തിരുവനന്തപുരം: സത്താൻ സേവയുടെ പേരിൽ അച്ഛനേയും അമ്മയേയും സഹോദരിയേയും അമ്മൂമ്മയേയും കൊന്ന് ചുട്ടുകരിച്ച കേഡൽ ജിൻസൺ രാജയെ കേരളാ പൊലീസ് വെറുതെ വിടും. ആത്മാവിന്റെ കൂടുവിട്ട് കൂടുമാറൽ പരീക്ഷണത്തിനാണ് ച്ഛനേയും അമ്മയേയും സഹോദരിയേയും അമ്മൂമ്മയേയും വകവരുത്തിയെതെന്നായിരുന്നു ജിൻസൺ പൊലീസിന് മൊഴി കൊടുത്തത്. അന്ധവിശ്വാസത്തിന്റെ ഈ പുതുതലത്തെ ആദ്യ ഘട്ടത്തിൽ കേരളാ പൊലീസ് തള്ളിക്കളയുകയും തന്നെ മാനസികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമാണ് കൊലയെന്ന് ജിൻസണെ സമ്മതിപ്പിച്ചെന്നും പൊലീസ് അവകാശപ്പെട്ടു. റിമാൻഡ് ചെയ്ത് ജയിലിലടച്ച ജിൻസണെ പിന്നീട് പേരൂർക്കട മാനിസകാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇപ്പോൾ കഥ മാറ്റി പറയുകയാണ് പൊലീസ്.

സ്‌കിസോഫ്രീനിയ എന്ന മാനിസക രോഗമാണ് കേഡലിന്. അതുകൊണ്ട് തന്നെ കോടതിയിൽ വിചാരണ നേരിടാനുള്ള മാനസികാവസ്ഥ ജിൻസണ് ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇത് കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെ കേസിൽ നിന്നും രക്ഷപ്പെടാനും അച്ഛന്റെ സ്വത്ത് കൈക്കലാക്കാനുള്ള അവസരമാണ് ജിൻസണ് ലഭിക്കുന്നത്. അന്ധവിശ്വാസത്തിന് അടിമയായി നാല് കൊലപാതകങ്ങൾ ചെയ്ത ജിൻസണ് കൊലക്കയർ പോലും കിട്ടാനുള്ള സാധ്യത ഏറെയാണ്. പ്രായത്തിന്റെ ആനുകൂല്യത്തിൽ ജീവപര്യന്തം കിട്ടിയാലും മാതാപിതാക്കളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ജിൻസണ് നഷ്ടമാവുകയും ചെയ്യും. അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടത് ജിൻസണിനായാലതു കൊണ്ട് തന്നെ ഈ സ്വത്തുക്കൾ സർക്കാരിലേക്ക് വന്നു ചേരും. കേരളത്തിലും തമിഴ്‌നാട്ടിലുമായി കേഡലിന്റെ അച്ഛന് കോടിക്കണക്കിന് രൂപയുടെ സ്വത്താണുള്ളത്.

മാനസിക രോഗം കാരണമായിരുന്നു ജിൻസൺ കൊലപാതകം നടത്തിയതെന്ന് വ്യക്തമാകുന്നതോടെ ഈ സ്വത്തുക്കളിലെല്ലാം ജിൻസണ് അവകാശം ഉന്നയിക്കാനാകും. രോഗത്തിൽ നിന്നി ചികിൽസയിലൂടെ മുക്തി നേടിയാൽ ചെറിയ ശിക്ഷ അനുഭവിച്ച ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യാം. അപ്പോൾ ഈ സ്വത്തുക്കളുടെ സാമ്പത്തിക കരുത്തുകൊലയാളിക്ക് ലഭിക്കുകയും ചെയ്യും. അതുകൊണ്ടാണ് ആദ്യ ഘട്ടത്തിൽ തന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തതിന്റെ പ്രതികാരമെന്നോണമാണ് അച്ഛനേയും അമ്മയേയും സഹോദരയിയേയും ജിൻസൺ കൊന്നതെന്ന വാദം പൊലീസ് മാറ്റുമ്പോൾ സംശയങ്ങൾ ബലപ്പെടുത്തുന്നതും. റിമാൻഡ് ചെയ്ത് ജയിലിൽ അടച്ച ജിൻസൺ അക്രമ സ്വഭാവം പ്രകടിച്ചിരുന്നില്ല. അതിനിടെ നാടകീയമായി മാനസിക രോഗാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു പൊലീസ്. ആശുപത്രയിലും ശാന്തസ്വഭാവമായിരുന്നു കാട്ടിയത്. ഇതിനിടെയാണ് വിചാരണയിൽ നിന്നും കേഡലിനെ ഒഴിവാക്കാൻ പൊലീസ് തന്നെ നീക്കം തുടങ്ങിയത്.

