- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും കൊണ്ട് നിറഞ്ഞ കാവുങ്കൽ ഗ്രാമം ഇനി ഡോക്ടർമാരുടെ എണ്ണത്തിലും നമ്പർ വൺ; പഠിച്ചു മിടുക്കരാവാൻ പരസ്പരം പ്രചോദനമാവുന്ന കാവുങ്കൽ എന്ന കൊച്ചു ഗ്രാമം ഡോക്ടർമാരെ കൊണ്ടു നിറയുന്നു
മുഹമ്മ: കാവുങ്കൽ ഗ്രാമം വാർത്തകളിൽ ഇടംപിടിക്കുന്നത് ഇതാദ്യമായല്ല. മുൻപ് സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണത്തിന്റെ പേരിലാണ് കാവുങ്കൽ ഗ്രാമം വാർത്തകളിൽ ഇടം നേടിയതെങ്കിൽ. ഇപ്പോൾ ഡോക്ടർമാരുടെ എണ്ണം കൊണ്ടാണ് ഈ കൊച്ചു ഗ്രാമം കേരളത്തെ ഞെട്ടിക്കുന്നത്. ഒരു വീട്ടിൽ കുറഞ്ഞത് ഒരു സർക്കാർ ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഉദ്യോഗസ്ഥ ഉള്ള കാവുങ്കൽ ഗ്രാമത്തിലെ ഡോക്ടർമാരുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. ഡോക്ടർ രജിസ്ട്രേഷനുള്ളവരും എം.ബി.ബി.എസ്. വിദ്യാർത്ഥികളും പി.ജി.ക്കാരും ഉൾപ്പെടെ 46 പേരാണ് ഒരു കിലോമീറ്റർ ചുറ്റളവ് മാത്രമുള്ള കാവുങ്കൽ എന്ന ഈ കൊച്ചു ഗ്രമാത്തിലുള്ളത്. മുഹമ്മയിലെ പൂഞ്ഞിലിക്കാവ് ദേവീ ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവാണ് കാവുങ്കൽ ഗ്രാമം. 26 വയസ് മുതൽ 65 വയസ് വരെയുള്ള ഡോക്ടർമാർ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ അസുഖം വന്നാൽ ചികിത്സയ്ക്കായി ആരും നെട്ടോട്ടം ഓടേണ്ട. എല്ലാ മേഖലയിലും ഉള്ള ഡോക്ടർമാർ ഇവിടെയുണ്ട്. അസുഖം വന്നാൽ നോക്കാൻ അയൽക്കാരുണ്ടല്ലോ എന്ന അഭിമാനം ഓരോ വീട്ടുകാരിലും ഉണ്ട്. എം.ബി.ബി.എസ്. ഡോക്ടർമാർ 18,
മുഹമ്മ: കാവുങ്കൽ ഗ്രാമം വാർത്തകളിൽ ഇടംപിടിക്കുന്നത് ഇതാദ്യമായല്ല. മുൻപ് സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണത്തിന്റെ പേരിലാണ് കാവുങ്കൽ ഗ്രാമം വാർത്തകളിൽ ഇടം നേടിയതെങ്കിൽ. ഇപ്പോൾ ഡോക്ടർമാരുടെ എണ്ണം കൊണ്ടാണ് ഈ കൊച്ചു ഗ്രാമം കേരളത്തെ ഞെട്ടിക്കുന്നത്. ഒരു വീട്ടിൽ കുറഞ്ഞത് ഒരു സർക്കാർ ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഉദ്യോഗസ്ഥ ഉള്ള കാവുങ്കൽ ഗ്രാമത്തിലെ ഡോക്ടർമാരുടെ എണ്ണവും വർദ്ധിച്ചു വരികയാണ്.
ഡോക്ടർ രജിസ്ട്രേഷനുള്ളവരും എം.ബി.ബി.എസ്. വിദ്യാർത്ഥികളും പി.ജി.ക്കാരും ഉൾപ്പെടെ 46 പേരാണ് ഒരു കിലോമീറ്റർ ചുറ്റളവ് മാത്രമുള്ള കാവുങ്കൽ എന്ന ഈ കൊച്ചു ഗ്രമാത്തിലുള്ളത്. മുഹമ്മയിലെ പൂഞ്ഞിലിക്കാവ് ദേവീ ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവാണ് കാവുങ്കൽ ഗ്രാമം. 26 വയസ് മുതൽ 65 വയസ് വരെയുള്ള ഡോക്ടർമാർ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ അസുഖം വന്നാൽ ചികിത്സയ്ക്കായി ആരും നെട്ടോട്ടം ഓടേണ്ട. എല്ലാ മേഖലയിലും ഉള്ള ഡോക്ടർമാർ ഇവിടെയുണ്ട്. അസുഖം വന്നാൽ നോക്കാൻ അയൽക്കാരുണ്ടല്ലോ എന്ന അഭിമാനം ഓരോ വീട്ടുകാരിലും ഉണ്ട്.
