായ യുവാവിനെ വശീകരിച്ച് ഹോട്ടൽ റൂമിലെത്തിച്ച് പണവും വാഹനവും കവർന്നകേസിലാണ് അറസ്റ്റ്. കവിതാപിള്ളയെന്ന സുന്ദരി ആദ്യം വാർത്തകളിൽ നിറയുന്നത് നാലുവർഷം മുമ്പാണ്. അന്ന് പ്രമാദമായ മെഡിക്കൽ സീറ്റ് തട്ടിപ്പിലെ മുഖ്യപ്രതിയായിരുന്നു ഇവർ. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസ് ഒതുങ്ങിയതോടെ ഒതുങ്ങിക്കൂടിയിരുന്ന കവിതാപിള്ള വീണ്ടും വാർത്തകളിൽ നിറയുകയാണ്. ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം മലയിൽ വീട്ടിൽ അനിലിന്റെ ഭാര്യയാണ് മുപ്പത്തഞ്ചുകാരിയായ കവിത. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിലെ പ്രതി കവിതാ പിള്ളയ്ക്ക് പൊലീസുമായി അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് കാറ് തട്ടിയെടുത്ത കേസിൽ അന്വേഷണം നീണ്ട സംഭവം. ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ഈ കേസ് മുക്കിയതെന്നാണ് ആരോപണം. 2013 ൽ ജൂലൈയിലാണ് ഇപ്പോൾ അറസ്റ്റിലായ കേസിന് ആസ്പദമാ
കൊച്ചി: രാത്രി ഒപ്പം കഴിഞ്ഞ പരിചയക്കാരന്റെ കാറും പണവും അപഹരിച്ച കേസിൽ പൊലീസ് പിടിയിലായത് മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിലെ പ്രതിയായിരുന്ന കവിതാ പിള്ള. കോലഞ്ചേരി സ്വദേശിയായ യുവാവിനെ വശീകരിച്ച് ഹോട്ടൽ റൂമിലെത്തിച്ച് പണവും വാഹനവും കവർന്നകേസിലാണ് അറസ്റ്റ്. കവിതാപിള്ളയെന്ന സുന്ദരി ആദ്യം വാർത്തകളിൽ നിറയുന്നത് നാലുവർഷം മുമ്പാണ്. അന്ന് പ്രമാദമായ മെഡിക്കൽ സീറ്റ് തട്ടിപ്പിലെ മുഖ്യപ്രതിയായിരുന്നു ഇവർ. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസ് ഒതുങ്ങിയതോടെ ഒതുങ്ങിക്കൂടിയിരുന്ന കവിതാപിള്ള വീണ്ടും വാർത്തകളിൽ നിറയുകയാണ്. ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം മലയിൽ വീട്ടിൽ അനിലിന്റെ ഭാര്യയാണ് മുപ്പത്തഞ്ചുകാരിയായ കവിത. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിലെ പ്രതി കവിതാ പിള്ളയ്ക്ക് പൊലീസുമായി അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് കാറ് തട്ടിയെടുത്ത കേസിൽ അന്വേഷണം നീണ്ട സംഭവം. ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ഈ കേസ് മുക്കിയതെന്നാണ് ആരോപണം.
2013 ൽ ജൂലൈയിലാണ് ഇപ്പോൾ അറസ്റ്റിലായ കേസിന് ആസ്പദമായ സംഭവം. കലൂർ സ്റ്റേഡിയം റോഡിലെ ഫ്‌ലാറ്റിൽ പരിചയക്കാരനായ കോലഞ്ചേരി സ്വദേശിക്കൊപ്പം കവിത എത്തി. ഇരുവരും ഒരു രാത്രി ഒന്നിച്ചു താമസിച്ചു. രാവിലെ കോലഞ്ചേരി സ്വദേശി ഉറക്കമെണീറ്റപ്പോൾ കവിത സ്ഥലം വിട്ടിരുന്നു. കാറിന്റെ താക്കോലും മൊബൈൽ ഫോണും കാറിലുണ്ടായിരുന്ന 80,000 രൂപയും തട്ടിയെടുത്തായിരുന്നു കവിത പുറത്തുകടന്നത്. കവിത വിളിച്ചു വരുത്തിയതനുസരിച്ച് എത്തിയ കണ്ണൂർ നുച്ചാട് മണിപ്പാറ കൊട്ടക്കാട്ട് വീട്ടിൽ അനീഷ് (31) ആണ് കാർ തട്ടിയെടുത്ത് കടന്നത് . കാറും മൊബൈൽ ഫോണും പിന്നീടു പ്രതികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ മാനക്കേട് ഭയന്ന് യുവാവ് പരാതി നൽകുകയായിരുന്നു. പ്രതികളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിക്കാത്തതിനാൽ കേസിൽ അറസ്റ്റ് നീളുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം.
