കാസർഗോഡ് എക്‌സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈത്ത് സാൽമിയ യൂണിറ്റ് പുതിയ ഭാരവായികളെ തെരഞ്ഞെടുത്തു. സാൽമിയ ഇന്ത്യൻ സ്‌കൂളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് കുൻകുഞ്ഞി ഹദ്ദാദ്, സെക്കട്ടറി പ്രശാന്ത് എ ജി, ട്രഷറർ ബാലൻ കെവിയെയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് കമറുദ്ദീൻ, ഖാദർ കൈതക്കാട്, അബ്ദുൽഖാദർ ബോവിക്കാനം, ജോയിൻ സെക്രട്ടറി റഫീക് ഒളവറ, ഷഹീദ് പാട്ടില്ലത്ത്, ഫാറൂക്ക് ഷർക്കി ചാരിറ്റി കൺവീനർ നാസിർ പി എ യും എക്‌സിക്യൂട്ടീവ് ഹസ്സൻ ബല്ല, അബ്ദുൾ റഹ്മാൻ പാലക്കി, മജീദ് സി.എച്ച്, ഇർഫാദ്, മൊയ്തു സി.എച്ച്, സലാം കൊട്ടച്ചേരി, അഷ്‌റഫ്, ഷാഫി കെ.കെ, മുജീബ്.കെ, വിമൽ ഷിവൻ എന്നിവരെ തെരെഞ്ഞെടുത്തു. സമിയുള്ളയുടെ അദ്യക്ഷതയിൽ ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദ് ആറങ്ങാടി ഉദ്ഘാടനം ചെയ്ത യോഗ ഓഫീസർ കബീർ തളംങ്കര നിയന്ത്രിച്ചു. കേന്ദ്ര ഭാരവാഹികളായ സുദൻ ആവിക്കര, അഷ്‌റഫ് തൃക്കരിപ്പൂർ, മുഹമ്മദ് കുഞ്ഞി സി.എച്ച് എന്നിവർ ആശംസകൾ നേർന്നു.