- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില്ലേജ് ഓഫീസറോടാണോ നിന്റെ കളി? കൈക്കൂലി കൊടുക്കാൻ വിസമ്മതിച്ച പ്രവാസി മലയാളിക്ക് എന്നെന്നും ഓർത്തിരിക്കാൻ കിട്ടിയ പാരയിങ്ങനെ; കാവുംഭാഗത്തെ ഒരു വേറിട്ട പ്രതികാര കഥ
തിരുവല്ല: നെട്ടൂരാനോടാണോടാ നിന്റെ കളി? ലാൽസലാം സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗാണിത്. ഇത് കടമെടുത്താണ് തിരുവല്ലയ്ക്ക് അടുത്ത് കാവുംഭാഗത്തെ വില്ലേജ് ഓഫീസർ പ്രവാസി മലയാളിയായ ഷാജിയോടു ചോദിച്ചത്. വില്ലേജ് അധികൃതരോടാണോ നിന്റെ കളി? ചോദ്യത്തിൽ കഴമ്പില്ലെന്നു കരുതി മുന്നോട്ടു പോയ ഷാജിക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. ഇപ്പോൾ ഷാജി കടം കയറ
തിരുവല്ല: നെട്ടൂരാനോടാണോടാ നിന്റെ കളി? ലാൽസലാം സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗാണിത്. ഇത് കടമെടുത്താണ് തിരുവല്ലയ്ക്ക് അടുത്ത് കാവുംഭാഗത്തെ വില്ലേജ് ഓഫീസർ പ്രവാസി മലയാളിയായ ഷാജിയോടു ചോദിച്ചത്. വില്ലേജ് അധികൃതരോടാണോ നിന്റെ കളി? ചോദ്യത്തിൽ കഴമ്പില്ലെന്നു കരുതി മുന്നോട്ടു പോയ ഷാജിക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.
ഇപ്പോൾ ഷാജി കടം കയറി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നു. കുറ്റം വില്ലേജ് അധികൃതരുമായി ഉടക്കിയെന്നതാണ്. നിയമമാർഗത്തിലൂടെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഷാജിയെ തറപറ്റിക്കാൻ കഴിയാതെ വന്നതോടെ വായ്പയെടുത്ത് നിർമ്മിച്ച കെട്ടിടം മറച്ച് തങ്ങളുടെ ഓഫീസിന്റെ വലിപ്പം കൂട്ടിയാണ് വില്ലേജ് അധികൃതർ പ്രതികരിച്ചത്.
രണ്ടുവർഷം മുമ്പാണ് മതിൽഭാഗം ജിത്തുഭവനിൽ കെ. പി. ഷാജി, തിരുവല്ല -കായംകുളം സംസ്ഥാന പാതയോരത്ത് കാവുംഭാഗം ദേവസ്വംബോർഡ് സ്‌കൂളിന് എതിർവശത്തായി ഒരു കെട്ടിടം നിർമ്മിക്കാൻ തുടങ്ങിയത്. ഇതോടെ കുഴപ്പങ്ങളും തല പൊക്കി. റോഡ് പുറമ്പോക്കിൽ വില്ലേജ് ഓഫീസ് ഇരിക്കുന്ന കെട്ടിടത്തോടു ചേർന്ന് അൽപം പിന്നിലേക്ക് മാറിയാണ് ഷാജി ഇരുനിലക്കെട്ടിടം നിർമ്മിക്കാൻ തുടങ്ങിയത്. ഇതിനിടെ ചിലർ ഷാജിയെ സമീപിച്ച് പുറമ്പോക്ക് കൈയേറിയാണ് നിർമ്മാണമെന്നും ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ പണി തടയുമെന്നും ഭീഷണിപ്പെടുത്തി. വായ്പയെടുത്താണ് കെട്ടിടം നിർമ്മിക്കുന്നതെന്നും പണം തരാൻ നിർവാഹമില്ലെന്നും ഷാജി പറഞ്ഞു. ഇതോടെയാണ് ഷാജിയുടെ കണ്ടകശനി ആരംഭിക്കുന്നത്.
