വാഷിങ്‌ടൺ: കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ്‌ മെട്രോ വാഷിങ്ങ്‌ടണിന്റെ ക്രിസ്‌തുമസ്‌/ ന്യൂയർ പ്രോഗ്രാം ജിംഗിൾ ബെൽസ്‌ 2015, ഡിസംബർ 12 ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ വെർജിനിയായിലെ സ്‌റെർലിങ്ങിൽ ഉള്ള പാർക്ക്‌ ഹൈസ്‌ക്കൂളിൽ വച്ച്‌ നടത്തുന്നതാണ്‌.

മേരിലാന്റ്‌, വെർജീനിയ, വാഷിങ്ങ്‌ടൺ ഡി.സി. പ്രദേശങ്ങളിലെ പ്രതിഭകളുടെ കലാവിരുന്നിനു പുറമേ ക്രിസ്‌മസ്‌ സ്റ്റാർ മേക്കിങ്‌ മത്സരവും ജിഗിൾ ബെൽസ്‌ 2015 ൽ ഉണ്ടായിരിക്കുന്നതാണെന്ന്‌ പ്രസിഡന്റ്‌ ജിനേഷ്‌ കുമാർ അറിയിക്കുന്നു.

പരിപാടിയെപറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്‌ പ്രസിഡന്റ്‌(ജിനേഷ്‌ കുമാർ), സെക്രട്ടറി(സുരേഷ്‌ നായർ), ട്രഷറർ(സന്ദീപ്‌ പണിക്കർ), എന്റർടെയ്‌ന്മെന്റ്‌ കോർഡിനേറ്റർ(ദലയമ ചമ്‌ലലറ) എന്നിവരിൽ ആരുമായും ബന്ധപ്പെടുകയോ കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ്‌ മെട്രോ വാഷിങ്ങ്‌ടൺ വെബ്‌സൈറ്റ്‌ www.kcsmw.org സന്ദർശിക്കുകയോ ചെയ്യുക.