തിരുവനന്തപുരം: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ലോകവനിതാദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആതിഥേയത്വത്തിൽ ഇന്നു രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റ് പടിക്കൽ സമൂഹത്തിൽ വനിതകൾ നേരിടുന്ന പ്രതിസന്ധികൾ കോർത്തിണക്കി തെരുവുനാടകവും , സമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നു.

കൂടാതെ ഉച്ചയ്ക്ക് 12ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ വച്ച് തീവ്രവാദത്തിനെതിരേ, മതേതരത്വം സംരക്ഷിക്കാൻ പ്രാർത്ഥനാ സംഗമവും നടത്തും.