- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന പോസ്റ്റിൽ മാത്രം കമന്റിട്ടത് 2000ത്തോളം പേർ; അശ്ലീലം പറഞ്ഞവരെല്ലാം കുടുങ്ങും; ഫെയ്സ് ബുക്ക് ഐഡിയുടെ ഉറവിടം തേടി പൊലീസ്; വിദേശത്തുണ്ടാക്കിയ വ്യാജ ഇമെയിലുകൾ കണ്ടെത്താനാവില്ലെന്നും വിലയിരുത്തൽ; കാവ്യാ മാധവന്റെ പരാതിയിൽ അന്വേഷണം ഊർജ്ജിതം
കൊച്ചി: നടൻ ദിലീപുമായുള്ള വിവാഹശേഷം തന്നെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചുവെന്ന നടി കാവ്യമാധവന്റെ പരാതിയിൽ ഇന്റർനെറ്റ് കഫെ ഉടമയെ ചോദ്യം ചെയ്തുവെന്ന വാർത്ത നിഷേധിച്ച് പൊലീസ്. ചില ഓൺലൈൻ മാദ്ധ്യമങ്ങൾ നുണകൾ പ്രചരിപ്പിക്കുകയാണെന്നും കളമശ്ശേരി സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫേസ്‌ബുക്ക് ഫേക്ക് ഐഡികളിൽ നിന്നാണ് കാവ്യയ്ക്കെതിരെ അധിക്ഷേപങ്ങൾ ഉണ്ടായത്. അധിക്ഷേപങ്ങൾ നടത്തിയ ഫേസ്‌ബുക്ക് ഐഡികളുടെ വിവരങ്ങൾ നൽകാൻ ഫേസ്‌ബുക്കിനോട് പൊലീസ് കത്ത് മുഖേന അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ലഭിക്കാൻ കാലതാമസമെടുക്കും. വിവരങ്ങൾ ലഭിച്ചാലുടൻ കേസിൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, വി ഹേറ്റ് കാവ്യ, വി ഹേറ്റ് കാവ്യ അന്റ് ദിലീപ് തുടങ്ങിയ പേരുകളിൽ ആരംഭിച്ച ഫേസ്‌ബുക്ക് ഐഡികൾ ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ് ഉപയോഗിച്ചതെന്ന ഐപി അഡ്രസ്സ് ലൊക്കേറ്റ് ചെയ്തപ്പോൾ സൈബർ പൊലീസിന് വിവരം ലഭിച്ചു. ഈ ഐഡികളുടെ ഉപയോക്താക്കളെ കണ്ടെത്തണമെങ്കിൽ കൂടുതൽ സമയം വേണമെന്നാണ് പ്രഥമികമായി ലഭിക്കുന്ന സൂചന. എന്നാൽ അന്യ രാജ്യങ്ങളിൽ നിന്ന
കൊച്ചി: നടൻ ദിലീപുമായുള്ള വിവാഹശേഷം തന്നെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചുവെന്ന നടി കാവ്യമാധവന്റെ പരാതിയിൽ ഇന്റർനെറ്റ് കഫെ ഉടമയെ ചോദ്യം ചെയ്തുവെന്ന വാർത്ത നിഷേധിച്ച് പൊലീസ്. ചില ഓൺലൈൻ മാദ്ധ്യമങ്ങൾ നുണകൾ പ്രചരിപ്പിക്കുകയാണെന്നും കളമശ്ശേരി സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഫേസ്‌ബുക്ക് ഫേക്ക് ഐഡികളിൽ നിന്നാണ് കാവ്യയ്ക്കെതിരെ അധിക്ഷേപങ്ങൾ ഉണ്ടായത്. അധിക്ഷേപങ്ങൾ നടത്തിയ ഫേസ്‌ബുക്ക് ഐഡികളുടെ വിവരങ്ങൾ നൽകാൻ ഫേസ്‌ബുക്കിനോട് പൊലീസ് കത്ത് മുഖേന അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ലഭിക്കാൻ കാലതാമസമെടുക്കും. വിവരങ്ങൾ ലഭിച്ചാലുടൻ കേസിൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, വി ഹേറ്റ് കാവ്യ, വി ഹേറ്റ് കാവ്യ അന്റ് ദിലീപ് തുടങ്ങിയ പേരുകളിൽ ആരംഭിച്ച ഫേസ്‌ബുക്ക് ഐഡികൾ ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ് ഉപയോഗിച്ചതെന്ന ഐപി അഡ്രസ്സ് ലൊക്കേറ്റ് ചെയ്തപ്പോൾ സൈബർ പൊലീസിന് വിവരം ലഭിച്ചു. ഈ ഐഡികളുടെ ഉപയോക്താക്കളെ കണ്ടെത്തണമെങ്കിൽ കൂടുതൽ സമയം വേണമെന്നാണ് പ്രഥമികമായി ലഭിക്കുന്ന സൂചന. എന്നാൽ അന്യ രാജ്യങ്ങളിൽ നിന്ന് വ്യാജ ഇ-മെയിൽ അഡ്രസ്സ് ഉപയോഗിച്ചാണ് ഇത്തരം ഫേസ്‌ബുക്ക് ഐഡികൾ ആരംഭിച്ചതെങ്കിൽ കണ്ടെത്തുക പ്രയാസമാണെന്നും ഐറ്റി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കാവ്യമാധവന്റെ ഓൺലൈൻ വിപണന വെബ്സൈറ്റായ ലക്ഷ്യയുടെ ഫേസ്‌ബുക്ക് പേജിലും കാവ്യയുടെ ഫേസ്‌ബുക്ക് പേജിലും വന്ന അധിക്ഷേപങ്ങൾക്കെതിരെയാണ് എറണാകുളം റേഞ്ച് ഐജിക്ക് കാവ്യമാധവൻ രേഖമൂലം പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വനിത സിഐ കാവ്യയിൽ നിന്നും മൊഴിയെടുത്തിരുന്നു. തുടർന്ന തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
കാവ്യമാധവന്റെ ഫേസ്‌ബുക്ക് പേജിലെ അവസാനത്തെ പോസ്റ്റ് 2016 നവമ്പർ 23 നാണ്. അതായത് ദിലീപ് കാവ്യ വിവാഹത്തിന്റെ രണ്ട് ദിവസം മുമ്പ്. ഈ പോസ്റ്റിലടക്കമുള്ള അധിക്ഷേപ-പരിഹാസ കമന്റുകൾ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഈ കമന്റുകളുടെ സ്‌ക്രീൻ ഷോട്ട് അടക്കമുള്ളവ ഉൾക്കൊള്ളിച്ചാണ് പരാതി നൽകിയതെന്നാണ് വിവരം. അവസാനത്തെ പോസ്റ്റിൽ മാത്രം 2000 ത്തോളം കമന്റ്സ് ഉണ്ട്. ഇത് മുഴുവനും നിരീക്ഷിക്കേണ്ട ഗതികേടിലാണ് സൈബർ പൊലീസ്.
ഇതിനിടയിലാണ് ചില ഫേക്ക് ഐഡികളിൽ നിന്ന് അശ്ലീലചുവയുള്ള കമന്റുകൾ വന്നത്. ഇവരെയാണ് പ്രധാനമായും കാവ്യ പരാതിയിൽ എടുത്ത് പറയുന്നത്. എന്നാൽ കാവ്യയുടെ ഓൺലൈൻ ബിസിനസ് സ്ഥാപനമായ ലക്ഷ്യയുടെ ഫേസ്‌ബുക്ക് പേജിന്റെ പ്രവർത്തനം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. ഡിസംബർ 24 ലെ ക്രിസ്തുമസ് ആശംസകൾക്ക് ശേഷം ഒരു അപ്ഡേഷനും പേജിൽ ചെയ്തിട്ടില്ല. ഈ പേജിലുള്ള അധിക്ഷേപ കമന്റുകൾ നീക്കം ചെയ്തിട്ടുണ്ട്.
ഈ മാസം 19 നാണ് കാവ്യ ഐജിക്ക് പരാതി നൽകിയത്. കാവ്യയുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതിന് കഴിഞ്ഞ വർഷം കൊച്ചിയിൽ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കാവ്യയുടെ പേരിൽ 12 വ്യാജ പ്രൊഫൈലുകൾ ഉണ്ടെന്നാണ് അന്ന് കാവ്യ പരാതി നൽകിയത്. നേരത്തെ തന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച സോഷ്യൽ മീഡിയയിൽ നുണകൾ പ്രചരിപ്പിച്ചവർക്കെതിരേയും കാവ്യ രംഗത്തെത്തിയിരുന്നു.
അതേസമയം ദിലീപ് വിവാഹത്തിന് ശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ്. നേരത്തെയുണ്ടായിരുന്ന പരിഹാസ-അധിക്ഷേപ കമന്റുകളുടെ എണ്ണം ദിലീപിന്റെ ഫേസ്‌ബുക്ക് പേജിൽ കുറഞ്ഞിട്ടുണ്ട്. വിവാഹ വാർത്ത സ്ഥിതീകരിച്ച് നവംമ്പർ 25 ന് രാവിലെ ദിലീപ് പോസ്റ്റ് ചെയ്ത വിഡീയോ ഇതിനകം 3.3 മില്ല്യൺ ജനമാണ് കണ്ടത്. ദിലീപിന്റെ ഫേസ്‌ബുക്ക് പേജിലേയും ഏതാനം അധിക്ഷേപ കമന്റുകൾ നീക്കം ചെയ്തിട്ടുണ്ട്.