- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവ്യാ മാധവനെ കേസിൽ പ്രതിയാക്കില്ല; ദിലീപിന്റെ ഭാര്യയെ ചോദ്യം ചെയ്യാനും വിളിക്കില്ല; നാദിർഷായുടെ മൊഴിയെടുത്ത് അന്വേഷണം അവസാനിപ്പിക്കും; പൊലീസുകാരനും അഭിഭാഷകരും മാപ്പുസാക്ഷികളാകാനും സാധ്യത; ഗൂഢാലോചനക്കേസിൽ ദിലീപിനൊപ്പം പൾസർ സുനിയും പ്രതിയാകും; വമ്പൻ സ്രാവിനെ രക്ഷപ്പെടുത്തിയത് സിനിമയിലെ ഉന്നതർ തന്നെ; കുറ്റപത്രം ഒക്ടോബർ ആദ്യം വാരം
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അന്വേഷണം പൊലീസ് അവസാനിപ്പിക്കും. ദിലീപിനെതിരെ മതിയായ തെളിവുകൾ കിട്ടിയെന്നാണ് പൊലീസ് വിലയിരുത്തൽ. അടുത്ത മാസം പത്തിന് മുമ്പ് കുറ്റപത്രം നൽകണം. അതുകൊണ്ട് തന്നെ നാദിർഷായെ ചോദ്യം ചെയ്ത് അന്വേഷണം അവസാനിപ്പിക്കും. കേസുമായി ബന്ധപ്പെട്ട് നാദിർ ഷായെയോ കാവ്യ മാധവനേയോ മറ്റാരെയെങ്കിലുമോ പ്രതിചേർത്ത് അറസ്റ്റ് ചെയ്യില്ല. ഇവർക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും ദിലീപിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തിക്കഴിഞ്ഞു. നാദിർഷായുടെ ജാമ്യ ഹർജി 18ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അന്ന് ഇക്കാര്യങ്ങളിൽ കോടതി വ്യക്തത വരുത്തും. ഗൂഢാലോചന കേസിൽ പൾസർ സുനിയും ദിലീപും മാത്രമായിരിക്കും പ്രതികൾ. അറസ്റ്റിലായ അഭിഭാഷകരും പൊലീസുകാരനും മാപ്പുസാക്ഷികളാകാനും സാധ്യതയുണ്ട്. കേസിൽ വമ്പൻ സ്രാവുണ്ടെന്നും ആലുവയിൽ കിടക്കുന്ന വി.ഐ.പി അതുപറയട്ടെ എന്നുമാണ് പൾസർ സുനി പറഞ്ഞിരുന്നത്. വമ്പൻ സ്രാവിലേക്ക് അന്വേഷണം നീളില്ല. സിനിമാ മേഖലയിലെ ഉന്നതർ ഇക്കാര്യം ഉറപ്പാക
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അന്വേഷണം പൊലീസ് അവസാനിപ്പിക്കും. ദിലീപിനെതിരെ മതിയായ തെളിവുകൾ കിട്ടിയെന്നാണ് പൊലീസ് വിലയിരുത്തൽ. അടുത്ത മാസം പത്തിന് മുമ്പ് കുറ്റപത്രം നൽകണം. അതുകൊണ്ട് തന്നെ നാദിർഷായെ ചോദ്യം ചെയ്ത് അന്വേഷണം അവസാനിപ്പിക്കും. കേസുമായി ബന്ധപ്പെട്ട് നാദിർ ഷായെയോ കാവ്യ മാധവനേയോ മറ്റാരെയെങ്കിലുമോ പ്രതിചേർത്ത് അറസ്റ്റ് ചെയ്യില്ല. ഇവർക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും ദിലീപിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തിക്കഴിഞ്ഞു. നാദിർഷായുടെ ജാമ്യ ഹർജി 18ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അന്ന് ഇക്കാര്യങ്ങളിൽ കോടതി വ്യക്തത വരുത്തും.
ഗൂഢാലോചന കേസിൽ പൾസർ സുനിയും ദിലീപും മാത്രമായിരിക്കും പ്രതികൾ. അറസ്റ്റിലായ അഭിഭാഷകരും പൊലീസുകാരനും മാപ്പുസാക്ഷികളാകാനും സാധ്യതയുണ്ട്. കേസിൽ വമ്പൻ സ്രാവുണ്ടെന്നും ആലുവയിൽ കിടക്കുന്ന വി.ഐ.പി അതുപറയട്ടെ എന്നുമാണ് പൾസർ സുനി പറഞ്ഞിരുന്നത്. വമ്പൻ സ്രാവിലേക്ക് അന്വേഷണം നീളില്ല. സിനിമാ മേഖലയിലെ ഉന്നതർ ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട്. കേസിൽ ദിലീപിനെതിരെ നിരവധി തെളിവുകളും സാക്ഷിമൊഴികളുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന് കേസിൽ നിന്ന് ഊരിപ്പോകാൻ കഴിയില്ല. കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി നടൻ ദിലീപ് നേരിട്ടാണ് ഗൂഢാലോചന നടത്തിയിരിക്കുന്നതെന്നും മറ്റാർക്കും അതിൽ പങ്കില്ലെന്ന നിലപാടിലാണ് പൊലീസ്.
