- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്രയും പെട്ടെന്ന് ആ ഡെഡ്‌ബോഡി നമുക്ക് സ്വന്തമാക്കണം; ആരെങ്കിലും വേഗമൊരു ചുവന്ന കൊടി കൊണ്ടുവരൂ; എന്റെ പ്രിയ ചാത്തുകുട്ടി നായരെ നിങ്ങൾക്കീ ഗതി വന്നല്ലോ! രക്തസാക്ഷിയെ സ്വന്തമാക്കാനുള്ള പോരിൽ 'സന്ദേശം' സിനിമയെ വെല്ലുന്ന രംഗം കയ്പമംഗലത്ത് നിന്ന്; സി.പി.എം ബിജെപി തർക്കം മൂത്തപ്പോൾ അടിയുടെ വക്കത്ത്
തിരുവനന്തപുരം: 'മരിച്ചയാൾ ആരാണ് എന്നുള്ളതല്ല നമ്മുടെ പ്രശ്‌നം.അയാൾ നമ്മുടെ പാർട്ടിക്കാരനാണ് എന്ന് മറ്റുള്ളവരെ പറഞ്ഞുവിശ്വസിപ്പിക്കലാണ്. 'മരിച്ച ചാത്തുകുട്ടി നായർക്ക് പാർട്ടിയൊന്നും ഉണ്ടായിരുന്നില്ല' 'അയാൾക്ക് പാർട്ടി വേണ്ട.നമുക്ക് കൈവന്നിരിക്കുന്നത് ഒരുസുവർണാവസരമാണ്. അയാളെ നമ്മുടെ പാർട്ടിക്കാരനാക്കിയാൽ അയാൾ നമ്മുക്ക് കിട്ടുന്ന രക്തസാക്ഷി .ഐഎൻഎസ്‌പിക്കാർ മൃഗീയമായ കൊലചെയ്ത നമ്മുടെ രക്തസാക്ഷി,. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ക്ഷീണം ഈ ഒരൊറ്റ രക്തസാക്ഷിയെ കിട്ടുന്നതിലൂടെ തീരും.' ഓ..താത്വികാചാര്യനായ എന്നെ താൻ കടത്തിവെട്ടിയിരിക്കുന്നു. ആർഡിപിയുടെ ചുവന്ന കൊടി പുതപ്പിച്ചുകൊണ്ടുള്ള യാത്ര ഈ നാടിനെ പ്രകമ്പനം കൊള്ളിക്കും.ഐഎൻഎസ്‌പിക്കാരെ നാട്ടുകാർ വേട്ടയാടും.എത്രയും പെട്ടെന്ന് ആ ഡെഡ്‌ബോഡി നമുക്ക് സ്വന്തമാക്കണം.. ആരെങ്കിലും വേഗമൊരു ചുവന്ന കൊടി കൊണ്ടുവരൂ.. എന്റെ പ്രിയ ചാത്തുകുട്ടി നായരെ നിങ്ങൾക്കീ ഗതി വന്നല്ലോ എന്ന് പറഞ്ഞ് ഐഎൻഎസ്‌പി നേതാവ് വിലപിക്കുന്നതോടെ പൊലീസ് എത്തി ഡെഡ് ബോഡി മരിച്ചയാളുടേതാണ് എന്ന് പ്രഖ്
തിരുവനന്തപുരം: 'മരിച്ചയാൾ ആരാണ് എന്നുള്ളതല്ല നമ്മുടെ പ്രശ്‌നം.അയാൾ നമ്മുടെ പാർട്ടിക്കാരനാണ് എന്ന് മറ്റുള്ളവരെ പറഞ്ഞുവിശ്വസിപ്പിക്കലാണ്.
