- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവ്യയുടെ സ്ഥാപനത്തിൽ നിന്ന് പൾസറിന് രണ്ട് ലക്ഷം കൊടുത്തുവെന്ന് റിപ്പോർട്ട്; ക്വട്ടേഷൻ കൊടുത്തത് ദിലീപ് നേരിട്ടല്ലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം; ഗൂഢാലോചനയ്ക്ക് കാരണമായത് നടനും നടിയുമായുള്ള സ്വത്ത് തർക്കം തന്നെ; 'മാഡ'ത്തെ ജനപ്രിയ നായകൻ കൈവിടുന്നുവോ? നടിയെ ആക്രമിച്ച കേസിലെ ചർച്ചകൾ പുതിയ തലത്തിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം കാവ്യാമാധവനിലേക്ക് വഴി തിരിച്ചു വിട്ടത് ദിലീപോ? മാഡത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയത് ദിലീപിന്റെ മൊഴിയാണ്. ഫെനി ബാലകൃഷ്ണൻ തന്നോട് ഗൂഢാലോചനയെ കുറിച്ച് പറഞ്ഞിരുന്നുവെന്ന ദിലീപിന്റെ മൊഴിയാണ് ഇപ്പോൾ അന്വേഷണത്തിൽ നിർണ്ണായകമായത്. അതിനിടെ നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് നേരത്തെ തന്നെ ദിലീപിന് അറിയാമായിരുന്നുവെന്ന് മാത്രമാണ് പൾസർ സുനി പൊലീസിന് നൽകിയ മൊഴി. ഇത് തന്നെ ഏൽപ്പിച്ചതെന്ന് ദിലീപാണെന്ന് പൾസർ സുനി പറഞ്ഞിട്ടുമില്ല. മാഡത്തിലേക്കാണ് പൾസർ സുനിയും വിരൽ ചൂണ്ടുന്നത്. ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട സ്വത്ത് തർക്കമാണ് ക്വട്ടേഷന് കാരണമെന്നാണ് പൾസറും പറയുന്നത്. ഇതിനിടെയാണ് നിർണ്ണായക വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നത്. കാവ്യാമാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയത് പൾസർ സുനി പകർത്തിയ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തേടിയായിരുന്നു. മെമ്മറി കാർഡ് കാവ്യയുടെ സ്ഥാപനത്തിൽ ഏൽപ്പിച്ചെന്ന പൾസർ സുനി മൊഴിയെ തുടർന്നാണ് പൊല
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം കാവ്യാമാധവനിലേക്ക് വഴി തിരിച്ചു വിട്ടത് ദിലീപോ? മാഡത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയത് ദിലീപിന്റെ മൊഴിയാണ്. ഫെനി ബാലകൃഷ്ണൻ തന്നോട് ഗൂഢാലോചനയെ കുറിച്ച് പറഞ്ഞിരുന്നുവെന്ന ദിലീപിന്റെ മൊഴിയാണ് ഇപ്പോൾ അന്വേഷണത്തിൽ നിർണ്ണായകമായത്. അതിനിടെ നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് നേരത്തെ തന്നെ ദിലീപിന് അറിയാമായിരുന്നുവെന്ന് മാത്രമാണ് പൾസർ സുനി പൊലീസിന് നൽകിയ മൊഴി. ഇത് തന്നെ ഏൽപ്പിച്ചതെന്ന് ദിലീപാണെന്ന് പൾസർ സുനി പറഞ്ഞിട്ടുമില്ല. മാഡത്തിലേക്കാണ് പൾസർ സുനിയും വിരൽ ചൂണ്ടുന്നത്. ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട സ്വത്ത് തർക്കമാണ് ക്വട്ടേഷന് കാരണമെന്നാണ് പൾസറും പറയുന്നത്. ഇതിനിടെയാണ് നിർണ്ണായക വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നത്.
