- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അബിയേട്ടാ ഒന്ന് വിളിക്ക്.. ഞാൻ മരിച്ചുപോകും അബിയേട്ടാ... എനിക്ക് സഹിക്കാൻ പറ്റുന്നില്ല; ആവശ്യങ്ങൾ കഴിഞ്ഞപ്പോ ഒരു റീസൺ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? മെസഞ്ചറിൽ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാർട്സ് എല്ലാം കിടപ്പുണ്ട്; കൊല്ലത്തെ അദ്ധ്യാപിക കാവ്യാ ലാലിന്റെ മരണത്തിൽ ഒളിവിൽ പോയ പ്രതി പിടിയിൽ; കാമുകൻ അബിൻലാലിനെ പൊലീസ് പിടികൂടിയത് എറണാകുളത്തു നിന്നും
കൊല്ലം: കൊട്ടിയത്ത് അദ്ധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ പ്രതി അബിൻ പ്രദീപിനെ പൊലീസ് പിടികൂടി. എറണാകുളത്ത് നിന്നാണ് അബിൻ പൊലീസിന്റെ പിടിയിലായത്. അദ്ധ്യാപിക കാവ്യാലാൽ മരിച്ചത് മുതൽ അബിനും കുടുംബവും ഒളിവിലായിരുന്നു. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് അബിൻ പൊലീസ് പിടിയിലാകുന്നത്. മൊബൈൽ നെറ്റ് വർക്ക് പരിശോധിച്ചാണ് ചാത്തന്നൂർ എ.സി.പി യുടെ നേതൃത്വത്തിലുള്ള സംഘം അബിനെ വലയിലാക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങിയതിന് പിന്നാലെയാണ് കൊട്ടിയത്തെ അദ്ധ്യാപിക കാവ്യാലാലിനെ റെയിൽ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവ്യയുമായി വിവാഹം ഉറപ്പിച്ച അബിനെതിരെ ആത്മഹത്യാ പ്രേരണക്കും മാനഭംഗത്തിനും കേസെടുത്തിരുന്നു. നേരത്തെ കേസിൽ കാവ്യ ലാലിന്റെ മരണത്തിൽ പ്രതിയായ യുവാവിന് കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ പ്രതി ഒളിവിൽ പോയതാണ് പൊലീസിന് വിനയായി മാറിയത്. ഓഗസ്റ്റ് 24-ന് പൊഴിക്കര മാമൂട്ടിൽ പാലത്തിനടുത്ത് റെയിൽപ്പാതയിൽ ദുരൂഹസാഹചര്യത്തിൽ
കൊല്ലം: കൊട്ടിയത്ത് അദ്ധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ പ്രതി അബിൻ പ്രദീപിനെ പൊലീസ് പിടികൂടി. എറണാകുളത്ത് നിന്നാണ് അബിൻ പൊലീസിന്റെ പിടിയിലായത്. അദ്ധ്യാപിക കാവ്യാലാൽ മരിച്ചത് മുതൽ അബിനും കുടുംബവും ഒളിവിലായിരുന്നു. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് അബിൻ പൊലീസ് പിടിയിലാകുന്നത്. മൊബൈൽ നെറ്റ് വർക്ക് പരിശോധിച്ചാണ് ചാത്തന്നൂർ എ.സി.പി യുടെ നേതൃത്വത്തിലുള്ള സംഘം അബിനെ വലയിലാക്കിയത്.
സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങിയതിന് പിന്നാലെയാണ് കൊട്ടിയത്തെ അദ്ധ്യാപിക കാവ്യാലാലിനെ റെയിൽ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവ്യയുമായി വിവാഹം ഉറപ്പിച്ച അബിനെതിരെ ആത്മഹത്യാ പ്രേരണക്കും മാനഭംഗത്തിനും കേസെടുത്തിരുന്നു. നേരത്തെ കേസിൽ കാവ്യ ലാലിന്റെ മരണത്തിൽ പ്രതിയായ യുവാവിന് കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ പ്രതി ഒളിവിൽ പോയതാണ് പൊലീസിന് വിനയായി മാറിയത്.
ഓഗസ്റ്റ് 24-ന് പൊഴിക്കര മാമൂട്ടിൽ പാലത്തിനടുത്ത് റെയിൽപ്പാതയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അദ്ധ്യാപിക കാവ്യ ലാലിന്റെ മരണത്തിൽ ഒന്നാംപ്രതിയായ മയ്യനാട് കൂട്ടിക്കട തൃക്കാർത്തികയിൽ അബിൻ പ്രദീപിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇയാളുടെ അമ്മയും രണ്ടാംപ്രതിയുമായ ബീനയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. നാഷ്ണൽ പബ്ലിക്ക് സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയിൽ കാവ്യ ലാലിന്റെ മരണത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. കാവ്യയുടെ അമ്മ ജീന നൽകിയ പരാതിയിലാണു കാവ്യ കാമുകൻ അബിന് അയച്ച മെസേജുകളും കൂടുതൽ വിവരങ്ങളും ഉൾപ്പെടുത്തിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് അമ്മ ബീനയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അബിന്റെ അച്ഛൻ പ്രദീപ് ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഇയാളുടെപേരിൽ നിലവിൽ കേസില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയതിനാൽ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. കാവ്യ ലാലിന്റെ മരണത്തെ തുടർന്ന് സുഹൃത്തായിരുന്ന അബിനെയും അമ്മ ബീനയെയും ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.