'മരിച്ച ചാത്തുകുട്ടി നായർക്ക് പാർട്ടിയൊന്നും ഉണ്ടായിരുന്നില്ല'
'അയാൾക്ക് പാർട്ടി വേണ്ട.നമുക്ക് കൈവന്നിരിക്കുന്നത് ഒരുസുവർണാവസരമാണ്. അയാളെ നമ്മുടെ പാർട്ടിക്കാരനാക്കിയാൽ അയാൾ നമ്മുക്ക് കിട്ടുന്ന രക്തസാക്ഷി .ഐഎൻഎസ്‌പിക്കാർ മൃഗീയമായ കൊലചെയ്ത നമ്മുടെ രക്തസാക്ഷി,. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ക്ഷീണം ഈ ഒരൊറ്റ രക്തസാക്ഷിയെ കിട്ടുന്നതിലൂടെ തീരും.'
ഓ..താത്വികാചാര്യനായ എന്നെ താൻ കടത്തിവെട്ടിയിരിക്കുന്നു.
ആർഡിപിയുടെ ചുവന്ന കൊടി പുതപ്പിച്ചുകൊണ്ടുള്ള യാത്ര ഈ നാടിനെ പ്രകമ്പനം കൊള്ളിക്കും.ഐഎൻഎസ്‌പിക്കാരെ നാട്ടുകാർ വേട്ടയാടും.എത്രയും പെട്ടെന്ന് ആ ഡെഡ്‌ബോഡി നമുക്ക് സ്വന്തമാക്കണം.. ആരെങ്കിലും വേഗമൊരു ചുവന്ന കൊടി കൊണ്ടുവരൂ..
എന്റെ പ്രിയ ചാത്തുകുട്ടി നായരെ നിങ്ങൾക്കീ ഗതി വന്നല്ലോ എന്ന് പറഞ്ഞ് ഐഎൻഎസ്‌പി നേതാവ് വിലപിക്കുന്നതോടെ പൊലീസ് എത്തി ഡെഡ് ബോഡി മരിച്ചയാളുടേതാണ് എന്ന് പ്രഖ്യാപിക്കുന്നു.
'
'ഇതു ഞങ്ങളുടെ ഡെഡ്ബോഡി!' 'അല്ല, ഞങ്ങളുടെ ഡെഡ്ബോഡി!' വഴിയരികിൽ കിടന്ന മൃതദേഹത്തിനു വേണ്ടി മാമുക്കോയയുടെയും ജയറാമിന്റെയും നേതൃത്വത്തിൽ ഐ.എൻ.എസ്‌പിയും ശ്രീനിവാസന്റെ നേതൃത്വത്തിൽ ആർ.ഡി.പിയും തമ്മിലുണ്ടായ പൊരിഞ്ഞ തർക്കം ഓർമയില്ലേ?
രണ്ടു രാഷ്ടീയ കക്ഷികളുടെ വ്യത്യസ്ത രാഷ്ട്രീയ സംസ്‌കാരങ്ങളെ പ്രിതിനിധീകരിച്ചവയായിരുന്നു സന്ദേശം എന്ന സിനിമയിലെ ഐഎൻഎസ്‌പിയും, ആർഡിപിയും. നിലയുറപ്പിക്കാൻ വേണ്ടി രക്തസാക്ഷികളെ തേടുന്ന രാഷ്ട്രീയ കക്ഷികളുടെ പൊള്ളത്തരത്തെ നന്നായി തുറന്നുകാട്ടി ശ്രീനിവാസൻ ആ സിനിമയിൽ. അരാഷ്ടീയ സിനിമ എന്ന് പിൽകാലത്ത് നിരൂപകർ മാത്രമല്ല രാഷ്ടീയക്കാരും വിലയിരുത്തിയ ആ സിനിമയുടെ ആക്ഷേപ ഹാസ്യം കുറിക്കുകൊള്ളുന്നതായിരുന്നു.
25 വർഷത്തോളം മുമ്പത്തെ രാഷ്ടീയ പാർട്ടികളുടെ ആ സ്വഭാവത്തിന് ഇന്നും കാര്യമായി മാറ്റം വന്നിട്ടില്ലല്ലോ.