പലതരം അസാധാരണമായ പെരുമാറ്റങ്ങൾ സൃഷ്ടിക്കുന്ന ഒരു ഗുരുതരമായ മാനസിക തകരാറാണ് സ്‌കിസോഫ്രീനിയ. ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, യഥാർത്ഥത്തിൽ ഇല്ലാത്ത കാര്യങ്ങൾ കാണുക, വിചിത്രവും ഭ്രമാത്മകവുമായ വിശ്വാസങ്ങൾ പുലർത്തുക തുടങ്ങിയ കാര്യങ്ങളാണ് സ്‌കിസോഫ്രീനിയ മൂലം ഒരു വ്യക്തിയിൽ ഉണ്ടാകുന്നത്. ഇവർക്ക് സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാതെ വരും. മറ്റുള്ളവർ തങ്ങളെ നിയന്ത്രിക്കാൻ അല്ലെങ്കിൽ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്ന് ഇവർ വിശ്വസിച്ചേക്കാം. അതുകൊണ്ടുതന്നെ സ്വയരക്ഷക്കായി പലതും ചെയ്യാൻ ഇവർ നിർബന്ധിതരാകുകയും അത് കാണുന്ന മറ്റുള്ളവർക്ക് ഇവർ എന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് പിടികിട്ടാത്തപോകുകയും ചെയ്യുന്നു. ജിൻസൺ ചെയ്തതും ഈ സ്വഭാവ വിശേഷതകൾ ഉള്ള കൊലപാതകമാണെന്ന് പറയുമ്പോൾ തന്നെ ഒരു കോടതിക്കും ഇയാളെ കുറ്റക്കാരനായി വിധിക്കാൻ കഴിയില്ല. ചികിൽസിക്കാൻ ആശുപത്രിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ. ജിൻസണിന്റെ കോടികളുടെ സ്വത്തിൽ കണ്ണുള്ള ഉന്നതരാണ് ഈ നീക്കത്തിന് പിന്നിലെന്നും ആരോപണം സജീവമാണ്.

ആസ്ട്രൽ പ്രൊജക്ഷൻ എന്ന വാദത്തിൽ ജിൻസൺ ഉറച്ചു നിൽക്കുന്നതും പൊലീസിനെ അന്വേഷണത്തിൽ പിന്നോക്കം പോകാൻ കാരണമായിട്ടുണ്ട്. കോടതിയിലും ഈ നിലപാട് ജിൻസൺ ആവർത്തിച്ചാൽ സത്താൻ സേവയുടെ പിന്നാമ്പുറങ്ങൾ ചർച്ചയാകും. സമ്പത്തും പ്രശസ്തിയും ലക്ഷ്യമിട്ട് നിരവധി വിവിഐപികൾ സത്താൻ സേവ നടത്തുന്നുണ്ട്. ഇത് ഒഴിവാക്കാൻ കൂടി വേണ്ടിയാണ് ജിൻസണെ മാനസിക രോഗിയാക്കുന്നതെന്നും സൂചനയുണ്ട്. കരുതി കൂട്ടിയുള്ള കൊലപാതകമാണ് ജിൻസൺ നടത്തിയത്. പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ വാങ്ങുമ്പോൾ കൂടെ മറ്റൊരാളും ഉണ്ടെന്ന് പൊലീസിന് മൊഴി ലഭിച്ചിരുന്നു. എന്നാൽ ഇതേ കുറിച്ച് പൊലീസ് അന്വേഷിച്ചില്ല. കൊലപാതകങ്ങൾ എല്ലാം നടത്തിയ ശേഷം മൃതദേഹം കത്തിക്കരിച്ച് തെളിവു നശിപ്പി്ക്കാനും ശ്രമിച്ചു. ബോധപൂർവ്വം കള്ളവും പറഞ്ഞു. ഇതിന് ശേഷം രക്ഷപ്പെടാൻ നാടുവിടുകയും ചെയ്തു. വളരെ നാടകീയമായാണ് കീഴടങ്ങൽ. ഇതിലെല്ലാം ദുരൂഹതകൾ ഏറെയുണ്ട്. മനപ്പൂർവ്വം നടത്തിയ നരഹത്യയ്ക്ക് സമാനായ പ്രവർത്തിയാണ് ജിൻസൺ ചെയ്തതും. എന്നിട്ടും പൊലീസ് ഇയാളെ മാനസിക രോഗിയാക്കി വിചാരണ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് ഇതിന് കാരണം.

