ന്യൂയോർക്ക്: കഴിഞ്ഞ 40 വർഷങ്ങൾ ആയി പ്രവർത്തിച്ചു വരുന്ന കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(KCANA)യുടെ ആഭിമുഖ്യത്തിൽ ഗ്ലെൻ ഓക്‌സ് സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലി തമ്പുരാനേ വരവേറ്റ് ആണ് ആഘോഷങ്ങൾ ആരംഭിച്ചത്. ഡോ. നന്ദകുമാർ ചാണയിൽ, പ്രഫ. ജെയിംസ് ജോസഫ് എന്നിവർ നിറഞ്ഞ സദസ്സിന് ഓണസന്ദേശം നൽകി. 

ഫൊക്കാന സെക്രട്ടറി വിനോദ് കെയാർകെ, ഫോമാ സെക്രട്ടറി ഷാജി എഡ്വേഡ്, ഫോമാ സെക്രട്ടറി എലെക്ട് ജിബി തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു. വിഭവ സമർഥമായ ഓണസദ്യക്ക് ശേഷം നൂപുര ഡാൻസ് അക്കാദമിയിലെ കുട്ടികളും, KCANA യൂത്ത് വിഭാഗവും ചേർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. നൂപുര ഡാൻസ് അക്കാദമി ഡയറക്ടർ ചന്ദ്രിക കുറുപ്പ്, NAFA അവാർഡ് ജേതാക്കളായ ശബരിനാഥ് നായർ, ജയാ അജിത്, നിശാന്ത് നായർ തുടങ്ങിയവരെ അനുമോദിച്ചു. KCANA പ്രസിഡന്റ് ജോർജ് മാറാച്ചേരിൽ, സെക്രട്ടറി രേഖ നായർ, ട്രെഷറർ വര്ഗ്ഗീസ് ചുങ്കത്തിൽ, യൂത്ത് പ്രസിഡന്റ് അനുഷ്‌ക ബാഹുലേയൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.