ലയാളികളുടെ ഏറൈ നാളുകളായുള്ള കാത്തിരിപ്പിന്് വിരാമമിട്ടു കൊണ്ട് കായംകുളം കൊച്ചുണ്ണി ഒക്ടോബർ 11ന് തിയറ്ററുകളിലെത്തും. നിവിൻ പോളി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് റിലീസ് വിവരം പുറത്ത് വിട്ടത്. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹൻലാലും വേഷമിടുന്ന ചിത്രത്തിന് വേണ്ടി ഏറെ നാളായുള്ള മലയാളികളുടെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്.

ഓണചിത്രമായി ഇറങ്ങേണ്ടിയിരുന്ന ചിത്രം പല കാരണങ്ങൾ കൊണ്ട് റിലീസ് തിയതി മാറ്റി വെയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസം മുബൈയിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനമുണ്ടായിരുന്നു. സഞ്ജയ് ബോബി തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസാണ്. ബിനോദ് പ്രധാനാണ് ക്യാമറ

2017 സെപ്റ്റംബർ 30ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മംഗലാപുരം, ഉഡുപ്പി,ശ്രീലങ്ക എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.