- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻ ഭൂരിപക്ഷം ഉണ്ടായിട്ടും നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞടുപ്പ് നേരത്തെയാക്കി ഖജനാവിന് നഷ്ടം വരുത്തിയ ടി ആർ എസിനെതിരെ ജനരോഷം സജീവം; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ നീട്ടണം എന്ന ആവശ്യത്തിന് കരുത്ത് കൂടുന്നു; കോൺഗ്രസും ടിഡിപിയും സിപിഐയും ചേർന്ന് സഖ്യം ഉണ്ടാക്കിയതോടെ മത്സരവും കടുക്കും; അമിത ആത്മവിശ്വാസം ചന്ദ്രശേഖര റാവുവിനെ കുഴിയിൽ ചാടിക്കുന്നത് ഇങ്ങനെ
ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും വെന്നിക്കൊടി പാറിക്കാനായി കെ. ചന്ദ്രശേഖർ റാവു നടത്തിയ നീക്കം പാളുന്നു. അതിബുദ്ധി കാരണം നിയമസഭ പിരിച്ചു വിട്ടു. എന്നാൽ ഇത് ഖജനാവിന് അധിക ബാധ്യതയാകുമെന്ന് വിലയിരുത്തലാണ് പൊതു സമൂഹത്തിലുണ്ടാകുന്നത്. ഇതോടെ പ്രതിപക്ഷവും ഒരുമിക്കുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും കോൺഗ്രസും സിപിഐയും ചേർന്ന് സഖ്യമുണ്ടാക്കി തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ചു. അതിനിടെ, പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് വിവിധ പാർട്ടികളുടെ നേതാക്കൾ ഗവർണറോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടന്നാൽ സംസ്ഥാനത്തെ റെഡ്ഡി വിഭാഗവും പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളും തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ്. ഒബിസി വിഭാഗങ്ങൾക്കിടയിൽ ടിഡിപിക്കുള്ള സ്വാധീനവും ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് അവർ കണക്കുകൂട്ടുന്നു. പിരിച്ചുവിട
ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും വെന്നിക്കൊടി പാറിക്കാനായി കെ. ചന്ദ്രശേഖർ റാവു നടത്തിയ നീക്കം പാളുന്നു. അതിബുദ്ധി കാരണം നിയമസഭ പിരിച്ചു വിട്ടു. എന്നാൽ ഇത് ഖജനാവിന് അധിക ബാധ്യതയാകുമെന്ന് വിലയിരുത്തലാണ് പൊതു സമൂഹത്തിലുണ്ടാകുന്നത്. ഇതോടെ പ്രതിപക്ഷവും ഒരുമിക്കുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും കോൺഗ്രസും സിപിഐയും ചേർന്ന് സഖ്യമുണ്ടാക്കി തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ചു.
അതിനിടെ, പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് വിവിധ പാർട്ടികളുടെ നേതാക്കൾ ഗവർണറോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടന്നാൽ സംസ്ഥാനത്തെ റെഡ്ഡി വിഭാഗവും പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളും തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ്. ഒബിസി വിഭാഗങ്ങൾക്കിടയിൽ ടിഡിപിക്കുള്ള സ്വാധീനവും ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് അവർ കണക്കുകൂട്ടുന്നു.
പിരിച്ചുവിട്ട നിയമസഭയിൽ 119ൽ 90 സീറ്റും ടിആർഎസ്സിനായിരുന്നു. എന്നാൽ, പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചുപോകാതെ നോക്കിയാൽ തെലങ്കാനയിൽ വിജയത്തിലെത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 2019 മെയ് വരെ നിലവിലെ സർക്കാരിന് കാലാവധിയുണ്ടായിരുന്നു, ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തേണ്ടെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നിയമസഭ പിരിച്ചുവിടുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയാൽ തിരിച്ചടിയാകുമെന്ന ഭയമായിരുന്നു ഇതിന് കാരണം.
തന്റെ സർക്കാരിനെതിരെ ജനങ്ങളിൽ അവിശ്വാസം ഇല്ലെന്നും ചന്ദ്രശേഖര റാവു കണക്കിലെടുത്തു. എന്നാൽ നിയമസഭ പിരിച്ചു വിട്ടത് ബിജെപിയുമായി ലോക്‌സഭയിൽ അടുക്കാനുള്ള തന്ത്രമാണെന്ന് വിലയിരുത്തപ്പെട്ടു. നിയമസഭയിൽ ഒറ്റയ്ക്ക് ജയിച്ച ശേഷം ബിജെപിയുമായി വിലപേശാനാണ് ശ്രമമെന്നും വാദമെത്തി. ഇതിനിടെയാണ് പ്രതിപക്ഷം ഒന്നടങ്കം യോജിച്ചത്. ഇതോടെ ചന്ദ്രശേഖര റാവു പ്രതിസന്ധിയിലാണ്.