- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസ വോട്ടെടുപ്പിൽ ബിജെപി അംഗങ്ങൾ പ്രകോപനം ഉണ്ടാക്കിയാലും സംയമനം പാലിക്കണമെന്ന് കോൺഗ്രസ് എംഎൽഎമാർക്ക് നിർദ്ദേശം; പ്രോടേം സ്പീക്കർ അയോഗ്യത കൽപ്പിക്കാനുള്ള സാധ്യത തടയാനുള്ള പാർട്ടി നീക്കം ഇങ്ങനെ; എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ബിജെപി നേതാക്കളുടെ അഞ്ചാമത്തെ ഓഡിയോ ടേപ്പും പുറത്തുവിട്ട് കോൺഗ്രസിന്റെ ചെക്ക്! ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡി കെ ശിവകുമാർ
ബെംഗളൂരു: കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങിയതോടെ യെദിയൂരപ്പ രാജിവെക്കാനൊരുങ്ങുന്നുവെന്ന് സൂചന. 13 പേജുള്ള രാജിക്കത്ത് പാർട്ടി ഓഫീസിൽ തയാറാക്കുന്നുവെന്ന് ടി.വി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ വിശ്വാസ വോട്ട് നേടുന്നതിനായി എട്ട് എംഎൽഎമാരെക്കൂടി ബിജെപി പക്ഷത്തേക്ക് കൊണ്ടുവരാൻ എല്ലാ സാധ്യതകളും പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് രാജിയിലേക്ക് നിങ്ങുന്നതെന്നാണ് സൂചന. യെദിയൂരപ്പക്ക് എതിരെ ആരോപണങ്ങൾ ഉയരുന്നതിനാൽ കൂടുതൽ പ്രശ്‌നങ്ങൾക്കിടവരുത്താതെ രാജി വെക്കുന്നതെന്നാണ് നല്ലതെന്ന അഭിപ്രായമാണ് കേന്ദ്ര ബിജെപി നേതാക്കളും പ്രകടിപ്പിച്ചതെന്ന് അറിയുന്നു. അതിനിടെ, ബംഗളൂരുവിലെ ഗോൾഡ് ബീച്ച് ആഡംബര ഹോട്ടലിൽ കണ്ടെത്തിയ രണ്ട് കോൺഗ്രസ് എംഎൽഎമാർക്ക് നേതാക്കൾ വിപ്പ് നൽകി. സത്യപ്രതിജ്ഞക്കായി ഇരു എംഎൽഎമാരും വിധാൻ സഭയിലേക്ക് തിരിച്ചിട്ടുണ്ട്. ഇതോടെ കോൺഗ്രസ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. കോൺഗ്രസിന്റെ വോട്ടു ചോരില്ലെന്നും കോൺഗ്രസ് അനുകൂലമായി നേതാക്കൾ വോട്ടു ചെയ്യുമെന്നും കോൺഗ്രസ് നേതാവ് ഡികെ ശിവകുമ
ബെംഗളൂരു: കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങിയതോടെ യെദിയൂരപ്പ രാജിവെക്കാനൊരുങ്ങുന്നുവെന്ന് സൂചന. 13 പേജുള്ള രാജിക്കത്ത് പാർട്ടി ഓഫീസിൽ തയാറാക്കുന്നുവെന്ന് ടി.വി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ വിശ്വാസ വോട്ട് നേടുന്നതിനായി എട്ട് എംഎൽഎമാരെക്കൂടി ബിജെപി പക്ഷത്തേക്ക് കൊണ്ടുവരാൻ എല്ലാ സാധ്യതകളും പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് രാജിയിലേക്ക് നിങ്ങുന്നതെന്നാണ് സൂചന. യെദിയൂരപ്പക്ക് എതിരെ ആരോപണങ്ങൾ ഉയരുന്നതിനാൽ കൂടുതൽ പ്രശ്‌നങ്ങൾക്കിടവരുത്താതെ രാജി വെക്കുന്നതെന്നാണ് നല്ലതെന്ന അഭിപ്രായമാണ് കേന്ദ്ര ബിജെപി നേതാക്കളും പ്രകടിപ്പിച്ചതെന്ന് അറിയുന്നു.
