- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില വൈദികരും സന്ന്യാസിനികളും ചേർന്ന് കത്തോലിക്കാസഭയെയും സഭാധികാരികളെയും കൂദാശകളെ പോലും പരസ്യമായി അവഹേളിക്കാൻ സഭയുടെ ശത്രുക്കൾക്ക് അവസരം കൊടുത്തു; വഴിവക്കിൽ സമരം ചെയ്ത് കത്തോലിക്കാസഭയെ സ്നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചു; ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയത് നടപടി വേദനാജനകം; കോടതിയുടെ അന്തിമവിധി വരും വരെ പരാതിക്കാരിയെ പിന്തുണയ്ക്കാനാവില്ലെന്ന പരോക്ഷ പരാമർശത്തോടെ കെസിബിസിയുടെ വാർത്താക്കുറിപ്പ്
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ചില വൈദികരും സന്ന്യാസിനികളും ചേർന്ന് വഴിവക്കിൽ സമരം ചെയ്ത് കത്തോലിക്ക സഭയെയും, സഭാധികാരികളെയും, കൂദാശകളെ പോലും പരസ്യമായി അവഹേളിച്ചുവെന്ന് കെസിബിസി. സഭയുടെ ശത്രുക്കൾക്ക് ഇത്തരത്തിൽ അവസരം ഒരുക്കിയത് കത്തോലിക്കാസഭയെ സ്‌നേഹിക്കുന്നവരെല്ലാം വേദനിപ്പിച്ചുവെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു. വൈദികരുടെയും, സന്ന്യാസിനികളുടെയും നടപടി ക്രൈസ്തവ മൂല്യങ്ങൾക്കും കത്തോലിക്കാസഭയുടെ ഉത്തമതാൽപര്യങ്ങൾക്കും അവരുടെ തന്നെ സന്ന്യാസ നിയമങ്ങൾക്കും വിരുദ്ധമായിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്ത നടപടി വേദനാജനകമെന്നാണ് കെസിബിസി വിശഷിപ്പിക്കുന്നത്. സംഭവത്തിൽ പരാതിക്കാരിയെയോ ആരോപണവിധേയനേയോ പിന്തുണയ്ക്കില്ലെന്നും കെസിബിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ബിഷപ്പ് അറസ്റ്റിലായെങ്കിലും പരാതിക്കാരിയെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാടാണ് കെസിബിസി എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രമേ ഇക്കാര്യത്തിൽ നിലപാടെടുക്കാനാകൂ. കുറ്റം കോടതിയിൽ തെളിയിക്കപ്
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ചില വൈദികരും സന്ന്യാസിനികളും ചേർന്ന് വഴിവക്കിൽ സമരം ചെയ്ത് കത്തോലിക്ക സഭയെയും, സഭാധികാരികളെയും, കൂദാശകളെ പോലും പരസ്യമായി അവഹേളിച്ചുവെന്ന് കെസിബിസി. സഭയുടെ ശത്രുക്കൾക്ക് ഇത്തരത്തിൽ അവസരം ഒരുക്കിയത് കത്തോലിക്കാസഭയെ സ്‌നേഹിക്കുന്നവരെല്ലാം വേദനിപ്പിച്ചുവെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു. വൈദികരുടെയും, സന്ന്യാസിനികളുടെയും നടപടി ക്രൈസ്തവ മൂല്യങ്ങൾക്കും കത്തോലിക്കാസഭയുടെ ഉത്തമതാൽപര്യങ്ങൾക്കും അവരുടെ തന്നെ സന്ന്യാസ നിയമങ്ങൾക്കും വിരുദ്ധമായിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്ത നടപടി വേദനാജനകമെന്നാണ് കെസിബിസി വിശഷിപ്പിക്കുന്നത്. സംഭവത്തിൽ പരാതിക്കാരിയെയോ ആരോപണവിധേയനേയോ പിന്തുണയ്ക്കില്ലെന്നും കെസിബിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ബിഷപ്പ് അറസ്റ്റിലായെങ്കിലും പരാതിക്കാരിയെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാടാണ് കെസിബിസി എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രമേ ഇക്കാര്യത്തിൽ നിലപാടെടുക്കാനാകൂ. കുറ്റം കോടതിയിൽ തെളിയിക്കപ്പെടട്ടെ. നിരപരാധിയെങ്കിൽ രക്ഷപ്പെടുകയും അപരാധിയെങ്കിൽ ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ. ഒരു ബിഷപ്പിന് നേരെ ഉണ്ടായ ആരോപണത്തിൽ മറ്റു വൈദികരെയും സഭയെയും ആക്രമിക്കുന്നത് ശരിയല്ലെന്നും കെസിബിസി പറയുന്നു. സത്യം വ്യക്തമായി അറിയാതെ അനുകൂലമായോ പ്രതികൂലമായോ നിലപാട് സ്വീകരിക്കാൻ കഴിയില്ല. സുപ്രീം കോടതി തന്നെ നിയമവിരുദ്ധമെന്ന് പറഞ്ഞിട്ടുള്ള മാധ്യമവിചാരണയ്ക്ക് പകരം, പൊലീസ് അന്വേഷണവും കോടതി വിചാരണയും നടക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
പരാതിക്കാരി സഭാധികാരികൾക്ക് നൽകിയ പരാതിയിൽ എത്രയും വേഗം നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സന്ന്യാസിനിയുടെ ആരോപണം പൊലീസിന്റെയും കോടതിയുടെയും പരിഗണനയിൽ ഇരിക്കുമ്പോൾ, ആരോപണത്തിന്റെ പേരിൽ സഭാധികാരികൾ തിടുക്കത്തിൽ നടപടി സ്വീകരിക്കുക ഉചിതമായിരുന്നില്ല. അതേസമയം, പൊലീസ് അന്വേഷണം അവസാനിക്കാൻ കാത്തുനിൽക്കാതെ ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്ന് താൽക്കാലികമായി മാറ്റിയിട്ടുണ്ട്. സന്ന്യാസിനി സഭാധികാരികൾക്ക് പരാതി നൽകിയപ്പോൾ, സഭ ന്യായമായ സമയത്തിനുള്ളിൽ നടപടി സ്വീകരിച്ചു. ഈ പശ്ചാത്തലത്തിൽ പാരതിക്കാരിക്ക് നീതി ലഭിച്ചില്ല എന്ന ആരോപണത്തിൽ കഴമ്പില്ല.
കേസിന്റെ തുടരന്വേഷണവും വിചാരണയും, നിഷ്പക്ഷമായും സമ്മർദ്ദങ്ങൾക്ക് വിധേയമാകാതെയും നടത്തണം. കോടതിയിൽ സത്യം തെളിയുമെന്നും കുററാരോപിതനു തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം കിട്ടുമെന്നും, കുറ്റം തെളിഞ്ഞാൽ നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ആരോപണം ഉന്നയിച്ച വ്യക്തിയുടെയും ,ആരോപണവിധേയന്റെയും ആത്മാഭിമാനത്തെയും മനുഷ്യാന്തസിനെയും ബോധപൂർവം അവഹേളിക്കുന്നതിനുള്ള ശ്രമങ്ങൾ നീതിക്കും മനുഷ്യത്വത്തിനും നിരക്കുന്നതല്ല.
ഈ കേസിന്റെ മറവിൽ കത്തോലിക്കാസഭയോടു വിരോധമോ അസൂയയോ ഉള്ള ചിലരും, നിഗൂഢലക്ഷ്യവുംനിക്ഷിപ്ത താത്പര്യവും ഉളല ചില മാധ്യമപ്രവർത്തകരും കത്തോലിക്കാസഭയെ ബലഹീനമാക്കാനും അപകീർത്തിപ്പെടുത്താനും നടത്തുന്ന ശ്രമത്തെ വിശ്വാസികൾ തിരിച്ചറിയണം. ഒരു വ്യക്തിക്കെതിരെയുള്ള ആരോപണത്തിന്റെ പേരിൽ സഭയെ മുഴുവൻ അധിക്ഷേപിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണം.
