- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തബന്ധുമുള്ള സഹോദരതുല്യയായ പെൺകുട്ടിയെ വളച്ചെടുത്തു; രണ്ട് കുട്ടികളായപ്പോൾ തെരുവിൽ ഉപേക്ഷിച്ചു; പിന്നെ രണ്ടാം വിവാഹം; ചെങ്ങുന്നൂരിൽ സ്‌കൂട്ടർ മെക്കാനിക്ക്, വസ്തുകച്ചവടക്കാരൻ, ചായക്കടക്കാരൻ....; എ ടി എം കവർച്ചാകേസിലെ മുഖ്യസൂത്രധാരൻ സുരേഷ് കുമാറിന് പല മുഖങ്ങൾ
ആലപ്പുഴ : എ.ടി.എം.കവർച്ചാ കേസിൽ അറസ്റ്റിലായ മുഖ്യ ആസൂത്രകൻ സുരേഷ് കുമാറിന് ജീവിതത്തിൽ വിവിധ റോളുകൾ കൈകാര്യം ചെയ്ത് നല്ല തഴക്കം. നാട്ടുകാർക്കോ വീട്ടുകാർക്കോ നല്ല അഭിപ്രായം ഒട്ടുമില്ല. ക്രിമിനൽ പശ്ചാത്തലമുള്ളതുകൊണ്ടുതന്നെ നാട്ടുകാരുമായും യാതൊരു അടുപ്പവുമില്ല. ചെറുപ്പം മുതൽ പല സംരംഭങ്ങളിൽ ഏർപ്പെട്ടെങ്കിലും ഒന്നിലും ഉറച്ചുനിൽക്കാൻ കഴിഞ്ഞില്ല. സ്‌കൂട്ടർ മെക്കാനിക്ക്, വസ്തു കച്ചവടക്കാരൻ ഏറ്റവും ഒടുവിൽ ചെങ്ങന്നൂരിൽ ഹോട്ടൽ നടത്തിപ്പുകാരൻ എന്നിങ്ങനെയായിരുന്നു സുരേഷിന്റെ റോളുകൾ. നാട്ടുനടപ്പനുസരിച്ച് ഒരിക്കലും വിവാഹബന്ധത്തിൽ ഏർപ്പെടാൻ കഴിയാത്ത സ്വന്തം രക്തത്തിൽ പെട്ട പെൺകുട്ടിയെ അടിച്ചുമാറ്റി, രണ്ടു കുട്ടികളായശേഷം ഉപേക്ഷിച്ചു. മറ്റൊരു യുവതിയെ ഭാര്യയാക്കി വീണ്ടും സുഖജീവിതം. കുടുംബവക സ്വത്തുക്കൾ ബലാൽക്കാരത്തിൽ കൈക്കലാക്കി സഹോദരങ്ങളെ പെരുവഴിയിലാക്കി. എല്ലാ നിലയിലും വൻ തട്ടിപ്പുകാരൻ. ഡൽഹിയിലെത്തി ഇല്കട്രോണിക്സ് വ്യാപാരിയായി. സുഹൃത്ത് വലയം സംഘടിപ്പിച്ച് വൻ തട്ടിപ്പിന് കളമൊരുക്കി. പൊതുവേ ശാന്തമായ കേരളത്
ആലപ്പുഴ : എ.ടി.എം.കവർച്ചാ കേസിൽ അറസ്റ്റിലായ മുഖ്യ ആസൂത്രകൻ സുരേഷ് കുമാറിന് ജീവിതത്തിൽ വിവിധ റോളുകൾ കൈകാര്യം ചെയ്ത് നല്ല തഴക്കം. നാട്ടുകാർക്കോ വീട്ടുകാർക്കോ നല്ല അഭിപ്രായം ഒട്ടുമില്ല. ക്രിമിനൽ പശ്ചാത്തലമുള്ളതുകൊണ്ടുതന്നെ നാട്ടുകാരുമായും യാതൊരു അടുപ്പവുമില്ല. ചെറുപ്പം മുതൽ പല സംരംഭങ്ങളിൽ ഏർപ്പെട്ടെങ്കിലും ഒന്നിലും ഉറച്ചുനിൽക്കാൻ കഴിഞ്ഞില്ല.
സ്‌കൂട്ടർ മെക്കാനിക്ക്, വസ്തു കച്ചവടക്കാരൻ ഏറ്റവും ഒടുവിൽ ചെങ്ങന്നൂരിൽ ഹോട്ടൽ നടത്തിപ്പുകാരൻ എന്നിങ്ങനെയായിരുന്നു സുരേഷിന്റെ റോളുകൾ. നാട്ടുനടപ്പനുസരിച്ച് ഒരിക്കലും വിവാഹബന്ധത്തിൽ ഏർപ്പെടാൻ കഴിയാത്ത സ്വന്തം രക്തത്തിൽ പെട്ട പെൺകുട്ടിയെ അടിച്ചുമാറ്റി, രണ്ടു കുട്ടികളായശേഷം ഉപേക്ഷിച്ചു. മറ്റൊരു യുവതിയെ ഭാര്യയാക്കി വീണ്ടും സുഖജീവിതം.
