- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സി വൈ എം 42-ാമത് അർദ്ധവാർഷിക സെനറ്റ് നാളെ
കോട്ടയം: കെ സി വൈ എം ന്റെ 42-ാ മത് സംസ്ഥാന സെനറ്റ് സമ്മേളനം നാളെ നടക്കും.ആലപ്പുഴ രൂപത ബിഷപ്പ് ജെയിംസ് ആനാ പറമ്പിൽ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം ഞായറാഴ്ച രാവിലെ തുടങ്ങി വൈകുന്നേരം അവസാനിക്കും. 32 രൂപതകളിൽ നിന്നായി 200 യുവജങ്ങൾ ഓൺലൈൻ ആയി നടക്കുന്ന സെനറ്റ് സമ്മേളനത്തിൽ പങ്കെടുക്കും. സമകാലീന വിഷയങ്ങൾ, ന്യുനപക്ഷാവകാശങ്ങൾ, യുവജങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ ക്രിസ്റ്റി ചക്കാലക്കൽ, ജെയ്‌സൺ ചക്കേടത്ത്, ലിമിന ജോർജ്, അനൂപ് പുന്നപ്പുഴ, സിബിൻ സാമുവേൽ, അബിനി പോൾ, ഡെനിയ സി സി ജയൻ, ലിജീഷ് മാർട്ടിൻ, ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, സിസ്റ്റർ റോസ് മെറിൻ എസ് ഡി തുടങ്ങിയവർ സെനറ്റ് സമ്മേളനത്തിന് നേതൃത്വം നൽകും.
Next Story