മാതാപിതാക്കളെ ഉൾപ്പെടെ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊല ചെയ്ത പ്രതി കേഡൽ ജിൻസൺ ജയിലിലും വിചിത്രമായ രീതികൾ തുടരുന്നുതായ റിപ്പോർട്ടുകളുണ്ടായിരുന്നു. കൊലക്കേസിൽ റിമാൻഡിൽ കഴിയുന്ന കേഡൽ കഴിഞ്ഞ ദിവസം ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതായി റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നിലും ആത്മാവ് ആയിരുന്നത്രേ. ഉദ്യോഗസ്ഥന്റെ കഴുത്തിന് പിടിച്ച് കേഡൽ ഞെരിക്കുകയായിരുന്നു. ജയിലിലെ മറ്റ് ഉദ്യോഗസ്ഥരും സഹതടവുകാരും ചേർന്നാണ് കേഡലിന്റെ ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിച്ചത്. ജയിൽ ഉദ്യോഗസ്ഥനെ ആക്രമിക്കാൻ കേഡൽ പറഞ്ഞ കാരണം വിചിത്രമാണ്. താൻ ഉപബോധമനസ്സിൽ മറ്റാരോടോ സംസാരിച്ചുവെന്നും തുടർന്നാണ് ഉദ്യോഗസ്ഥന്റെ കഴുത്ത് പിടിച്ച് ഞെരിച്ചതെന്നും ആണ ്കേഡൽ പറയുന്നത്. കൊലപാതകം നടത്തിയതും ഇത്തരത്തിൽ ആണെന്ന് കേഡൽ നേരത്തെ മൊഴി നൽകിയിരുന്നു.

ഇതോടെ കേഡലിന്റെ മാനസികനില തകരാറിലാണെന്ന് ജില്ല ജയിൽ അധികൃതർ റിപ്പോർട്ട് നൽകി. ജയിലിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേഡലിനെ ഊളംപാറ മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ജയിലിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയിൽ മേധാവി ആർ ശ്രീലേഖ കേഡലിനോട് സംസാരിച്ചിരുന്നു. കേഡലിനെ കൗൺസിലിംഗിന് വിധേയമാക്കാനും നിർദ്ദേശിച്ചിരുന്നു. ആദ്യം ജനറൽ ആശുപത്രിയിലാണ് കേഡലിനെ പ്രവേശിപ്പിച്ചത്. ഇവിടുത്തെ മാനസികാരോഗ്യ വിഭാഗത്തിൽ കേഡലിനെ പരിശോധിച്ചു. പിന്നീടാണ് ഊളംപാറയിലേക്ക് മാറ്റിയത്. മാനസിക ആരോഗ്യ കേന്ദ്രത്തിൽ കേഡലിനെ നിരീക്ഷിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിനിടെയാണ് കേഡലിന് മാനസിക രോഗമെന്ന വാദം പൊലീസ് തന്നെ ഉയർത്തുന്നത്. അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേഡലിന് മാനസിക പ്രശ്നമുണ്ടെന്നായിരുന്നു പൊലീസിന്റെ ആദ്യഘട്ടത്തിലെ നിഗമനം. എന്നാൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാനുള്ള അടവാണ് മാനസിക രോഗം അഭിനയിക്കുന്നതെന്നായി പിന്നത്തെ കണ്ടെത്തൽ.