കെട്ടിടം പണി തുടങ്ങിയപ്പോൾ തന്നെ കാവുംഭാഗം വില്ലേജ് ഓഫീസർ ഇവിടെ പുറമ്പോക്ക് കൈയേറ്റമുണ്ടെന്ന് ആരോപിച്ച് സ്റ്റോപ്പ് മെമോ നൽകി. ഇതേ തുടർന്ന് ഷാജി ആർ.ഡി.ഒയ്ക്ക് പരാതി കൊടുത്തു. സ്ഥലപരിശോധന നടത്തിയ ആർ.ഡി.ഒ കൈയേറ്റമില്ലെന്ന് റിപ്പോർട്ട് ചെയ്തതോടെ പണി പുനരാരംഭിച്ചു. കെട്ടിടത്തിന്റെ ഒന്നാംനില ഒരു വിധത്തിൽ പൂർത്തിയാക്കി. ഇത് വാടകയ്‌ക്കെടുക്കാൻ പലരുമെത്തി. എന്നാൽ ആദ്യം പണം ചോദിച്ചവരിൽ ചിലർ ചേർന്ന് ഇതെല്ലാം തടസപ്പെടുത്തി. കെട്ടിടത്തിൽനിന്ന് വരുമാനം ഇല്ലാതെ വന്നതോടെ വായ്പയുടെ തവണ മുടങ്ങി.
ഒടുക്കം, ഷാജിക്ക് വായ്പ കൊടുത്ത ബാങ്ക് ശാഖ തന്നെ കെട്ടിടം എടുത്ത് എ.ടി.എം. ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങി. കാര്യങ്ങൾ ഇങ്ങനെ പോകുമ്പോഴാണ് ഷാജിയുടെ കെട്ടിടംമറച്ചു കൊണ്ട് തൊട്ടു മുൻപിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ വികസനം ആരംഭിച്ചത്. വില്ലേജ് ഓഫീസ് കെട്ടിടത്തിനു മുകളിലും കിഴക്കു ഭാഗത്തും മുറി നിർമ്മിക്കാൻ സൗകര്യമുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ച് വടക്കു ഭാഗത്തു തന്നെ മുറി പണിതു. ഇതാകുമ്പോൾ പിന്നിലെ കെട്ടിടം പൂർണമായും മറയും.
നിലവിലെ മതിൽ പൊളിച്ച് തകരഷീറ്റിട്ട് മറച്ച് ഷെഡ് പോലെ ഒരു മുറി നിർമ്മിച്ചിരിക്കുകയാണ്. റോഡിന് അഭിമുഖമായി നിർമ്മിച്ച ബാങ്കിന്റെ എ.ടി.എം പൂർണമായും മറഞ്ഞു. ഇതോടെ ബാങ്ക് അധികൃതർ ഈ കെട്ടിടത്തിൽനിന്നും മാറാനും ശ്രമം തുടങ്ങി. ഇതിനിടെ പലതവണയായി ചിലർ ഷാജിയെ സമീപിച്ച് പണം നൽകിയാൽ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നൽകി. എന്നാൽ കടം കയറി മുങ്ങിനിൽക്കുന്ന ഷാജിയുടെ കൈവശം ഇവർക്ക് നൽകാൻ പണമില്ല.
കൺമുന്നിൽ പലവിധത്തിലുള്ള അനധികൃത നിർമ്മാണങ്ങൾ തകൃതിയായി നടന്നിട്ടും അതൊന്നും കാണാൻ കണ്ണില്ലാത്ത വില്ലേജ് അധികൃതർ തന്നെ മാത്രം ദ്രോഹിക്കുകയാണെന്ന് ഷാജി പറയുന്നു. പ്രവാസിയായ താൻ നാട്ടിലെത്തി ബിസിനസ് തുടങ്ങിയപ്പോഴത്തെ ദുരിതകഥ വിവരിച്ച് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. ഒരു നടപടിയും ഉണ്ടായിട്ടില്ല. നിലവിലുള്ള വില്ലേജ് ഓഫീസർ സ്ത്രീയാണ്. ഇതേപ്പറ്റി ചോദിച്ചപ്പോൾ അവർ കൈമലർത്തുന്നു. തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. തനിക്ക് മുമ്പേ തന്നെ ഇതു പണിയാനുള്ള നിർദ്ദേശം പോയിരുന്നു. ഇപ്പോൾ പണിയുന്നത് കമ്പ്യൂട്ടർ റൂമാണ്. തീർന്നില്ല. ഇനി കക്കൂസും കുളിമുറിയും കൂടി വരും. അതായത് ഷാജിയുടെ ദുരിതം തുടരുമെന്ന് അർഥം.