കാവ്യാ മാധവന്റെ കൊച്ചി വെണ്ണലയിലെ വില്ലയിലെ സന്ദർശക രജിസ്റ്റർ കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. പൾസർ സുനിയുടെ മൊഴി പ്രകാരം കാവ്യയുമായുള്ള ബന്ധം തെളിയിക്കാൻ പൊലീസ് ആശ്രയിച്ചിരുന്ന നിർണായക തെളിവുകളാണ് നഷ്ടമായത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിനു മുൻപും ശേഷവുമുള്ള ദിവസങ്ങളിലെ രജിസ്റ്ററുകളാണ് കാണാതായത്. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിചേർക്കാൻ കഴിയാത്ത സാഹചര്യം എത്തിയത്. രജിസ്റ്ററിൽ പേരും ഫോൺ നമ്പറും കുറിച്ചിരുന്നുവെന്നും സുനി നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. വെള്ളം വീണ് രജിസ്റ്റർ നശിച്ചെന്നാണ് സുരക്ഷാ ജീവനക്കാർ നൽകിയ വിശദീകരണം. എന്നാൽ ഇവ മനഃപൂർവം നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. നേരത്തെ സുനി കീഴടങ്ങുന്നതിന് മുമ്പായി കാവ്യയുടെ സ്ഥാപനത്തിൽ എത്തിയിരുന്നതായി മൊഴി നൽകിയിരുന്നു.
സുനിയിൽ നിന്നും സ്ഥാപനത്തിന്റെ വിസിറ്റിങ് കാർഡും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് വില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചത്. സമാന്തരമായി നടത്തിയ പ്രാഥമിക അന്വേഷണങ്ങളിലും കാവ്യയുടെ വില്ലയിൽ സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായുള്ള സൂചനകൾ ലഭിച്ചിരുന്നു. കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ പ്രതിയാക്കാനുള്ള തെളിവും കിട്ടിയിട്ടില്ല. പൾസറിന് കാവ്യയേയും ദിലീപിനേയും അറിയാമായിരുന്നുവെന്ന് അപ്പുണ്ണി നേരത്തെ തന്നെ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇത് അന്വേഷണത്തിൽ നിർണ്ണായകമാണ്. കോടതിയിൽ അപ്പുണ്ണി എതിരായാൽ അത് ദിലീപിന്റെ വാദങ്ങളെയും ഏറെ ദുർബലപ്പെടുത്തും. ഈ സാഹചര്യത്തിലാണ് അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് ആലോചിക്കുന്നത്.
ജൂലായ് പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. കേസിൽ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വാക്കാൽ ഉറപ്പ് നൽകിയിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ 25 ദിവസം കൂടി ശേഷിക്കേയായിരുന്നു പ്രോസിക്യുഷന്റെ ഈ പ്രഖ്യാപനം. കേസിൽ ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം രണ്ട് അഭിഭാഷകരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച ചിത്രങ്ങൾ പകർത്തിയ മൊബൈലും മെമ്മറി കാർഡും നശിപ്പിച്ചുകളഞ്ഞുവെന്ന സംശയത്തിന്റെ പേരിലായിരുന്നു അറസ്റ്റ്.
പൾസർ സുനി പൊലീസ് കസ്റ്റഡിയിൽ ഇരിക്കേ ദിലീപുമായി ബന്ധപ്പെടാൻ അവസരം ഒരുക്കിയെന്ന് ആരോപണം നേരിടുന്ന സി.പി.ഒ അനീഷിനെയും അറസ്റ്റു ചെയ്തിരുന്നു. ഇവരെയെല്ലാം പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അതേസമയം, ഇവർക്കെതിരെ പൊലീസ് ചുമത്തുന്ന ആരോപണങ്ങൾ തെളിയിക്കാനുള്ള രേഖകളൊന്നും ഇവരുടെ പക്കൽ നിന്നും കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. നടിയുടെ നഗ്‌ന ചിത്രം പകർത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും അന്വേഷണ സംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ദിലീപും പറയുന്നു. പീഡിപ്പിക്കുന്നതിന് ക്വട്ടേഷൻ നൽകുന്ന ആദ്യസംഭവമായി അവതരിപ്പിച്ച് ഈ കേസിനെ അപൂർവങ്ങളിൽ അപൂർവമാക്കാനാണു പ്രോസിക്യുഷൻ നീക്കം. ഹൈക്കോടതിയിൽ ആദ്യമായി ജാമ്യാപേക്ഷ നൽകിയ വേളയിൽ ഡൽഹിയിൽ നടന്ന നിർഭയ കേസിന് സമാനമാണ് ഈ കേസെന്ന വാദമാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്.
തന്നെ അറിയില്ലെന്ന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പൊലീസിന് മൊഴി നൽകിയത് കളവാണെന്ന് പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയുടെ പണം താൻ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. എന്നാൽ നടി ആക്രമിച്ച സംഭവത്തിൽ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മൊഴിയിൽ പകുതി മാത്രമേ പൊലീസ് വിശ്വസിക്കുന്നുള്ളൂ. നേരത്തെ ഓഗസ്റ്റ് 16ന് മുൻപ് കേസിലെ വിഐപി മാഡത്തിന്റെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുനി രണ്ടു മാസം കാവ്യയുടെ ഡ്രൈവറായി ജോലിചെയ്തിരുന്നുവെന്നാണ് പൊലീസിന് സൂചന ലഭിച്ചിരുന്നു. പൾസർ സുനി നൽകിയ മൊഴിയിൽ താൻ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ സുനിലിനെ അറിയില്ലെന്നായിരുന്നു കാവ്യ നൽകിയ മൊഴി.
ഡ്രൈവറായി എത്തിയിട്ടുണ്ടെങ്കിൽ കാവ്യാ മാധവൻ പൾസർ സുനിയെ നിരവധി തവണ കണ്ടിരിക്കണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നിട്ടും സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് എന്തുകൊണ്ടാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ദിലീപും കാവ്യാ മാധവനും ഒരുമിച്ചഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കാവ്യ, പൾസർ സുനിയെ കാണുന്നത്. കാവ്യ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായി എത്തിയത് പൾസറായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകൾ. പക്ഷേ ഇതൊന്നും വ്യക്തമായി തെളിയിക്കാനൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.