- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചോദനമായത് കേഡലിന്റെ ആസ്ട്രൽ പ്രൊജക്ഷൻ; എല്ലാം ഒറ്റയ്ക്ക് ചെയ്തെന്ന മൊഴി വിശ്വസിക്കാനാവാതെ പൊലീസ്; അയൽക്കാരുടെ മൊഴിയിലും അവ്യക്തത; ദൃക്സാക്ഷികളില്ലാത്ത കേസിൽ കരുതലോടെ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തും; ചാത്തൻ സേവയിലെ സാധ്യതയും തേടും; അമ്മയെ കൊന്ന അക്ഷയ് പറഞ്ഞത് പൂർണ്ണമായും വിശ്വസിക്കാതെ അന്വേഷണ സംഘം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിന്ന് 200 മീറ്റർ അകലെയായിരുന്നു ആസ്ട്രൽ പ്രൊജക്ഷനിലെ കൊല. പിന്നീട് പൊലീസ് ഇത് ആസ്ട്രൽ പ്രൊജക്ഷനല്ലെന്ന് വിശദീകരിക്കുകയും ചെയ്തു. ഒരു കുടുംബത്തിലെ നാല് പേരെയാണ് കേഡൽ ജിൻസൺ രാജ കൊന്നു തള്ളിയത്. മന്ത്രി മന്ദിരങ്ങൾക്ക് തൊട്ടടുത്ത കൊല. ഇതേ മാനസികാവസ്ഥയിലാണ് അക്ഷയ് അശോകും അമ്മ ദീപയെ കൊന്നത്. അക്ഷയ് അശോക് കോളേജിൽ ചാത്തൻ എന്ന ഗ്രൂപ്പിൽ അംഗമായിരുന്നു. അതുകൊണ്ട് തന്നെ കൊലയ്ക്ക് പിന്നിൽ ചെകുത്താൻ സേവക്കാരുടെ ഇടപെടലുണ്ടോ എന്നും പൊലീസ് പരിശോധിക്കും. അമ്മയെ കൊന്ന് മൃതദേഹം കത്തിച്ചു കളയാൻ ഒറ്റയ്ക്ക് അക്ഷയിന് കഴിയുമോ എന്ന സംശയം പൊലീസിനുണ്ട്. എന്നാൽ പ്രതി കുറ്റം ഏറ്റെടുത്തു. അതുകൊണ്ട് തന്നെ തുടരന്വേഷണ സാധ്യത തീരുകയാണ്. സംഭവത്തിൽ ദൃക്‌സാക്ഷികളില്ലാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് സാഹചര്യ തെളിവും പ്രതിയുടെ മൊഴിയും വിശ്വാസത്തിലെടുക്കുക മാത്രമേ പൊലീസിന് കഴിയൂ. ശാസ്ത്രീയ തെളിവുകളും ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം പ്രതിയുടെ മൊഴി മാത്രം എടുത്ത് കുറ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിന്ന് 200 മീറ്റർ അകലെയായിരുന്നു ആസ്ട്രൽ പ്രൊജക്ഷനിലെ കൊല. പിന്നീട് പൊലീസ് ഇത് ആസ്ട്രൽ പ്രൊജക്ഷനല്ലെന്ന് വിശദീകരിക്കുകയും ചെയ്തു. ഒരു കുടുംബത്തിലെ നാല് പേരെയാണ് കേഡൽ ജിൻസൺ രാജ കൊന്നു തള്ളിയത്. മന്ത്രി മന്ദിരങ്ങൾക്ക് തൊട്ടടുത്ത കൊല. ഇതേ മാനസികാവസ്ഥയിലാണ് അക്ഷയ് അശോകും അമ്മ ദീപയെ കൊന്നത്. അക്ഷയ് അശോക് കോളേജിൽ ചാത്തൻ എന്ന ഗ്രൂപ്പിൽ അംഗമായിരുന്നു. അതുകൊണ്ട് തന്നെ കൊലയ്ക്ക് പിന്നിൽ ചെകുത്താൻ സേവക്കാരുടെ ഇടപെടലുണ്ടോ എന്നും പൊലീസ് പരിശോധിക്കും.