ഇന്ത്യയിലെ പ്രശസ്തനായ ഒരു മാധ്യമപ്രവർത്തകൻ, സഹപ്രവർത്തകയുടെ ലൈംഗിക പീഡനാരോപണത്തിന് വിധേയനായി ജയിലിലായപ്പോൾ മാധ്യമപ്രവർത്തകരെയെല്ലാം ആരും അടച്ചാക്ഷേപിച്ചില്ല. കേരളത്തിലെ ഒരു മന്ത്രി ലൈംഗിക പീഡനാരോപണത്തിന്റെ പേരിൽ രാജി വയ്‌ക്കേണ്ടി വന്നപ്പോൾ, മുഴുവൻ മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും ആരും കുറ്റപ്പെടുത്തിയില്ല. ഒരു സുപ്രീം കോടതി ജഡ്ജിക്ക് നേരേ സമാന ആരോപണമുയർന്നതിനെ തുടർന്ന് അദ്ദേഹം മനുഷ്യാവകാശ കമ്മീഷൻ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നപ്പോൾ സുപ്രീംകോടതി ജഡ്ജിമാരെയോ ജുഡീഷ്യറിയോ പൊതുവായി ആരും ആക്രമിച്ചില്ല. എന്നാൽ, ഇന്ത്യയിലെ ഒരു കത്തോലിക്കാബിഷപ്പിന് നേരേ ലൈംഗിക പീഡനാരോപണം ഉണ്ടായപ്പോൾ, അന്വേഷണം പൂർത്തിയാകും മുമ്പേ മാധ്യമങ്ങളും സ്ഥാപിത താൽപര്യക്കാരും ചേർന്ന് കത്തോലിക്ക സഭയെയും ബിഷപ്പുമാരെയും പൊതുവായി ആക്രമിക്കുകയായിരുന്നു. ഇതിലെ അനീതിയും ഗൂഢലക്ഷ്യവും കത്തോലിക്കർ മാത്രമല്ല പൊതുസമൂഹവും തിരിച്ചറിയണം.
വിശുദ്ധിയിൽ ജീവിക്കുന്ന നിരവധി ബിഷപ്പുമാരും, വൈദികരും, കന്യാസ്ത്രീകളുമുള്ള കത്തോലിക്കസഭയെ ബിഷപ്പിനെതിരെ ഇനിയും തെളിഞ്ഞിട്ടില്ലാത്ത ആരോപണത്തിന്റെ പേരിൽ അവഹേളിക്കുന്നത് അനീതിയാണ്. സഭയിലെ അച്ചടക്കവും സഭയോടുള്ള വിധേയത്വവും തകർത്ത് സഭയ്ക്കുള്ളിലെ ഐക്യവും കെട്ടുറപ്പും നശിപ്പിച്ച് അരാജകത്വം വളർത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. സമർപ്പിത ജീവിതത്തിന്റെ വിശുദ്ധിയും പരിപാവനതയും പരിഹസിക്കപ്പെടുന്നു. കുമ്പസാരം പോലുള്ള കൂദാശ പോലും ചോദ്യം ചെയ്യപ്പെടുന്നു. തെറ്റുകൾ തിരുത്തുന്നതിനും കുറവുകൾ പരിഹരിക്കുന്നതിനും കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ സഭയ്ക്കുള്ളിൽ ഉണ്ടാക്കുമെന്നും കെസിബിസി ഔദ്യോഗിക വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് വാർത്താക്കുറിപ്പിൽ പറയുന്നു.