- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത കലോത്സവം ഉത്സവ് 2015: പേട്ട ഫെറോന ചാമ്പ്യന്മാർ
തിരുവനന്തപുരം: കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത കലോത്സവം ഉത്സവ് 2015 ന് ആവേശകരമായ പരിസമാപ്തി. തിരുവനന്തപുരം മരിയൻ എഞ്ചിനീയറിങ് കോളേജിൽ രണ്ട് ദിവസങ്ങളിലായി നടന്ന, അതിരൂപതയിലെ എട്ട് ഫെറോനകളിൽ നിന്നും ആയിരത്തിലധികം യുവതീയുവാക്കൾ മാറ്റുരച്ച കലോത്സവത്തിൽ 96 പോയിന്റുകൾ നേടി പേട്ട ഫെറോന ഒന്നാം സ്ഥാനം കരസ്ഥമാക്കി. 75 പോയിന്റുകൾ നേടിയ
തിരുവനന്തപുരം: കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത കലോത്സവം ഉത്സവ് 2015 ന് ആവേശകരമായ പരിസമാപ്തി. തിരുവനന്തപുരം മരിയൻ എഞ്ചിനീയറിങ് കോളേജിൽ രണ്ട് ദിവസങ്ങളിലായി നടന്ന, അതിരൂപതയിലെ എട്ട് ഫെറോനകളിൽ നിന്നും ആയിരത്തിലധികം യുവതീയുവാക്കൾ മാറ്റുരച്ച കലോത്സവത്തിൽ 96 പോയിന്റുകൾ നേടി പേട്ട ഫെറോന ഒന്നാം സ്ഥാനം കരസ്ഥമാക്കി. 75 പോയിന്റുകൾ നേടിയ കോവളം ഫെറോനക്കാണ് രണ്ടാം സ്ഥാനം. പുതുക്കുറിച്ചി ഫെറോന മൂന്നാംസ്ഥാനം നേടി. പുല്ലുവിള ഫെറോനയിലെ ജോണി ചെക്കിട്ടയെ കലാപ്രതിഭയും, പേട്ട ഫെറോനയിലെ ബിൻസി കലാതിലകവുമായി തിരഞ്ഞെടുക്കപ്പെട്ടു.
സമാപനസമ്മേളനം കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. ബിനു അലക്‌സ് ഉദ്ഘാടനം ചെയ്തു. മരിയൻ എഞ്ചിനീയറിങ് കോളേജ് ബർസാർ ഫാ. റെനി റുഡോൾഫ് സമ്മാനദാനം നിർവഹിച്ചു. കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് ബിനോജ് അലോഷ്യസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. പ്രബിൻ, വിപിൻ വിക്റ്റർ, അജിത് പോഴിയൂർ, ഇമ്മാനുവൽ, ആന്റണി ജെറോൺ, സന്തോഷ്, ജോണി, ടോം, സിന്ധു നെപ്പോളിയൻ, സി സുനിത എന്നിവർ പ്രസംഗിച്ചു.
വിശദവിവരങ്ങൾക്ക് :
ഫാ. ബിനു ജോസഫ് അലക്‌സ് : 9447089599
ബിനോജ് അലോഷ്യസ് : 9809662550