തുടരന്വേഷണത്തിൽ ലൈംഗികപീഡനം നടന്നിട്ടുള്ളതായി കണ്ടെത്തിയതോടെ അബിന്റെ പേരിൽ ബലാത്സംഗക്കുറ്റംകൂടി ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്നാണ് ഇവർ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. വിശദമായ വാദം കേട്ട കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഒന്നാംപ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് കഴിഞ്ഞ 28-ന് ഉത്തരവായത്. കാവ്യ ലാലിന്റെ മരണത്തെ തുടർന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിവരുകയായിരുന്നു.
കഴിഞ്ഞ ആറു വർഷമായി സ്നേഹിച്ചിരുന്ന അബിൻ എന്ന യുവാവ് ഒഴിവാക്കിയതാണ് ആത്മഹത്യയിലേയ്ക്കു നയിച്ചത് എന്നു പറയുന്നു. സാമ്പത്തികമായി ഉയർന്ന അബിന്റെ കുടുംബം ഭീമമായ തുകയാണു സ്ത്രീധനം ചോദിച്ചത്. ജൂലൈ 25 ന് കാവ്യ അബിൻ പഠിക്കുന്ന എസ് എൻഐടിയിൽ എത്തിരുന്നു. എന്നാൽ ബന്ധം തുടരാൻ താൽപ്പര്യം ഇല്ല എന്ന് പറഞ്ഞ് അബിൻ ഒഴിവാക്കുകയായിരുന്നു. ജൂലൈമാസം അവസാനം കാവ്യ വീണ്ടും അബിന്റെ വീട്ടിൽ പോയി എങ്കിലും അബിൻ കാവ്യയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ കാൺകേയായിരുന്നു ഇത്.
കാവ്യയുടെയും അബിന്റെയും ബന്ധം വീട്ടുകാർക്ക് അറിവുള്ളതായിരുന്നു. മരണത്തിന് ഉത്തരവാദിയെ പിടികൂടാത്തതിനെ തുടർന്നു കാവ്യയുടെ അമ്മ മുഖ്യമന്ത്രിക്കു പരാതി നൽകി. കാവ്യ അബിനയച്ച വാട്ടസാപ്പ് മെസേജുകളാണു തെളിവായി നൽകിരിക്കുന്നത്. കാവ്യാ ലാലിന്റെ മരണത്തിനു പിന്നിലെ യഥാർഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി അമ്മ ജീന ഒറ്റയാൾ പോരാട്ടം നടത്തി വരുന്നതിനിടെയാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.
അബിനും കാവ്യയും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ ഇങ്ങനെയാണ്. അബിയേട്ടാ, എനിക്ക് ഇയാളില്ലാതെ ജീവിക്കാൻ പറ്റില്ല. ഞാൻ എന്റെ സ്വഭാവം മാറ്റി. ഇനി ദേഷ്യപ്പെടില്ല. ഒരിക്കലും അബിയേട്ടാ. എനിക്ക് ഇഷ്ടക്കൂടുതലേയുള്ളു. പ്ലീസ് നമുക്ക് പഴയ പോലെ ആകാം. ഒന്ന് വിളിക്ക്. കാവ്യ അയച്ച മറ്റൊരു സന്ദേശം: 'അബിയേട്ടാ ഒന്ന് വിളിക്ക്, ഞാൻ മരിച്ചുപോകും അബിയേട്ടാ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാൻ ഇഷ്ടമല്ലെന്ന് പറയുന്നത് അബിയേട്ടൻ അത് സോൾവ് ചെയ്യുന്നത് കേൾക്കാൻ വേണ്ടി ആയിരുന്നു. ഇനി പറയില്ല ,പ്ലീസ്.' ആവശ്യങ്ങൾ കഴിഞ്ഞപ്പോ ഒരു റീസൺ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? അല്ലെങ്കിൽ ഇയാൾ ഇങ്ങനെ കാണിക്കില്ല. മെസഞ്ചറിൽ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാർട്സ് എല്ലാം കിടപ്പുണ്ട്. അഥവാ ഞാൻ മരിച്ചാൽ എന്നെ വീട്ടിൽക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാൻ എഴുതിക്കൊടുത്തിട്ടേ പോകൂ. റിട്ടേൺ കംപ്ലയിന്റ് കൊടുക്കാൻ പറഞ്ഞു ഞാൻ തിരക്കിയപ്പോൾ, എല്ലാരും അറിയട്ടേ ചെയ്തിട്ടുള്ളതൊക്കെ'. ഇതായിരുന്നു മൂന്നാമത്തെ സന്ദേശം.
കാവ്യ ജീവനൊടുക്കിയതിന് പിന്നാലെ അബിൻ നാടുവിട്ടു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് അബിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്.