കാവ്യാമാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയത് പൾസർ സുനി പകർത്തിയ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തേടിയായിരുന്നു. മെമ്മറി കാർഡ് കാവ്യയുടെ സ്ഥാപനത്തിൽ ഏൽപ്പിച്ചെന്ന പൾസർ സുനി മൊഴിയെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാർഡ്കൈമാറിയതെന്നും സുനി മൊഴി നൽകിയിരുന്നു. മെമ്മറി കാർഡിൽ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാണ് വിവരം. കാവ്യാമാധവന്റെ ഉടമസ്ഥതയിൽ, കാക്കനാട് മാവേലിപുരത്തുള്ള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വെള്ളിയാഴ്ചയാണ് പൊലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയുടെ വിവരങ്ങൾ എക്‌സ്‌ക്ലൂസീവായി റിപ്പോർട്ട് ചെയ്തത് മലയാള മനോരമ പത്രമാണ്. മറ്റാരും അറിയാത്ത റെയ്ഡിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇതും പലവിധ ചർച്ചകളും സജീവമാക്കുന്നു. ദിലീപിന്റെ അറിവില്ലാതെ ഈ വാർത്ത മനോരമയിൽ എത്തില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിരീക്ഷണം.
സുനി ഈ കടയിൽ എത്തിയെന്നാണ് മൊഴി. സുനി കടയിലെത്തിയപ്പോൾ ദിലീപ് സ്ഥലത്തില്ലെന്ന് കടയിലെ ജീവനക്കാരൻ പറഞ്ഞതായും കത്തിലുണ്ട്. കടയിലെ പരിശോധന മൂന്നു മണിക്കൂർ നീണ്ടു. പണമിടപാട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൾസർ സുനിക്ക് കടയിൽ നിന്ന് രണ്ടു ലക്ഷം രൂപ നൽകിയിരുന്നുവെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് അറിവ്. മൊഴിയിൽ പറഞ്ഞ ദിവസം കടയിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ കൈമാറ്റം നടന്നതിന് തെളിവ് ലഭിച്ചെന്നും സൂചനയുണ്ട്. അതിനിടെ കേസുമായി ബന്ധപ്പെട്ട് അഡ്വ. ഫെനി ബാലകൃഷ്ണനോട് ഇന്ന് ഉച്ചയ്ക്കു രണ്ടിന് ആലുവ പൊലീസ് ക്ലബ്ബിൽ എത്തണമെന്ന് പെരുമ്പാവൂർ സിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സുനിയുടെ സുഹൃത്തുക്കൾ സമീപിച്ചെന്നു പറഞ്ഞു അഡ്വ. ഫെനി തന്നെ വിളിച്ചിരുന്നുവെന്ന് നടൻ ദിലീപ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിക്കപ്പെട്ട കേസിൽ മാഡത്തിലേക്ക് അന്വേഷണം വഴിതിരിച്ചു വിട്ടത് ദിലീപാണ്. ഓടുന്ന വാഹനത്തിൽ യുവനടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയെന്നു സംശയിക്കുന്ന മെമ്മറി കാർഡ്, കൊച്ചി കാക്കനാട്ടുള്ള 'ലക്ഷ്യ' എന്ന സ്ഥാപനത്തിൽ ഏൽപ്പിച്ചതായി മൊഴിയും നിർണ്ണായകമാണ്. ഇത് സംഭവിച്ചിണ്ടാകാമെന്നും തനിക്ക് അറിയില്ലെന്നും പൊലീസിനോട് ദിലീപ് തന്നെ സൂചിപ്പിച്ചതായാണ് സൂചന. ഇതോടെ മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമങ്ങളും ചൂടുപടിച്ചു. കൂട്ടുപ്രതി വിജീഷാണ് മെമ്മറി കാർഡ് കൈമാറിയതെന്നാണ് സുനി നൽകിയിരിക്കുന്ന മൊഴി. അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഈ മെമ്മറി കാർഡിൽ ഉണ്ടെന്നാണ് സൂചന. നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമാണു 'ലക്ഷ്യ'. ഇതിന് ശേഷം കാവ്യാ മാധവന്റെ വീട്ടിലും പൊലീസ് എത്തി. മെമ്മറി കാർഡ് തന്നെയായിരുന്നു ഇവിടെയും പൊലീസ് തെരഞ്ഞത്.
