- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ശബ്ദവും തിരിച്ചറിയാത്ത കാവ്യ മാധവൻ പറഞ്ഞതെല്ലാം പച്ചക്കള്ളമോ? പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത ശബ്ദരേഖയും നടി നിഷേധിച്ചു; മിക്ക ചോദ്യങ്ങൾക്കു മറുപടി നൽകാതെ ഒളിച്ചു കളി; സൂരജിന്റെ ശബ്ദരേഖയിലെ പരാമർശത്തിലും മൗനം; എല്ലാം അഭിഭാഷകരുടെ ട്യൂഷനോ?
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവൻ കൃത്യമായ മുന്നൊരുക്കം നടത്തിയെന്ന വിലയിരുത്തലിൽ അന്വേഷണ സംഘം. എന്തൊക്കെ ചോദ്യങ്ങൾക്ക ഉത്തരം നൽകണം എന്തൊക്കെ പറയരുത് എന്ന് കൃത്യമായ ട്യൂഷൻ കാവ്യക്ക് ലഭിച്ചെന്ന സൂചനയാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. അതനുസരിച്ചു തന്നെയാണ് കാവ്യ ഇന്നലെ മൊഴി നൽകിയതും. സ്വന്തം ശബ്ദം തിരിച്ചറിഞ്ഞിട്ടും അത് നിഷേധിക്കുന്ന സമീപനവും നടിയിൽ നിന്നുമുണ്ടായി.
നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പലതിൽ നിന്നും നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലയ. മിക്ക ചോദ്യങ്ങൾക്കും അറിയില്ല എന്നായിരുന്നു മറുപടി. പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത ശബ്ദരേഖയും കാവ്യ നിഷേധിച്ചു. ഇത് തന്റെ ശബ്ദമല്ലെന്നായിരുന്നു കാവ്യയുടെ മറുപടി. പൊലീസിന്റെ ശാസ്ത്രീയ തെളിവുകളെയും കാവ്യ നിഷേധിച്ച സാഹചര്യത്തിൽ വീണ്ടും നടിയെ ചോദ്യം ചെയ്യേണ്ടി വരും.
ദിലീപിന്റെ സഹോദരീഭർത്താവ് സൂരജ് കാവ്യയെക്കുറിച്ച് പരാമർശിക്കുന്ന ശബ്ദരേഖകൾ സംബന്ധിച്ചും അന്വേഷണസംഘം വിവരങ്ങൾ തേടിയിരുന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും കാവ്യ കൃത്യമായ മറുപടി നൽകിയില്ലെന്നാണ് വിവരം. ആക്രമിക്കപ്പെട്ട നടിയുമായി ഒരു വ്യക്തിവിരോധവും ഉണ്ടായിരുന്നില്ലെന്നും ഇവർ ആവർത്തിച്ചു. സംഭവിച്ച പല കാര്യങ്ങളും ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും കാവ്യ പറഞ്ഞു.
അതേസമയം, കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാനായി കാവ്യ തന്ത്രപരമായ സമീപനം സ്വീകരിച്ചതായാണ് പൊലീസ് സംഘം നൽകുന്നവിവരം. നിലവിൽ രേഖപ്പെടുത്തിയ മൊഴി പൊലീസ് സംഘം വിശദമായി പരിശോധിക്കും. പീഡനക്കേസിലെ അതിജീവിതയായ നടിയും കാവ്യ മാധവനും തമ്മിലുള്ള വ്യക്തി വിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക താൽപര്യങ്ങൾ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചിരുന്നു. കേസിന്റെ തുടരന്വേഷണത്തിൽ ഇതുസംബന്ധിച്ചു ലഭിച്ച പുതിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യയെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. എന്നാൽ കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്. ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ കാവ്യയ്ക്ക് ഉത്തരം മുട്ടി.
ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാവണമെന്നു കാണിച്ചു ക്രൈംബ്രാഞ്ച് 2 തവണ കാവ്യയ്ക്കു നോട്ടിസ് നൽകിയെങ്കിലും കേസിലെ സാക്ഷിയെന്ന നിലയ്ക്കു, തന്നെ വീട്ടിൽ വച്ചു ചോദ്യം ചെയ്യണമെന്ന നിലപാടാണു കാവ്യ സ്വീകരിച്ചത്. അതേസമയം, കാവ്യ ചോദ്യംചെയ്യലുമായി സഹകരിച്ചോ ഇല്ലയോ എന്നകാര്യം ഉദ്യോഗസ്ഥർ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കാവ്യയുടെ മൊഴി പരിശോധിച്ച ശേഷം അന്വേഷണസംഘം തുടർനടപടികളിലേക്ക് കടക്കാനാണ് ഒരുങ്ങുന്നത്. ഒരിക്കൽ കൂടി പത്മസരോവരത്തിലേക്ക് എത്തേണ്ടി വരുമെന്ന സൂചനയാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആലുവയിലെ വീട്ടിൽവെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. പ്രൊജക്ടർ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാൽ കാവ്യാ മാധവൻ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ആലുവയിലെ വീട്ടിൽവെച്ച് തന്നെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