എം.ബി.ബി.എസ്. ഡോക്ടർമാർ 18, ഹോമിയോ ഡോക്ടർ ഒന്ന്, ദന്ത ഡോക്ടർ രണ്ട്, ആയുർവേദം അഞ്ച്, സിദ്ധ ഒന്ന് എന്നിങ്ങനെയാണ് ഇപ്പോൾ ജോലി ചെയ്യുന്നവരുടെ കണക്ക്. 14 മെഡിക്കൽ എം.ബി.ബി.എസ്. വിദ്യാർത്ഥികളും ൈവകാതെ ഡോക്ടർമാരായി നാട്ടിലെത്തും. എം.ബി.ബി.എസ്. കഴിഞ്ഞുള്ള തുടർപഠനത്തിനായി പോയിരിക്കുന്നവരുമുണ്ട്. 29 പേർ വനിതകളാണ്. 17 പുരുഷന്മാരും.
മിക്ക ഡോക്ടർമാരും ഗ്രാമസാവികൾക്ക് സൗജന്യമായാണ് ചികിത്സ നൽകുന്നത്. ഡോക്ടർ ജാഡയില്ലാതെ അയൽക്കാരും വീട്ടുകാരുമായാണ് എല്ലാവരുടേയും ഇടപെടൽ. ഗ്രാമത്തിലെ ഡോക്ടർ കെ.ആർ.രശ്മിക്ക് ജന്മനാട്ടിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അസിസ്റ്റന്റ് സർജനായി സേവനം ചെയ്യാൻ ഭാഗ്യമുണ്ടായി. തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജ് ലക്ചറർ ഡോ.സേതുലാൽ, ചങ്ങനാശ്ശേരി ഗവ.ആശുപത്രിയിലെ ഡോ.ടി.എസ്.സുരേഷ് ബാബു, ആരോഗ്യ വകുപ്പിൽനിന്ന് അഡീഷണൽ ഡയറക്ടറായി റിട്ടയർചെയ്ത ഡോ.സിറാബുദ്ദീൻ അദ്ദേഹത്തിന്റെ ഭാര്യ ഡോ. ഉമ്മുസുൽമ (തദ്ദേശസ്വയംഭരണ വകുപ്പിലെ ആരോഗ്യ വിഭാഗത്തിൽ ജോയിന്റ് ഡയറക്ടർ), കോട്ടയം ഇ.എസ്‌ഐ. ആശുപത്രി ഡോക്ടറായ സ്മിത ശാർങൻ, കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഡോ.ആസാദ് ഖാലിദ് എന്നിവരെല്ലാം ഗ്രാമത്തിന്റെ ഡോക്ടർ പട്ടികയിലുള്ളവരാണ്.
സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം കൊണ്ട് പിഎസ് സിയെ വരെ അമ്പരപ്പിച്ചിട്ടുള്ള ഗ്രാമമാണ് കാവുങ്കൽ. ഇവിടെയുള്ള 90 ശതമാനം പേരും സർക്കാർ ഉദ്യോഗസ്ഥരാണ്. കാവുങ്കലെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം കണ്ട് ഞെട്ടിയ പിഎസ് സി അധികൃതർ ശരിയായ മാർഗത്തിലാണോ ഇവർ ജോലി നേടിയതെന്ന് നേരിട്ട് അന്വേഷണവും നടത്തിയിട്ടുണ്ട്.
പി.എസ്. സി. പരീക്ഷയെഴുതുന്നവർക്ക് സൗജ്യമായി പരിശീലനം നൽകുന്ന ഗ്രാമം കൂടിയാണിത്. ജോലികിട്ടിയവർ തന്നെയാണ് സൗജന്യ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നത്.90 ശതമാനം വീടുകളിലും സർക്കാർ ഉദ്യോഗസ്ഥരും ഏറെ പൊലീസ് ഉദ്യോഗസ്ഥരുമുള്ള ഗ്രാമം കൂടിയാണ് കാവുങ്കൽ.