കയ്പമംഗലത്ത് ഇന്നലെയുണ്ടായ സംഭവവികാസങ്ങൾ ആ രംഗത്തെ ഓർമിപ്പിക്കുന്നതായിരുന്നു.സിനിമയിൽ കോൺഗ്രസും, കമ്യൂണിസ്റ്റ് പാർട്ടിയുമാണെങ്കിൽ, ഇവിടെ വ്യത്യാസം ബിജെപിയും സിപിഎമ്മുമാണെന്ന് മാത്രം.
ശനിയാഴ്ച വൈകിട്ട് സി.പി.എം-ബിജെപി. സംഘട്ടനത്തിനിടെ പരുക്കേറ്റ കാളമുറി ചക്കംപാത്ത് സതീശൻ ചികിൽസയിലായിരുന്നു. ബന്ധുവിനു മർദനമേൽക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹൃദ്രോഗിയായിരുന്ന സതീശന് സിപിഎമ്മുകാരുടെ അടിയേറ്റത്. ഇന്നലെ രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ സതീശൻ ജീവൻ വെടിഞ്ഞു.
മരണവിവരം അറിഞ്ഞതോടെ ഇരുപാർട്ടികൾക്കും തങ്ങളുടെ രക്തസാക്ഷി മുദ്ര കുത്താൻ തിടുക്കമായി. സതീശന്റെ വീടിനോടു ചേർന്നുള്ള ജങ്ഷനിലെ കൊടിമരത്തിൽ സിപിഎമ്മുകാർ കൊടി പകുതി താഴ്‌ത്തിക്കെട്ടി. കരിങ്കൊടി ഉയർന്നു. ''സതീശൻ അന്തരിച്ചു. ആദരാഞ്ജലികൾ. സി.പി.എം'' എന്നു ബോർഡും വച്ചു.
വിവരം കേട്ടപാതി കേൾക്കാത്ത പാതി ബിജെപി- സി.പി.എം പ്രവർത്തകരും ഓടിയെത്തി. ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്താണ് സി.പി.എം പ്രവർത്തകർ എത്തിയത്. സി.കെ. ഉത്തമൻ, സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ബിജെപി. പ്രവർത്തകരും സതീശന്റെ വസതിയിലെത്തി. തങ്ങളുടെ പ്രവർത്തകനാണു സതീശൻ എന്ന അവകാശതർക്കം അടിയോളമെത്തി.
''കൊന്നിട്ട് റീത്ത് വയ്ക്കാൻ വന്നിരിക്കുന്നു'' എന്നായിരുന്നു ബിജെപി. പ്രവർത്തകരുടെ വാദത്തിന്റെ കുന്തമുന. കഴിഞ്ഞയാഴ്ച കോടിയേരി ബാലകൃഷ്ണൻ കാളമുറിയിൽ പങ്കെടുത്ത പരിപാടിയിൽ സതീശൻ പങ്കെടുത്തിരുന്നു എന്ന് സിപിഎമ്മുകാരുടെ എതിർവാദം. ഇരിങ്ങാലക്കുട പൊലീസെത്തി രണ്ടു കൂട്ടരെയും ഒഴിപ്പിച്ചു.
ഇന്നു കയ്പമംഗലം നിയോജകമണ്ഡലത്തിലും കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലും ബിജെപി. ഹർത്താൽ പ്രഖ്യാപിച്ചാണ് ബിജെപി തങ്ങളുടെ രോഷം തീർത്തത്.കയ്പമംഗലത്ത് കുറച്ച് സിപിഐഎം പ്രവർത്തകർ ബിജെപിയിലേക്ക് മാറിയിരുന്നു. ഇതേച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.ഏതായാലും രക്തസാക്ഷിയെ തേടിയുള്ള ഇരുപാർട്ടികളുടെയും തമ്മിലടി പരിഹാസ്യമായെന്ന് പറയേണ്ടതില്ലല്ലോ!