തിരുവനന്തപുരം: സ്ത്രീകൾ സംഘടിച്ച് ശക്തരാകണമെന്നും സമൂഹത്തിലെ എല്ലാ മേഖലകളിലും കഴിവു തെളിയിച്ച് നിറഞ്ഞു നിൽക്കുന്ന വനിത സാന്നിദ്ധ്യത്തെ അവഗണിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളും സ്ത്രീകളെ രണ്ടാം തരക്കാരായി പലപ്പോഴും കാണുന്ന സംസ്‌ക്കാരവും യോജിച്ചതല്ലെന്നു സാമൂഹിക പ്രവർത്തക മാഗ്‌ളിൻ പീറ്റർ. കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റു മുന്നിൽ നടത്തിയ പെൺമ 2016 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

മിജാർക്ക് ഏഷ്യൻ ചെയർപേഴ്‌സൻ സ്മിത ഷിബിൻ, ICYM പ്രതിനിധി മേരി ജോസി, തൃശൂർ കോർപ്പറേഷൻ കൗൺസിലർ കരോലിൻ ജോഷ്വ എന്നിവർ പ്രസംഗിച്ചു .
അന്താരാഷ്ട്ര വനിതാദിനത്തിൽ നടത്തിയ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തർ പങ്കെടുത്തു. സ്ത്രീ-പുരുഷ സമത്വം വിളിച്ചോതിക്കൊണ്ട് നടത്തിയ തെരുവുനാടകം ശ്രദ്ധേയമായി.

തീവ്രവാദത്തിനെതിരെ കെ.സി.വൈ.എം പ്രാർത്ഥനാസംഗമം നടത്തി


കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ യെമനിൽ ക്രൈസ്തവ സന്യാസിനികൾക്ക് നേരെ നടന്ന തീവ്രവാദ ആക്രമണത്തിൽ പ്രതിഷേധിച്ചും, റായ്പൂരിൽ കത്തോലിക്ക ദേവാലയം സാമൂഹിക വിരുദ്ധർ ആക്രമിച്ചതിൽ പ്രതിഷേധിച്ചും പാളയം രക്തസാക്ഷി മണ്ഡപത്തിൽ പ്രതിഷേധിച്ചും പാളയം രക്തസാക്ഷി മണ്ഡപത്തിൽ വച്ച് പ്രാർത്ഥനാസംഗമം നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ റൈറ്റ്.റവ.ഡോ.ക്രിസ്തുദാസ് ആർ. ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിജോ ഇലന്തൂർ അദ്ധ്യക്ഷനായിരുന്നു. കെ.സി.വൈ.എം. സംസ്ഥാന ജന.സെക്രട്ടറി വിൻസന്റ് മണ്ണിത്തോട്ടം, തിരുവനന്തപുരം ലത്തീൻ അതിരൂപത ഡയറക്ടർ ഫാ.ബിനു ജോസഫ് അലക്‌സ്, അതിരൂപത പ്രസിഡന്റ് ബിനോജ് അലോഷ്യസ്, സംസ്ഥാന ഭാരവാഹികളായ ഇമ്മാനുവേൽ മൈക്കിൾ, ഡീന പീറ്റർ, ടെസി, സിജി, ജസ്റ്റിൻ അതിരൂപത ഭാരവാഹികളായ അജിത്ത്, സന്തോഷ് രാജ്, സജു തടത്തിൽ, പ്രദീപ്, ഫാ.വർഗ്ഗീസ്, കരോളിൻ, മേരി ജംസി, സ്മിത എന്നിവർ പ്രസംഗിച്ചു.