- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവ്യ മാധവൻ ആലുവ സബ് ജയിലിൽ എത്തി ദിലീപിനെ കണ്ടു; ഒപ്പം മകൾ മീനാക്ഷിയും; ദിലീപുമായി ഇരുപത് മിനിറ്റോളം സംസാരിച്ച ശേഷം ഇരുവരും മാധ്യമ ചോദ്യങ്ങളോട് പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങി; കുടുംബം താരത്തെ കാണാനെത്തിയത് അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ കോടതി അനുവദിച്ചെന്ന് ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ; നടിയെ ആക്രമിച്ച കേസിൽ അഴിക്കുള്ളിലായ ശേഷം ദിലീപ് കാവ്യയെ കാണുന്നതും ആദ്യം
ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡ് പ്രതിയായി ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ നടിയും ഭാര്യയുമായ കാവ്യ മാധവൻ എത്തി. കാവ്യക്കൊപ്പം മകൾ മീനാക്ഷിയും അഴിക്കുള്ളിൽ കഴിയുന്ന അച്ഛനെ കാണാൻ എത്തിയിരുന്നു. കാവ്യയുടെ പിതാവ് മാധവനും ഇരുവർക്കും ഒപ്പമുണ്ടായിരുന്നു. അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അങ്കമാലി കോടതി അനുമതി നൽകിയിരുന്നു. ഈ വരുന്ന ബുധനാഴ്‌ച്ചയാണ് ശ്രാദ്ധം നടക്കുന്നത്. ഈ ചടങ്ങിൽ പങ്കെടുക്കണമെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചതും അനുമതി ലഭിച്ചതും. ഇത് അനുസരിച്ച് പുറത്തിറങ്ങുമ്പോൾ ദിലീപിന് മകളെയും ഭാര്യയെയും കാണുമെന്നാണ് കരുതിയത്. ഇതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി കാവ്യയും മീനാക്ഷിയും ആലുവ ജയിലിൽ എത്തിയത്. ഇരുവരും എത്തുന്നതിന് ഏതാനും സമയങ്ങൾക്ക് മുമ്പ് ദിലീപിന്റെ ഉറ്റ സുഹൃത്തു കൂടിയായ നാദിർഷ ജയിലിൽ എത്തി ദിലീപിനെ കണ്ടിരുന്നു. കാവ്യയും മീനാക്ഷിയും എത്തുന്ന വിവരം ദിലീപിനെ നാദിർഷായാണ് അറിയിച്ചത്. ഇതിന് ശേഷമാണ് രണ്ട് പേരും മാധവനൊപ്പം ജയിലിൽ എത്തിയത്. ജയിലിൽ കയറി ഇരുവ
ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡ് പ്രതിയായി ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ നടിയും ഭാര്യയുമായ കാവ്യ മാധവൻ എത്തി. കാവ്യക്കൊപ്പം മകൾ മീനാക്ഷിയും അഴിക്കുള്ളിൽ കഴിയുന്ന അച്ഛനെ കാണാൻ എത്തിയിരുന്നു. കാവ്യയുടെ പിതാവ് മാധവനും ഇരുവർക്കും ഒപ്പമുണ്ടായിരുന്നു. അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അങ്കമാലി കോടതി അനുമതി നൽകിയിരുന്നു. ഈ വരുന്ന ബുധനാഴ്‌ച്ചയാണ് ശ്രാദ്ധം നടക്കുന്നത്. ഈ ചടങ്ങിൽ പങ്കെടുക്കണമെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചതും അനുമതി ലഭിച്ചതും. ഇത് അനുസരിച്ച് പുറത്തിറങ്ങുമ്പോൾ ദിലീപിന് മകളെയും ഭാര്യയെയും കാണുമെന്നാണ് കരുതിയത്. ഇതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി കാവ്യയും മീനാക്ഷിയും ആലുവ ജയിലിൽ എത്തിയത്.
ഇരുവരും എത്തുന്നതിന് ഏതാനും സമയങ്ങൾക്ക് മുമ്പ് ദിലീപിന്റെ ഉറ്റ സുഹൃത്തു കൂടിയായ നാദിർഷ ജയിലിൽ എത്തി ദിലീപിനെ കണ്ടിരുന്നു. കാവ്യയും മീനാക്ഷിയും എത്തുന്ന വിവരം ദിലീപിനെ നാദിർഷായാണ് അറിയിച്ചത്. ഇതിന് ശേഷമാണ് രണ്ട് പേരും മാധവനൊപ്പം ജയിലിൽ എത്തിയത്. ജയിലിൽ കയറി ഇരുവരും 25 മിനിറ്റ് ദിലീപുമായി കൂടിക്കാഴ്‌ച്ച നടത്തി. മകളെ കണ്ട ദിലീപ് വികാരാധീനനായി എന്നാണ് അറിയുന്നത്. കേസിൽ അറസ്റ്റിലായ ശേഷം കാവ്യ മാധവൻ ആദ്യമായാണ് ഭർത്താവിനെ കാണാൻ ജയിലിൽ എത്തുന്നത്. നേരത്തെ ദിലീപിന്റെ അമ്മ ജയിലിൽ എത്തി മകനെ കണ്ടിരുന്നു.
