ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ 80:20 നിരക്കിൽ വിതരണം ചെയ്യുന്നത് അനീതി ആണെന്നും, അവ ജനസംഖ്യാ അനുപാതത്തിൽ വിതരണം ചെയ്യണമെന്ന് കെസിവൈഎം സെനറ്റ് ആവശ്യപ്പെട്ടു. 42-ാമത് അർദ്ധ വാർഷിക സെനറ്റ് ഐക്യകണ്ഡേന പാസ്സാക്കിയ പ്രമേയത്തിലൂടെ ആണ് ആവശ്യം ഉന്നയിച്ചത്. ഓൺലൈൻ ഫ്‌ളാറ്റ് ഫോമിൽ നടത്തിയ സെനറ്റ് സമ്മേളനം ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ വിഭാഗങ്ങളുടെ സാമൂഹിക അവസ്ഥ പഠിക്കുവാൻ പ്രത്യക കമ്മീഷൻ നിയമിക്കണമെന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു ആവശ്യപ്പെട്ടു. കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ക്രിസ്തുദാസ് ആർ. മുഖ്യപ്രഭാഷണം നടത്തി.

31 രൂപതകൾ സെനറ്റിൽ പങ്കെടുത്തു. ആറുമാസസക്കാലത്തെ റിപ്പോർട്ടുകളും കണക്കും സെനറ്റിൽ അവതരിപ്പിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ്, ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, സിറിയക് ചാഴിക്കാടൻ, സി. റോസ്‌മെറിൻ , സംസ്ഥാ ഭാരവാഹികളായ ലിമിന ജോർജ്ജ്, ജെയ്സൻ ചക്കേടത്ത്, ലിജീഷ് മാർട്ടിൻ, ഡെനിയ സിസി ജയൻ ,സിബിൻ സാമുവൽ , അനൂപ് പുന്നപ്പുഴ , അബിനി പോൾ എന്നിവർ സംസാരിച്ചു.