പൊലീസ് ഉദ്യോഗസ്ഥർക്ക് ജയിലിൽവച്ചു നൽകിയ മൊഴിയിലാണ് പൾസർ സുനി നിർണായക വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, ആരെയാണ് മെമ്മറി കാർഡ് ഏൽപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനിടെയാണ് മാഡത്തിലേക്ക് ദിലീപ് അന്വേഷണം എത്തിച്ചത്. ഇതോടെ പൾസർ സുനിയുടെ മൊഴി അന്വേഷണം വഴി തെറ്റിക്കാനല്ലെന്നും വ്യക്തമായി. കോച്ചി കാക്കനാട്ടുള്ള ലക്ഷ്യയിൽ ശനിയാഴ്ചയാണ് പൊലീസ് പരിശോധന നടത്തിയത്. യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യുടെ ഓഫിസിൽ പരിശോധന നടത്തിയത്. രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു രണ്ടു വരെ നീണ്ടു. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു.
നടിയുടെ അടുത്ത ബന്ധവിലേക്കാണ് പൊലീസ് അന്വേഷണം കൊണ്ടു പോകുന്നത്. കാവ്യാ മാധവന്റെ ഉടമസ്ഥതയിൽ കാക്കനാട് മാവേലിപുരത്തെ ഓൺലൈൻ വസ്ത്രവ്യാപാര ശാലയായ ലക്ഷ്യയിൽ പരിശോധന നടത്തിയ പൊലീസ്സംഘം അവിടെ നിന്ന് പണമിടപാട് സംബന്ധിച്ച രേഖകളും സിസി ടി.വിയും പിടിച്ചെടുത്തു. ഉപകരണങ്ങൾ കോടതിയിൽ ഹാജരാക്കിയശേഷം വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരം സി-ഡിറ്റിലേക്ക് അയച്ചു. കടയിൽ അന്നുണ്ടായ ജീവനക്കാരെ ചോദ്യംചെയ്യാനും നീക്കമുണ്ട്. ഇടപ്പള്ളിക്കടുത്തുള്ള റെസേ്റ്റാറന്റിലും തമ്മനത്തെ അപ്പാർട്ട്മെന്റിലും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. കേസിലെ മുഖ്യപ്രതി പൾസർ സുനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നിടങ്ങളിലും പരിശോധന നടന്നത്. സുനി ജയിലിൽനിന്ന് അയച്ചതായി പറയുന്ന കത്തിലും ചില സ്ഥാപനങ്ങളെക്കുറിച്ച് പരാമർശമുണ്ട്.
പൾസർ സുനി പണം ആവശ്യപ്പെട്ട് നടൻ ദിലീപിനെഴുതിയ കത്തിൽ, നടിയെ ആക്രമിച്ചശേഷം കാക്കനാട്ടെ ഈ കടയിൽ ചെന്നതായി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച പൊലീസ് ലക്ഷ്യയിൽ പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിൽ ഉൾപ്പെട്ട കളമശേരി സി.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കത്തിൽ പറയുന്നപോലെ സുനി കടയിൽ ചെന്നിരുന്നോയെന്ന് വ്യക്തതവരുത്താനാണ് സിസി ടിവി പിടിച്ചെടുത്തത്. എന്നാൽ ഒരുമാസംവരെയുള്ള ദൃശ്യങ്ങൾ മാത്രമാണ് സിസി ടിവിയിലുള്ളത്. ആറുമാസം മുമ്പുള്ള ദൃശ്യങ്ങൾവരെ കണ്ടെടുക്കാൻ കഴിഞ്ഞാൽ അത് കേസിൽ നിർണായകമായി മാറും. നാലഞ്ചു തവണവരെ ഓവർറൈറ്റ് ചെയ്താലും ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് സി-ഡിറ്റ് വൃത്തങ്ങൾ പറഞ്ഞു. ഇത് സാധ്യമായാൽ അന്വേഷണം പുതിയ തലത്തിലെത്തും.
കഴിഞ്ഞ ഫെബ്രുവരി 20നാണ് നടി കാറിൽ ആക്രമിക്കപ്പെട്ടത്. അന്നുണ്ടായിരുന്ന ജീവനക്കാർ ആരുംതന്നെ ഇപ്പോൾ സ്ഥാപനത്തിലില്ലെന്ന് പൊലീസ്വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചോദ്യംചെയ്യാനായി ഉടനെ വിളിച്ചുവരുത്തും.