വാഷിങ്ടൺ: മന്നു പതിറ്റാണ്ടിലേറെയായി വാഷിങ്ടൺ ഡി.സി ഏരിയായിൽ പ്രവർത്തിച്ചു വരുന്ന കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടൺ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. വിർജീനിയായിലെ ക്വിൻസ് ഓർചർഡ് ഹൈസ്‌കൂളിൽ ഡിസംബർ 13ന് ആണ് 2015 ലേക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തത്.

കെസിഎസ്എംഡബ്ല്യൂവിന്റെ പ്രവർത്തന മേഖലകളിൽ തന്റെ മികവ് തെളിയിച്ച ജിനേഷ് കുമാറാണ് പുതിയ പ്രസിഡന്റ്. വസന്ത് നമ്പ്യാർ (വൈസ് പ്രസിഡന്റ്), സുരേഷ് നായർ (സെക്രട്ടറി), സന്ദീപ് പണിക്കർ (ട്രഷറർ), സന്തോഷ് ജോർജ് (ജോയിന്റ് സെക്രട്ടറി), സൂസൻ വാരിയം (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ.

കെസിഎസ്എംഡബ്ല്യൂവിന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നതൊടൊപ്പം തന്നെ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരണമെന്ന് ജിനേഷ് കുമാർ അസോസിയേഷൻ അംഗങ്ങളോട് അഭ്യർത്ഥിച്ചു. കർത്തവ്യബോധവും കാര്യശേഷിയുമുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിനും യൂത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഊർജ്ജസ്വലരായ യുവ നിരകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. കൂടൂതൽ വിവരങ്ങൾക്ക് കെസിഎസ്എംഡബ്ല്യൂവിന്റെ വെബ് സൈറ്റ് (www.kcsmw.org) സന്ദർശിക്കുക.