കാസർകോട് ജില്ലാ അസോസിയേഷൻ കെ ഇ എ കുവൈറ്റിനു പുതിയ കമ്മിറ്റി നിലവിൽ വന്നു. അബ്ബാസിയ ഓർമ ഓടിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പാട്രൻ സത്താർ കുന്നിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ ഇ എ ചെയർമാൻ എഞ്ചിനീയർ അബൂബക്കർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പത്തു വർഷമായി കുവൈത്തിലെ സാമൂഹ്യ രംഗത്തും, സേവന രംഗത്തും കെ ഇ എ നടത്തിയ ഇടപെടുലുകൾ നിരവധി ആളുകള്ക്ക് ഉപകാരപ്രദമായതായി യോഗം വിലയിരുത്തി. കൂടുതൽ മേഖലകളിലേക്ക് പ്രവര്ത്തനം വ്യാപിപ്പിക്കാനും, അംഗങ്ങളുടെ ക്ഷേമത്തിനായി പദ്ധതികൾ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു.

ഭാരവാഹികളായി സഗീർ തൃക്കരിപ്പൂർ, സത്താർ കുന്നിൽ (രക്ഷാധാധികാരികൾ) ,എഞ്ചിനീയർ അബുബക്കർ (ചെയർമാൻ) ഹമീദ് മധൂർ (പ്രസിഡന്റ് ), സുധൻ ആവിക്കര ( ജനറൽ സെക്രെട്ടറി ), രാമകൃഷ്ണൻ കള്ളാർ ( ട്രഷ റർ ) എന്നിവരെ തിരഞ്ഞെടുത്തു. അഷ്‌റഫ് തൃക്കരിപ്പൂർ (ഓർഗനൈസിങ് സെക്രട്ടറി) അപ്‌സര മഹമൂദ് (ഇന്വെസ്റ്റ്‌മെന്റ് വിങ് ) സലാം കളനാട് (വെൽഫയർ വിങ്) അനിൽ കള്ളാർ (കോർഡിനേറ്റർ ), സുനിൽ മാണിക്കോത്ത്, മുഹമ്മദ് ആറങ്ങാടി, ഗോപാലൻ രാവ ണീ ശ്വരം (വൈസ് ന്റ്രെുമാർ) , ബാലൻ ഓ വി, നാസർ ചുള്ളിക്കര, കബീർ തളങ്കര , സമദ് കൊട്ടോടി (സെക്രെട്ടറിമാർ,) മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, വാസുദേവൻ മടിക്കൈ (േേജായിന്റ് ട്രെഷ റർ) മുഹമ്മദ് കുഞ്ഞി സി എച് ( പിആർഒ ) , സമീഹുല്ല (സ്‌പോർട്‌സ് കണ്വീനർ), മുനീർ കുണിയ , ഫാറൂക്ക് ഷർക്കി ( ഓഡി റ്റെ ർസ്) എന്നിവരെ തിരഞ്ഞെടുത്തു. 15 അംഗ പ്രവര്ത്തക സമിതിയും നിലവില വന്നിട്ടുണ്ട്.