4.10ടെയാണ് കാവ്യ മാധവൻ ആലുവ ജയിലിൽ ഭർത്താവിനെ കാണാൻ എത്തിയത്. ഇന്നോവ ക്രിസ്റ്റ കാറിൽ എത്തിയ ഇവർ നേരെ ജയിലിന്റെ കവാടത്തിൽ നിന്നും ഉള്ളിലേക്ക് പോയി. ഇതിന് ശേഷം 25 മിനിറ്റ് സമയമാണ് കൂടിക്കാഴ്‌ച്ച നടത്തിയത്. എന്തൊക്കെ കാര്യങ്ങൾ സംസാരിച്ചു എന്ന കാര്യങ്ങൾ അറിവായിട്ടില്ല. മകൾ, മീനാക്ഷി അച്ഛനെ കാണണമെന്ന് അഭിപ്രായപ്പെട്ടതോടൊണ് ജയിലിൽ എത്തിയത് എന്നാണ് അറിയുന്നത്. നേരത്തെ തന്നെ കാണാൻ രണ്ട് പേരും ജയിലിൽ വരരുത് എന്ന അഭിപ്രായമായിരുന്നു ദിലീപിന്. ഓണത്തിന് മുമ്പ് ജാമ്യം ലഭിക്കുമെന്നും ഇതോടെ വീട്ടിൽ വെച്ച് ഓണം ആഘോഷിക്കാമെന്നുമായിരുന്നു ദിലീപിന്റെ കണക്കു കൂട്ടൽ. എന്നാൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഈ പ്രതീക്ഷയും അസ്ഥാനത്തായി.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണം കാവ്യ മാധവനിലേക്കും നീളുന്നതിനിടെയാണ് നടി ഭർത്താവിനെ കാണാൻ എത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്ക് പിന്നിലെ മാഡം കാവ്യയാണെന്ന് പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കാവ്യക്കെതിരായ തെളിവുകളും പുറത്തുവന്നു. ഇന്ന് ജയിലിൽ എത്തിയപ്പോൾ ഇതേക്കുറിച്ച് മാധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോൾ പ്രതികരിക്കാൻ നടി തയ്യാറായില്ല. കാവ്യയുടെ വസ്ത്രസ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് പിടിയിലാവും മുൻപ് പൾസർ സുനി ലക്ഷ്യയിലെത്തിയിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യൽ.
അതേസമയം, ദിലീപിന്റെ റിമാൻഡ് കാലാവധി ഈമാസം 16 വരെ നീട്ടിയിരുന്നു. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയും അസ്തമിച്ചിരുന്നു. ഇതിനിടെയാണ് ദിലീപിന്റെ കുടുംബം ജയിലിലെത്തിയത്. അതിനിടെ നടിയെ ആക്രമിച്ച കേസിൽ കാവ്യമാധവനെ പൊലീസ് ഓണത്തിന് ശേഷമേ ചോദ്യം ചെയ്യൂ എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിന്റെ മുമ്പായി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിന് മുമ്പ് വിദേശത്തേക്ക് കടക്കരുതെന്ന് നിർദ്ദേശം കാവ്യയ്ക്ക് പൊലീസ് നൽകിയിട്ടുണ്ട്. കാവ്യാ മാധവന്റെ കുടുംബവുമായി പൾസർ സുനിക്ക് ബന്ധമുണ്ടെന്ന തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഫോൺ സംഭാഷണങ്ങളും പൊലീസ് ഇതിന് ശേഖരിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതലാണ് നടൻ ദിലീപിന്റേയും കാവ്യ മാധ്യവന്റേയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാൻ തുടങ്ങിയത്. കാവ്യയുടെ ഫോൺ സംഭാഷണങ്ങളിൽ നിന്ന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും ദിലീപ് പലരോടും സംസാരിച്ച കാര്യങ്ങൾ ദിലീപിനെതിരെയുള്ള ശബ്ദിക്കുന്ന തെളിവുകളായി. കാവ്യയുടെ അച്ഛൻ മാധവൻ വിളിച്ചപ്പോൾ പോലും, 'അച്ഛാ.. ദിലീപിട്ടനല്ലച്ഛ. ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ' എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ഈ കോളുകളുടെ ശബ്ദരേഖ പൊലീസിന്റെ പക്കലുണ്ട്. പലപ്പോഴും അച്ഛനേയും അമ്മയേയും സഹോദരനോടും ഫോണിൽ പൊട്ടിക്കരയുന്ന ശബ്ദരേഖയും പൊലീസിന്റെ പക്കലുണ്ട്. എന്നാൽ കാവ്യമാധവന്റെ സഹോദരൻ മിഥുൻ മാധവന്റെ റിയയുമായുള്ള വിവാഹത്തിൽ പൾസർ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
2014 ഏപ്രിൽ മാസമായിരുന്നു മിഥുൻ മാധവന്റെ വിവാഹം. വീഡിയോ ആൽബത്തിൽ നിന്നാണ് പൾസർ സുനി വിവാഹത്തിൽ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രിൽ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയിൽ സുനി എത്തിയതിനും പൊലീസിന്റെ കൈയിൽ തെളിവുകളുണ്ട്. പൾസർ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈൽ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറിൽ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലിൽ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ' മാധവേട്ടാാ.. ' എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതൽ തെളിവുകളാണ്.
പൾസറിനെ വർഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ മൊഴിയും. പൾസർ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയാണു പൾസറിനെ പരിചയപ്പെടുത്തിയത്. കാവ്യയുടെ ഫോണിൽനിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ട്. ഇതു തെളിയിക്കാൻ പൊലീസിനു കഴിയുമെന്നാണ് പ്രതീക്ഷ.