സാത്താൻ സേവയുടെ ഭാഗമായാണ് കൊല നടത്തിയതെന്ന് പറഞ്ഞ കേഡൽ പിന്നീട് വീട്ടിലെ അവഗണന മൂലമാണ് കൊല നടത്തിയതെന്ന് മൊഴി മാറ്റിപ്പറഞ്ഞു. അച്ഛന് പരസ്ത്രീ ബന്ധമുണ്ടെന്നും അതിനാലാണ് കൊന്നതെന്നുമായിരുന്നു അവസാനത്തെ മൊഴി. ഈ മൊഴികളിലേക്കൊന്നും പൊലീസിന്റെ അന്വേഷണം ഇനിയും കടന്നിട്ടില്ല. നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിൽ മാർത്താണ്ഡം നേശമണി കോളേജ് റിട്ട. ഹിസ്റ്ററി പ്രൊഫസർ രാജ് തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറൽ ആശുപത്രി റിട്ട. ആർ.എം.ഒ ഡോ.ജീൻ പത്മ (58), മെഡിക്കൽ വിദ്യാർത്ഥിയായ മകൾ കരോളിൻ (25) എന്നിവരെ കൊലപ്പെടുത്തിയത് മകൻ ഒറ്റയ്ക്കെന്ന് ഉറപ്പിക്കുന്നതാണ് സാഹചര്യ തെളിവുകളെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. മൃതദേഹം അഴുകിയപ്പോൾ ഒപ്പം താമസിച്ചിരുന്ന ബന്ധുവായ ലളിതയ്ക്ക് സംശയം (70) തോന്നിയെന്നും അവർ ചോദ്യം ചെയ്തപ്പോൾ അവരേയും കൊന്നുവെന്നാണ് നിഗമനം.

സാത്താൻ സേവക്കാരനാണ് കേഡൽ എന്ന വിധത്തിൽ പൊലീസ് വൃത്തങ്ങൾ ആദ്യം നൽകിയ സൂചനയിൽ നിന്നും പിന്നീട് പിന്നോക്കം പോയിരുന്നു. ആസൂത്രിതയമായ കൊലപാതാണ് കേഡൽ നടത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നെങ്കിലും ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും കേസിനെ ദുർബലപ്പെടുത്തുന്ന വിധത്തിലാണ്. ഏപ്രിൽ 20നാണ് ഇയാളെ കോടതി റിമാൻഡ് ചെയ്ത് പൂജപ്പുര സ്‌പെഷ്യൽ ജയിലിലേക്ക് മാറ്റിയത്. 20ാം തീയതി മുതൽ 24 വരെ കേഡൽ ഒരു സ്വഭാവ വ്യത്യാസവും കാണിച്ചിരുന്നില്ല. എന്നാൽ പെട്ടെന്ന് പരസ്പര വിരുദ്ധമായി സംസാരിക്കാനും ബഹളമുണ്ടാക്കാനും തുടങ്ങി. തുടർന്ന് പൂജപ്പുര സ്‌പെഷ്യൽ ജയിലിൽ നിന്നും മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം ശിക്ഷയിൽ ഇളവ് കിട്ടാനും മറ്റുമായി കേഡൽ നടത്തുന്ന അഭിനയമാണ് ഇത്തരം അഭ്യാസങ്ങളാണ് ഇതെന്ന് പൊലീസും പറഞ്ഞിരുന്നു.

കോടി കണക്കിന് സ്വത്തിന് ഉടമയാണ് കേഡലിന്റെ കുടുംബം. അച്ഛനെയും അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയതിനാൽ തന്നെ സ്വത്തിന് കേഡലല്ലാതെ മറ്റ് അവകാശികളില്ല. ഇതോടെ മാനസിക രോഗിയാണെന്ന് തെളിഞ്ഞാൽ സ്വത്ത് നിലനിർത്താനും സാധിക്കും. സ്വത്തിന് മറ്റ് അവകാശികളില്ലെങ്കിലും അച്ഛനെ കൊലപ്പെടുത്തിയ മകന് സ്വത്ത് ലഭിക്കാൻ ഇന്ത്യാ രാജ്യത്തെ നിയമത്തിൽ വ്യവസ്ഥയില്ല. മകന് കടുത്ത മാനസിക വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ബോധപൂർവ്വം ചെയ്തതല്ല കൊലപാതകങ്ങളൊന്നും എന്നും വരുത്തി തീർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് നിഗമനം. ഇതിന് പൊലീസിന്റെ പിന്തുണയുണ്ടോയെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.