അമ്മയെ കൊന്ന് മൃതദേഹം കത്തിച്ചു കളയാൻ ഒറ്റയ്ക്ക് അക്ഷയിന് കഴിയുമോ എന്ന സംശയം പൊലീസിനുണ്ട്. എന്നാൽ പ്രതി കുറ്റം ഏറ്റെടുത്തു. അതുകൊണ്ട് തന്നെ തുടരന്വേഷണ സാധ്യത തീരുകയാണ്. സംഭവത്തിൽ ദൃക്‌സാക്ഷികളില്ലാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് സാഹചര്യ തെളിവും പ്രതിയുടെ മൊഴിയും വിശ്വാസത്തിലെടുക്കുക മാത്രമേ പൊലീസിന് കഴിയൂ. ശാസ്ത്രീയ തെളിവുകളും ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം പ്രതിയുടെ മൊഴി മാത്രം എടുത്ത് കുറ്റപത്രം തയ്യാറാക്കിയാൽ അത് വിചാരണ ഘട്ടത്തിൽ പ്രതിക്ക് അനുകൂല ഘടകമാകും. അതിനാൽ പ്രതി കുറ്റം ഏറ്റു പറയുമ്പോഴും ഈ കേസ് കേരളാ പൊലീസിന് വലിയ തലവേദനയാകും. കേഡൽ ജിൻസൺ രാജയുടെ ആസ്ട്രൽ പ്രൊജക്ഷനാണ് കൊലയിലേക്ക് പദ്ധതി തയ്യാറാക്കാൻ അക്ഷയിനെ സ്വാധീനിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇംഗ്ലീഷ് ആക്ഷൻ ത്രില്ലറുകളോടായിരുന്നു അക്ഷയ്ക്ക് താൽപ്പര്യം. അതുകൊണ്ട് തന്നെ സിനിമകളും സ്വാധീനിച്ചു. ദൃശ്യ മോഡൽ തെളിവ് നശീകരണത്തിന്റെ സാധ്യത പരമാവധി നടപ്പാക്കുകയും ചെയ്തു. കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റെത് തന്നെയെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും. ദതനിക്ക് അമ്മയുടെ പെരുമാറ്റത്തിൽ സംശയം ഉണ്ടായിരുന്നതായി അക്ഷയ് മൊഴി നൽകിയിട്ടുണ്ട്. മകന്റെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിന് സംശയിക്കുന്നു.
ഇതു മൂലം സൃഷ്ടിച്ചെടുത്തതാണ് മറ്റ് വിഷയങ്ങളെന്നാണ് പൊലീസ് സംശയിക്കുന്നത്. തുടർച്ചയായി മൊഴിമാറ്റി പറയുന്ന അക്ഷയ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. എൻജിനിയറിംഗിന് തോറ്റ വിഷയങ്ങൾക്ക് ട്യൂഷനു പോകാൻ 18,000രൂപ നൽകാത്തതിന്റെ പ്രകോപനത്തിൽ അമ്മയെ തറയിൽ തള്ളിയിട്ട്, കഴുത്തിൽ ബെഡ് ഷീറ്റ് മുറുക്കി കൊലപ്പെടുത്തി പറമ്പിൽ കൊണ്ടുപോയി കത്തിച്ചെന്ന് മകന്റെ കുറ്റസമ്മതം.
ക്രിസ്മസ് ദിനത്തിൽ സിനിമയ്ക്ക് പോയിട്ട് വന്നപ്പോൾ അമ്മയെ കണ്ടില്ലെന്നും കുവൈറ്റിലുള്ള സഹോദരിയെ സ്‌കൈപ്പിലൂടെ ഇക്കാര്യം അറിയിച്ചെന്നുമാണ് അക്ഷയ് ആദ്യം പൊലീസിനോട് പറഞ്ഞത്. പിറ്റേന്ന് ഉറങ്ങിയെഴുന്നേറ്റപ്പോൾ വീടിന് ഇടതുവശത്ത് കത്തിയ പാടുകൾ കണ്ടാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിച്ചതെന്നും പറഞ്ഞിരുന്നു. ഈ മൊഴിയിൽ തുടക്കം മുതൽ സംശയമുണ്ടായിരുന്ന പൊലീസ് അക്ഷയിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് നിന്ദ്യമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്നുമാസമായി അമ്മ ദീപയുമായി അക്ഷയ് സംസാരിക്കാറില്ലായിരുന്നു.
