ണ്ണൂർ എക്‌സ്പാറ്റ് ആസോസിയേഷൻ (കിയ) രണ്ടാമത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ് വനിതാ വേദിയുടെ സ്പർശം - 2018 സിറ്റി ഇന്റർനാഷണൽ ക്ലിനിക് വെച്ച് നടത്തി. കിയ ആസോസിയേഷനിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം ക്യാമ്പിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

സ്‌കാനിങ്ങുകൾക് , മരുന്നുകൾക്ക് ,വൻ കിഴിവോട് കൂടിയാണ് ക്യാമ്പിൽ നൽകിയത് , സിറ്റി ക്ലിനിക് ജനറൽ മാനേജർ ഇബ്രാഹിം വേങ്ങാട് നിലവിളക്ക് കൊളുത്തി ഉദ്ഗാടനം ചെയ്തു. വനിതാ ചെയർ പേഴ്‌സൺ നീതു സഞ്ജയ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ ഷെറിൻ കൊട്ടാരം സ്വാഗതം പറഞ്ഞു ,കിയ പ്രസിഡന്റ് പുഷ്പരാജൻ , വനിതാ വൈസ് ചെയർ പേഴ്‌സൺ ഷഹറ , കൺവീനർ സുബി രൂപേഷ് ,ജിഷ സന്തോഷ് , നിഖില ഹജീഷ് എന്നവിവർ ആശംസകൾഅർപ്പിച്ചു സംസാരിച്ചു.

മെഡിക്കൽ ചെക്കപ്പ് സൗജന്യമാക്കിത്തന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റിനും സ്റ്റാഫ് നും വനിതാ വേദി മുമന്റോയും സെർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു,വനിതാ വേദിയുടെ ഖജാൻജി സൗമിനി വിജയൻ നന്ദി പറഞ്ഞു ക്യാമ്പ് അവസാനിപ്പിച്ചു.