- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫിന്റ മദ്യ നയം തുടരണം; സാധാരണക്കാരുടേ താൽപര്യം സംരക്ഷിക്കുമെന്ന് സമൂഹം പ്രതീക്ഷിക്കുന്ന ഒരു പാർട്ടി മദ്യലോബിയുടെ പിടിയിൽ; യുഡിഎഫിനെ തല്ലിയും എൽഡിഎഫിനെ തലോടിയും കെസിബിസി
കൊച്ചി: മദ്യനയത്തിന്റെ കാര്യത്തിൽ ഇടതുമുന്നണിയെ വിമർശിച്ചും യുഡിഎഫിനെ തലോടിയും കേരളാ കാത്തലിക് ബിഷപ് കോൺഫറൻസ് (കെ.സി.ബി.സി) രംഗത്തെത്തി. യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ മദ്യനയം തുടരണമെന്ന് ആ നയം തുടരുന്നവർ അധികാരത്തിൽ വരണമെന്നാണ് കെ.സി.ബി.സി ആഗ്രഹിക്കുന്നതെന്നും അത് ആരുമാകാമെന്നും കെ.സി.ബി.സി വക്താവ് ഫാ.വർഗീസ് വള്ളിക്കാട്ട് വാർത്ത
കൊച്ചി: മദ്യനയത്തിന്റെ കാര്യത്തിൽ ഇടതുമുന്നണിയെ വിമർശിച്ചും യുഡിഎഫിനെ തലോടിയും കേരളാ കാത്തലിക് ബിഷപ് കോൺഫറൻസ് (കെ.സി.ബി.സി) രംഗത്തെത്തി. യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ മദ്യനയം തുടരണമെന്ന് ആ നയം തുടരുന്നവർ അധികാരത്തിൽ വരണമെന്നാണ് കെ.സി.ബി.സി ആഗ്രഹിക്കുന്നതെന്നും അത് ആരുമാകാമെന്നും കെ.സി.ബി.സി വക്താവ് ഫാ.വർഗീസ് വള്ളിക്കാട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതി ശക്തമായ മദ്യ ലോബിയാണ് കേരളത്തിലുള്ളത്.ബാറുകൾ തുറക്കാൻ മദ്യ ലോബി ശ്രമം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അവർ അവരുടെ സാധ്യതകൾ പരിശോധിക്കും. മദ്യ നയം പുനപരിശോധിക്കുമെന്ന ഇടതു പക്ഷ നിലപാട് ആശങ്കാജനകമാണെന്നും മദ്യലോബിയുടെ പ്രഭാവത്തിൽ എൽ.ഡി.എഫ് വീണു പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും താൽപര്യം സംരക്ഷിക്കുമെന്ന് സമൂഹം പ്രതീക്ഷിക്കുന്ന ഒരു പാർട്ടി മദ്യലോബിയുടെ പിടിയിൽ വീഴരുത്. ഇപ്പോഴത്തെ മദ്യനയം തുടരുമോ എന്ന കാര്യം യു.ഡി.എഫ് വ്യക്തമാക്കണമെന്നും ഫാ.വർഗീസ് വള്ളിക്കാട്ട് ആവശ്യപ്പെട്ടു.
നേരത്തെ എൽഡിഎഫ് അധികാരത്തിൽ വന്നാൽ മദ്യനയം പുനപരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ കെസിബിസിയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കെസിബിസി ഇപ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.
യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തെ വർഗീയമായി വ്യാഖ്യാനിച്ച് ജനത്തെ തെറ്റിധരിപ്പിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ശ്രമിക്കുന്നുവെന്ന കേരള കാത്തലിക് ബിഷപ് കോൺഫറൻസി (കെസിബിസി) ന്റെ പ്രസ്താവന വിചിത്രവും തികഞ്ഞ വിരോധാഭാസവുമാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
സംസ്ഥാന നിയമസഭയിലേക്ക് ആസന്നമായ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കെസിബിസി മദ്യനയം എന്തെന്ന് വ്യക്തമാക്കണമെന്ന് രാഷട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് മദ്യ നിരോധനം പ്രായോഗികമല്ലെന്നും അത് തുറന്നു പറയുന്നതുകൊണ്ട് വോട്ട് പോകുമെന്ന് ഭയപ്പെടുന്ന പാർട്ടിയല്ല തങ്ങളുടേതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അർഥശങ്കയ്ക്ക് ഇടനൽകാതെ വ്യക്തമാക്കിയത്.
കേരളത്തിന്റെ ജനജീവിതത്തെ വീർപ്പുമുട്ടിക്കുന്ന കാതലായ മറ്റൊരു പ്രശ്‌നത്തിലും കാണിക്കാത്ത വ്യഗ്രത മദ്യനയത്തോട് കെസിബിസി അവലംബിക്കുന്നതാണ് ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിനെയും കത്തോലിക്കാ സഭാ വിശ്വാസികൾക്ക് ഗണ്യമായ സ്വാധീനമുള്ള ഗോവയെയും ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു അദ്ദേഹം.
ഓരോ വർഷവും മദ്യനയം പുനഃപരിശോധിക്കുകയാണെന്നും കാനം പറഞ്ഞിരുന്നു.വി എം. സുധീരനും കെ. ബാബുവും അവകാശപ്പെടുന്നതുപോലെ ഈ മദ്യനയം കേരളത്തിന് ഗുണം ചെയ്തില്ല. മദ്യനിരോധമല്ല മദ്യവർജനമാണ് സിപിഐയുടെയും എൽ.ഡി.എഫിന്റെയും നിലപാട്. മദ്യനയം സുപ്രീംകോടതി അംഗീകരിച്ചെന്ന കെപിസിസി പ്രസിഡന്റ് വി എം. സുധീരന്റെയും കെ. ബാബുവിന്റെയും അവകാശവാദം പൊള്ളയാണെന്നും കാനം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കാനത്തിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് പിണറായി വിജയൻ കൈക്കൊണ്ടത്. മദ്യനയത്തെ കുരിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.