ചെലവിനുള്ള പണം കുവൈറ്റിലുള്ള പിതാവ് അശോക് അയച്ചുകൊടുക്കും. പുറമേനിന്നാണ് ഭക്ഷണം. സഹോദരി അനഘയും കുവൈറ്റിലാണ്. പിതാവുമായും സഹോദരിയുമായും അമ്മ സംസാരിക്കാറില്ലായിരുന്നു. കഴക്കൂട്ടത്തെ എൻജിനിയറിങ് കോളേജിൽ ബി.ടെക് പഠനം പൂർത്തിയാക്കിയെങ്കിലും അഞ്ച് വിഷയങ്ങൾക്ക് തോറ്റു. ഇതിനിടെ ഹ്രസ്വകാല കോഴ്‌സായ എം.ഇ.പിക്ക് ചേർന്നു. തോറ്റ വിഷയങ്ങൾക്ക് ട്യൂഷനു പോവാൻ അമ്മയോട് 18000രൂപ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിൽ പ്രകോപിതനായി കൊല നടത്തിയെന്നാണ് കുറ്റസമ്മത മൊഴി.
അഞ്ചടി പത്തിനഞ്ച് ഉയരമുള്ള അക്ഷയിന് 5അടി മൂന്നിഞ്ച് ഉയരമുള്ള അമ്മയെ പിന്നിൽ നിന്ന് എളുപ്പത്തിൽ തള്ളിയിടാനായി. തല ഒന്നാകെ മൂടിക്കെട്ടിയതിനാൽ ദീപയുടെ നിലവിളി പുറത്തുകേട്ടില്ല. ഇവരുടെ വീടിന്റെ മതിലിനോട് ചേർന്ന് നാല് വീടുകളുണ്ട്. മതിലിനടുത്തായി മൃതദേഹം കത്തിച്ചിട്ടും ആരും അറിഞ്ഞില്ലെന്ന മൊഴികളിൽ സംശയമുണ്ട്. രാത്രിയിൽ പതിവായി ചവർ കത്തിക്കാറുള്ളതിനാൽ തീ കണ്ടാലും ശ്രദ്ധിക്കുമായിരുന്നില്ല എന്നാണ് അയൽക്കാരുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. അമ്മയെ സംശയിച്ച് അവരുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. മൂന്നുമാസം മുൻപ് അമ്മയ്‌ക്കെതിരായ ചില തെളിവുകൾ സഹോദരിക്ക് അക്ഷയ് ഇ-മെയിലിലൂടെ അയച്ചെന്ന മൊഴികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സഹോദരി അനഘയെയും പൊലീസ് ചോദ്യംചെയ്യും.
മൃതദേഹം കത്തിച്ചപ്പോൾ ദുർഗന്ധമുണ്ടായില്ലേ ?അക്ഷയ് മാത്രമാണോ കൊലയ്ക്കു പിന്നിൽ എന്ന ചോദ്യം പൊലീസിനെ അലട്ടുന്നുണ്ട്. വീട്ടിലുണ്ടായിരുന്ന ഏതാനും ലിറ്റർ മണ്ണെണ്ണയുപയോഗിച്ച് മൃതദേഹം കത്തിക്കാനാവുമോ എന്നും സംശയമായി അവശേഷിക്കുന്നു. വിറകും ഓലയും ചവറുമുപയോഗിച്ച് മൃതദേഹം കത്തിച്ചെന്ന വാദവും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം 23 മണിക്കൂർ മൃതദേഹം കത്തിച്ചിട്ടും തൊട്ടടുത്തെ വീട്ടുകാർ പോലും അറിഞ്ഞില്ലെന്നതും പൊലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. അങ്ങനെ ഈ കൊലയിൽ പൊലീസിനെ വലിക്കുന്ന ചോദ്യങ്ങൾ ഏറെയാണ്.