കുടുംബവക സ്വത്തുക്കൾ ബലാൽക്കാരത്തിൽ കൈക്കലാക്കി സഹോദരങ്ങളെ പെരുവഴിയിലാക്കി. എല്ലാ നിലയിലും വൻ തട്ടിപ്പുകാരൻ. ഡൽഹിയിലെത്തി ഇല്കട്രോണിക്സ് വ്യാപാരിയായി. സുഹൃത്ത് വലയം സംഘടിപ്പിച്ച് വൻ തട്ടിപ്പിന് കളമൊരുക്കി. പൊതുവേ ശാന്തമായ കേരളത്തിൽ തട്ടിപ്പ് നടത്താൻ എളുപ്പമെന്ന് സുഹൃത്തുക്കളെ ഉപദേശിച്ച് ആഡംബര കാറിൽ കേരളത്തിലേക്ക് കാറോടിച്ചെത്തി. ഒടുവിൽ പിടിയിലുമായി.
പാട്യാല കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ സുരേഷിനെ അന്വേഷണസംഘം നാളെ കേരളത്തിൽ എത്തിക്കും. ചെങ്ങന്നൂരിൽ ഹാജരാക്കി കസ്റ്റഡി കാലാവധി നീട്ടിവാങ്ങാനാണ് നീക്കം. 14 പേരടങ്ങുന്നതാണ് എ.ടി.എം.കവർച്ചാകേസിന്റെ അന്വേഷണ സംഘം. പാട്യാല ചീഫ് മെട്രോപ്പൊലീറ്റൻ മജിസ്ട്രേറ്റ് കോടതിയിൽനിന്നും ഏറ്റെടുത്ത സുരേഷിന് നാലു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിരിക്കുന്നത്. സമയപരിധി കഴിയുന്നതിനു മുൻപായി ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്കോടതി മുൻപാകെ എത്തിച്ച് കസ്റ്റഡി കാലാവധി നീട്ടി വാങ്ങും.
കായംകുളം സിഐസി.കെ.സദന്റെ നേതൃത്വത്തിലുള്ള ജില്ലാ പൊലീസ് ചീഫീന്റെ പ്രത്യേക സ്‌ക്വാഡിലെ ആറംഗങ്ങൾ ഉൾപെട്ട അമ്പേഷണസംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. മറ്റുള്ളവർ ബാക്കിയുള്ള നാലു പ്രതികളെ പിടികൂടുന്നതിനായി ഡൽഹിയിൽ തങ്ങുകയാണ്. കഴിഞ്ഞ മാസം 23 നും, ഈ മാസം ഒന്നിനുമാണ് കേരളത്തിൽ നിന്നും അന്വേഷണ സംഘം ഡൽഹിക്കു പുറപ്പെട്ടത്. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം ഹെഡ് കോൺസ്റ്റബിൾ ഹരിയാന മേവാത്ത് നൂഹ്, ഷക്കർപൂർ സ്വദേശി അസ്ലൂപ് ഖാൻ എന്നിവരാണ് മറ്റ് രണ്ട് ആസൂത്രകർ. ഇയാൾ ഉൾപ്പടെ നാലുപേരേകൂടിയാണ് ഇനി അറസ്റ്റ് ചെയ്യേണ്ടത്.
ഹരിയാന - ഡൽഹി പൊലീസ് സേനകളുടെ പരിപൂർണ്ണ സഹകരണത്തോടെയാണ് കേരളാ പൊലീസിന്റെ ഓരോ നീക്കവും. ഉത്തംനഗറിലെ വാടക വീട്ടിൽ താമസിച്ചിരുന്ന വാഹന ഉടമയായ സുരേഷിനെ സംഘവുമായി ബന്ധിപ്പിച്ചത് ഖാനാണ്. മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ഇയാൾക്ക് മാത്രമേ അറിയു. ഇതിനാൽ തന്നെ ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന ഹെഡ് കോൺസ്റ്റബിളിനെയാണ് പ്രധാനമായി പൊലീസ് അന്വേഷിക്കുന്നത്. പൊലീസുകാരനായതിനാൽ ഡൽഹിയിൽ ഒളിവിൽ കഴിയാൻ കൂടുതൽ ഇടമുള്ളതിനാൽ പൊലീസ് തലനാരിഴ കീറിയാണ് പരിശോധന നടത്തുന്നത്.