പൊലീസുമായി കവിതാ പിള്ളയ്ക്കുള്ള ബന്ധം പുറത്താകുന്ന കഞ്ചാവ് ഒതുക്കൽ കേസുമായി ബന്ധപ്പെട്ടാണ്. മെഡിക്കൽ തട്ടിപ്പ് പുറത്താകുന്നത് വരെ പുറം ലോകം ചർച്ച ചെയ്യാത്ത പേരായിരുന്നു കവിതയുടേത്. എന്നാൽ ഒരിക്കൽ പിടിയിലായതോടെ കവിത താരമായി. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായി പൊലീസ് സ്‌റ്റേഷനുകൾ കയറിയിറങ്ങിയ പരിചയവും ബന്ധവുമാണ് പൊലീസിന്റെ ഇടനിലക്കാരിയെന്ന റോളിൽ കവിതയെ എത്തിച്ചത്. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ ജാമ്യ വ്യവസ്ഥ പ്രകാരം നഗരത്തിലെ മൂന്ന് സ്റ്റേഷനുകളിൽ ആഴ്ചയിലൊരിക്കൽ കവിതപിള്ള ഹാജരാകണം. ഇത് പുതിയ ബന്ധങ്ങളുണ്ടാക്കി. ഇങ്ങനെ പലകുറി കയറിയിറങ്ങി പൊലീസുകാരുമായി അടുത്ത ബന്ധം സ്ഥാപിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പൊലീസുകാരുടെ വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും കവിത മനസിലാക്കി. അതോടെ പണം തട്ടിയെടുക്കാൻ ഒരു അവസരം വന്നപ്പോൾ കവിതാ പിള്ള പൊലീസുകാരുടെ ഇടനിലക്കാരി ചമഞ്ഞു. ഇതായിരുന്നു കഞ്ചാവ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.
സ്വകാര്യ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിലെ പ്രതിയാണു കവിതാ പിള്ള. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടന്നുവരുന്നതിനിടെയാണു കഞ്ചാവ് കേസിലെ ശബ്ദരേഖ പുറത്തായത്. ശബ്ദരേഖ വിവാദമായതോടെ ഐജി എം.ആർ. അജിത്കുമാർ അന്വേഷണം പ്രഖ്യാപിച്ചു. കഞ്ചാവ് കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി ആദിത്യന്റെ അമ്മയും അദ്ധ്യാപികയുമായ ഗീതയോട് കേസിൽ കൂടുതൽ നടപടികൾ ഒഴിവാക്കാൻ രണ്ടു ലക്ഷം രൂപയാണ് കവിത ആവശ്യപ്പെട്ടത്. കഞ്ചാവ് വലിക്കുക മാത്രം ചെയ്തതിനാൽ ആദിത്യനെയും സുഹൃത്തുക്കളെയും കവിത രംഗത്തെത്തുന്നതിന് മുമ്പേ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഗീതയുടെ സുഹൃത്തുക്കളായ ചന്ദബോസ്, അഡ്വ. അഭിലാഷ് എന്നിവരാണ് ജാമ്യമെടുക്കാൻ സ്റ്റേഷനിലെത്തിയത്. ഈ സമയം, കേസ് രജിസ്റ്റർ ചെയ്ത കളമശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പൗലോസിന് 4,000 രൂപ കൈക്കൂലി നൽകി. പിന്നീടാണ് കൂടുതൽ പണം ആവശ്യപ്പെട്ട് കവിത ഫോണിൽ ഗീതയോട് ഭീഷണി മുഴക്കിയത്.
ജാമ്യം ലഭിച്ചെങ്കിലും, ചോദിക്കുന്ന പണം പൊലീസുകാർക്ക് നൽകിയില്ലെങ്കിൽ മറ്റ് കേസുകളിൽ കുടുക്കുമെന്നായിരുന്നു ഭീഷണി. കഞ്ചാവ് വിൽപന നടത്തുകയും കൈവശം വയ്ക്കുകയും ചെയ്ത കേസിൽ 11 പേരെയാണു പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നത്. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നു കഞ്ചാവ് കൊച്ചിയിലെത്തിച്ചു വിദ്യാർത്ഥികൾക്കു വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ എന്നാണു പൊലീസ് അറിയിച്ചത്. എന്നാൽ, പിന്നീട് ഇവരിൽ ചിലരിൽ നിന്ന് 18,000 രൂപ വീതം വാങ്ങിയശേഷം ഇവർക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തുകയായിരുന്നു. വീണ്ടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഇവരിൽ ഒരാളുടെ മാതാവും മലപ്പുറം കാടാമ്പുഴയിലെ അദ്ധ്യാപികയുമായ ഗീതയെ കവിത ഫോണിൽ ബന്ധപ്പെട്ടത്.
സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണു വിളിക്കുന്നതെന്നും പണം കൊടുത്തില്ലെങ്കിൽ മകനെ പൊലീസ് അകത്താക്കുമെന്നും കവിത ഗീതയെ ഭീഷണിപ്പെടുത്തി. എസ്‌ഐ പൗലോസ് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് കവിതാ പിള്ളയുടെ വാദം. ഒടുവിൽ പണം ശരിയായിട്ടുണ്ടെന്നും പിറ്റേന്നു പണവുമായി വരാമെന്നു ഫോൺ സംഭാഷണത്തിൽ ഗീത ഉറപ്പുകൊടുത്തു. എന്നാൽ താൻ ഇതിൽനിന്ന് ഒഴിയുകയാണെന്നും തന്നെ കാണാൻ വരേണ്ടെന്നും പറഞ്ഞ് കവിത സംഭാഷണം അവസാനിപ്പിക്കുന്നു. പറഞ്ഞ സമയത്ത് ഗീത പണം എത്തിക്കാത്തതാണു കവിതയെ പ്രകോപിപ്പിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നതായി ഗീത കൊച്ചി വിജിലൻസ് എസ്‌പിക്കു നൽകിയ പരാതിയിലാണ് അന്വേഷണം നടന്നതും. കള്ളക്കളി പുറത്തായതും. ഈ കേസിലും പൊലീസുമായി കവിതാ പിള്ളയ്ക്കുള്ള ബന്ധത്തെ കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം നടന്നില്ല. ഈ കൂട്ടുകെട്ടുകൾ തന്നെയാണ് കാർ തട്ടിയെത്ത കേസിലും കവിതാ പിള്ളയെ സഹായിച്ചത്. കഞ്ചാവ് കേസ് അട്ടിമറിച്ച സംഭവത്തിൽ കവിതാ പിള്ളയെ സഹായിച്ചവരെ പൊലീസിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
കൊച്ചി അമൃത മെഡിക്കൽ കോളേജ്, കോലഞ്ചേരി മെഡിക്കൽ മിഷൻ, തിരുവല്ല പുഷ്പഗിരി, തൃശൂർ അമല തുടങ്ങിയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയ കേസിലാണ് കവിതാ പിള്ള ആദ്യം പൊലീസ് പിടിയിലായത്. മുപ്പതിലധികം രക്ഷിതാക്കളിൽ നിന്നായി 6 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 5 ലക്ഷം രൂപ മുതൽ 50 ലക്ഷം വരെ പലരിൽ നിന്നായി വാങ്ങിയതായാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരിൽ നിന്ന് അമൃത കോളേജിൽ അഡ്‌മിഷൻ നൽകാമെന്ന് പറഞ്ഞ് 27 ലക്ഷം രൂപ കൈപ്പറ്റി. എം.ഡി.ക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് ഇവർ പണം തട്ടിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് അധികവും തട്ടിപ്പിനിരയായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഇവർ പണം വാങ്ങിയത്. എന്നാൽ മെഡിക്കൽ കോളജുകളിൽ പ്രവേശനം പൂർത്തിയായിട്ടും സീറ്റ് ലഭിക്കാതായതോടെയാണ് രക്ഷിതാക്കൾ പരാതിയുമായി രംഗത്തുവന്നത്.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ നടത്തിപ്പുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പലരിൽനിന്നും പണം വാങ്ങിയത്. മെഡിക്കൽ കോളജുകളിലെ ഉന്നതരെന്ന് പറഞ്ഞ് പലരേയും രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെടുത്തി കൊടുക്കുകയും ചെയ്തു. ഇവർ പറഞ്ഞ പ്രകാരമാണ് പണം കൈമാറിയതെന്നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. ഈ സമയവും കവിതാ പിള്ളയെ രക്ഷിക്കാൻ പൊലീസ് കരുനീക്കം നടത്തിയതായി ആരോപണമുയർന്നിരുന്നു. തട്ടിപ്പിനിരയായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയിൽ ഒരുമാസം മുമ്പ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഇവർ ഒളിവിലാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എറണാകുളം കാരിക്കാമുറിയിലെ സ്ഥാപനത്തിന്റെ ഉടമയായിരുന്നു കവിതാ പിള്ള.