- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻട്രൻസ് തട്ടിപ്പുകേസിലെ പ്രതി കവിതാപിള്ളയുടെ രണ്ടുകോടിയുടെ ആഡംബര വീട് കണ്ടുകെട്ടി; എൻഫോഴ്‌സ്‌മെന്റിന്റെ നടപടി നാലരക്കോടി തട്ടിയെടുത്ത കേസിൽ; കവിതാപിള്ള വീടുവിട്ടത് വളർത്തുനായയെ ഉപേക്ഷിച്ചശേഷം
കൊച്ചി: മെഡിക്കൽ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പലരിൽ നിന്നായി നാലരക്കോടിയോളം രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതി കവിതാ പിള്ളയുടെ വീട് കണ്ടുകെട്ടി. കൊച്ചിയിലെ രണ്ടുകോടിയോളം വിലമതിക്കുന്ന ആഡംബരവില്ലയാണ് കണ്ടുകെട്ടിയത്. 2013ലായിരുന്നു തട്ടിപ്പ് നടന്നത്. തട്ടിപ്പിനെ സംബന്ധിച്ച പരാതികൾ അന്വേഷിച്ച പൊലീസ് കവിതാപിള്ള കുറ്റക്കാരിയെന്ന കുറ്റപത്രം സമർപ്പിച്ചിരുന്നു. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞദിവസം പോണേക്കരയിലെ ആഡംബരവീട് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി ബോർഡ് സ്ഥാപിക്കുകയായിരുന്നു. കവിതാപിള്ള വീടൊഴിഞ്ഞെങ്കിലും വളർത്തുനായയെ കൊണ്ടുപോയിരുന്നില്ല. പലതവണ ആവശ്യപ്പെട്ടെങ്കിലും കവിതാ പിള്ള നായയെ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു ഇതിനിടെ നായയെ വിട്ടുനൽകാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കവിതാപിള്ള കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് പരാതിയും നൽകിയിരുന്നു. തുടർന്ന് മേനകാഗാന്ധിയുടെ ഓഫീസ് കൊച്ചിയിലെ എൻഫോഴ്
കൊച്ചി: മെഡിക്കൽ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പലരിൽ നിന്നായി നാലരക്കോടിയോളം രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതി കവിതാ പിള്ളയുടെ വീട് കണ്ടുകെട്ടി. കൊച്ചിയിലെ രണ്ടുകോടിയോളം വിലമതിക്കുന്ന ആഡംബരവില്ലയാണ് കണ്ടുകെട്ടിയത്. 2013ലായിരുന്നു തട്ടിപ്പ് നടന്നത്.
തട്ടിപ്പിനെ സംബന്ധിച്ച പരാതികൾ അന്വേഷിച്ച പൊലീസ് കവിതാപിള്ള കുറ്റക്കാരിയെന്ന കുറ്റപത്രം സമർപ്പിച്ചിരുന്നു. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞദിവസം പോണേക്കരയിലെ ആഡംബരവീട് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി ബോർഡ് സ്ഥാപിക്കുകയായിരുന്നു.
കവിതാപിള്ള വീടൊഴിഞ്ഞെങ്കിലും വളർത്തുനായയെ കൊണ്ടുപോയിരുന്നില്ല. പലതവണ ആവശ്യപ്പെട്ടെങ്കിലും കവിതാ പിള്ള നായയെ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു
ഇതിനിടെ നായയെ വിട്ടുനൽകാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കവിതാപിള്ള കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് പരാതിയും നൽകിയിരുന്നു. തുടർന്ന് മേനകാഗാന്ധിയുടെ ഓഫീസ് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. കവിതാപിള്ളയുടെ പരാതിയിൽ കഴമ്പില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ മേനകാ ഗാന്ധി അയഞ്ഞു. ഇതോടെയാണ് വീട് ഏറ്റെടുക്കലിന് കളമമൊരുങ്ങിയത്.
എന്നാൽ യജമാനനോടുമാത്രം മെരുങ്ങുന്ന റോട്ട് വീലർ ഇനത്തിൽപെട്ട നായ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കു പൊല്ലാപ്പാവുകയും ചെയ്തു. ആരെയും അടുപ്പിക്കാതായതോടെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വെറ്ററിനറി ഡോക്ടർ എബ്രഹാം തരകന്റെ സഹായം തേടി. ഡോക്ടർ തരകനെത്തി കുത്തിവച്ച് മയക്കിയ ശേഷം നായയെ പാലാരിവട്ടത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനു ശേഷമായിരുന്നു വീട് കണ്ടുകെട്ടൽ നടപടി പൂർത്തിയാക്കിയത്.

Next Story