തിരുവനന്തപുരം:  കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആതിഥെയത്വത്തിൽ വിഴിഞ്ഞം ഇടവകയിൽ വച്ച്  20,21,22 തിയതികളിൽ നടക്കുന്ന 'തീരം 2016' സംസ്ഥാന തീരദേശ സഹവാസ ക്യാമ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. 'തീരം 2016' ലോഗോയുടെ പ്രകാശനം തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപൊലീത്ത മോസ്റ്റ്.റവ.ഡോ. എം. സൂസപാക്യം അവർകൾ നിർവഹിച്ചു.

ആദ്യ പോസ്റ്റർ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ റവ.ഡോ. ക്രിസ്തുദാസ് ആർ പ്രകാശനം ചെയ്തു . കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് ബിനോജ് അലോഷ്യസ് അദ്ധ്യക്ഷനായിരുന്നു . കെ സി വൈ എം ഡയറക്ടർ ഫാ.ബിനു ജോസഫ് അലക്‌സ് , സംസ്ഥാന വൈസ് പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കൾ , തീരം കോ -ഓഡിനേറ്റർ ജോണി എം .എ , അജിത് പൊഴിയൂർ, സന്തോഷ്, സിന്ധു, ബെൽബൻ, ജോൺസൺ എന്നിവർ പ്രസംഗിച്ചു .