- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ വാഹനാപകടം; കണ്ണൂർ എക്സ്പാറ്റേഴ്സ് അസോസിയേഷൻ അനുശോചിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് മരണപ്പെട്ടവർക്ക് കിയ കുവൈറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു. 2 മലയാളികൾ ഉൾപ്പടെ 15 പേരുടെ മരണത്തിനിടയാക്കിയ അപകടം വലിയ ഞെട്ടലാണു പ്രവാസികൾക്കിടയിൽ ഉണ്ടാക്കിയത്. സമീപകാലത്ത് കുവൈറ്റിലുണ്ടായ ഏറ്റവും വലിയ വാഹന അപകടമാണിത്. മരിച്ചവർ മുഴുവനും സാധാരണ തൊഴിലാളികളാണു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കിയ പ്രസിഡന്റ് പുഷ്പരാജൻ ജനറൽ സെക്രട്ടറി വിനയൻ അഴിക്കോട് എന്നിവർ അറിയിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി സനീഷ്, കായകുളം, കറ്റാനം സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് മരണപ്പെട്ട മലയാളികൾ. രണ്ടു പേരും ബുർഗാൻ ഡ്രില്ലിങ് കമ്പനിയിലെ തൊഴിലാളികളായിരുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് മരണപ്പെട്ടവർക്ക് കിയ കുവൈറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു. 2 മലയാളികൾ ഉൾപ്പടെ 15 പേരുടെ മരണത്തിനിടയാക്കിയ അപകടം വലിയ ഞെട്ടലാണു പ്രവാസികൾക്കിടയിൽ ഉണ്ടാക്കിയത്.
സമീപകാലത്ത് കുവൈറ്റിലുണ്ടായ ഏറ്റവും വലിയ വാഹന അപകടമാണിത്. മരിച്ചവർ മുഴുവനും സാധാരണ തൊഴിലാളികളാണു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കിയ പ്രസിഡന്റ് പുഷ്പരാജൻ ജനറൽ സെക്രട്ടറി വിനയൻ അഴിക്കോട് എന്നിവർ അറിയിച്ചു.
കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി സനീഷ്, കായകുളം, കറ്റാനം സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് മരണപ്പെട്ട മലയാളികൾ. രണ്ടു പേരും ബുർഗാൻ ഡ്രില്ലിങ് കമ്പനിയിലെ തൊഴിലാളികളായിരുന്നു
Next Story