- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖ പദ്ധതി: ആശങ്കകൾ പരിഹരിക്കണമെന്ന് കെ സി വൈ എം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാകുമ്പോൾ ഭവനവും തൊഴിലും നഷ്ട്ടപ്പെടുന്ന മൽസ്യതൊഴിലാളികൾക്ക് എത്രയും പെട്ടെന്ന് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ ന്യായമാണ്. അത് രമ്യമായി പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. വ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാകുമ്പോൾ ഭവനവും തൊഴിലും നഷ്ട്ടപ്പെടുന്ന മൽസ്യതൊഴിലാളികൾക്ക് എത്രയും പെട്ടെന്ന് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ ന്യായമാണ്. അത് രമ്യമായി പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി 160 ഏക്കർ കടൽ നികത്തുമ്പോൾ പൂന്തുറ മുതൽ പെരുമാതുറ വരെയുള്ള തീരദേശവാസികൾക്ക് തീരം നഷ്ട്ടപെടുകയും കടൽ കയറ്റം രൂക്ഷമാകുകയും ചെയ്യും. തുടർന്ന് ആയിരകണക്കിന് മത്സ്യത്തൊഴിലാളികൾക്ക് വീടും സ്ഥലവും നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാകും. ഇപ്പോൾ തന്നെ വിഴിഞ്ഞത്ത് ബ്രേക്ക് വാട്ടർ നിർമ്മിച്ചതിന്റെ ഫലമായി തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.
മത്സ്യത്തൊഴിലാളി സമൂഹം വികസനവിരോധികൾ അല്ലെന്ന് സർക്കാർ മനസ്സിലാക്കണം. പൂർണതോതിലുള്ള വികസനം ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് . ഇന്ത്യൻ ബഹിരാകാശസ്വപ്നങ്ങൾക്ക് ചിറക് വിരിച്ച തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിനായി പള്ളിയും , അരമനയും , ഞങ്ങളുടെ പൂർവികരെ അടക്കം ചെയ്ത മണ്ണും ഭാരതത്തിന് സംഭാവന ചെയ്ത ഈ സമൂഹത്തെ സർക്കാർ മറക്കരുത് . വിഴിഞ്ഞം തുറമുഖത്തിന്റെ അന്തിമകരാർ ഒപ്പ് വക്കുന്നതിന് മുൻപ് തീരദേശവാസികൾക്കുള്ള പുനരധിവാസപാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം . മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ നിരാകരിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാൽ വരുംദിവസങ്ങളിൽ യുവജനങ്ങളെയും , തീരദേശവാസികളെയും ഉൾപ്പെടുത്തി ശക്തമായ പ്രക്ഷോഭത്തിന് മുതിരുമെന്ന് കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് ബിനോജ് അലോഷ്യസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുന്നറിയിപ്പ് നൽകി .
ഫാ . ബിനു അലക്‌സ്, ഇമ്മാനുവേൽ, വിപിൻ, ജോണി, ഷൈജു, ആന്റണി, അജിത്, സന്തോഷ് , സിന്ധു, സി. സുനിത എന്നിവർ പ്രസംഗിച്ചു .