അതിനിടെ, ബംഗളൂരുവിലെ ഗോൾഡ് ബീച്ച് ആഡംബര ഹോട്ടലിൽ കണ്ടെത്തിയ രണ്ട് കോൺഗ്രസ് എംഎൽഎമാർക്ക് നേതാക്കൾ വിപ്പ് നൽകി. സത്യപ്രതിജ്ഞക്കായി ഇരു എംഎൽഎമാരും വിധാൻ സഭയിലേക്ക് തിരിച്ചിട്ടുണ്ട്. ഇതോടെ കോൺഗ്രസ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. കോൺഗ്രസിന്റെ വോട്ടു ചോരില്ലെന്നും കോൺഗ്രസ് അനുകൂലമായി നേതാക്കൾ വോട്ടു ചെയ്യുമെന്നും കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ വ്യക്തമാക്കി.
അതിനിനെ വിശ്വാസവോട്ടെടുപ്പ് വേളയിൽ സഭയിൽ ശാന്തത പാലിക്കണമെന്നും സസ്പെൻഷന് ഇടവരുത്തരുതെന്നും കോൺഗ്രസ് എംഎൽഎമാർക്ക് നേതൃത്വത്തിന്റെ നിർദ്ദേശം. ബിജെപിയുടെ പ്രകോപനമുണ്ടാകുമെന്നും ശാന്തത കൈവിടരുതെന്നുമാണ് നിർദ്ദേശം. സഭയിൽ ഏതെങ്കിലും തരത്തിലുള്ള ബഹളമുണ്ടാക്കുന്നവരെ പ്രൊട്ടംസ്പീക്കർക്ക് അയോഗ്യരാക്കാമെന്ന നിയമമുള്ളതിനാലാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്.
ബിജെപി അംഗങ്ങൾ ഏത് തരത്തിലുമുള്ള പ്രകോപനങ്ങൾക്കും മുതിരാം. എന്നാൽ കോൺഗ്രസ് അംഗങ്ങളിൽ നിന്ന് നിലവിട്ട പെരുമാറ്റം ഒരിക്കലും ഉണ്ടാകരുതെന്ന് നിർദ്ദേശത്തിൽ പറയുന്നു. ബി.എസ്. യെദ്യൂരപ്പയുടെ അടുത്ത അനുയായിയായ കെ.ജി. ബൊപ്പയ്യയാണ് പ്രോടെം സ്പീക്കർ. 2011-ൽ ബിജെപി. ഭരണകാലത്ത് യെദ്യൂരപ്പയ്‌ക്കെതിരെയുള്ള വിമത നീക്കത്തെ ചെറുത്ത് സർക്കാരിനെ രക്ഷിച്ചത് അന്ന് സ്പീക്കറായിരുന്ന ബൊപ്പയ്യയാണ്.
2010-ൽ അനധികൃത ഖനന വിവാദത്തിൽ ബിജെപി.ക്കുള്ളിൽ വിമതനീക്കമുണ്ടായപ്പോൾ യെദ്യൂരപ്പയോടൊപ്പം നിന്ന നേതാവാണ് ബൊപ്പയ്യ. 2011-ൽ ബിജെപി.യിലെ 11 വിമത എംഎൽഎ.മാരും അഞ്ചുസ്വതന്ത്രരും മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്യൂരപ്പയ്ക്ക് പിന്തുണ പിൻവലിച്ചപ്പോൾ സ്പീക്കറായിരുന്ന ബൊപ്പയ്യ 16 പേരെയും അയോഗ്യരാക്കി. ഈ നടപടിയാണ് അന്ന് സർക്കാരിനെ നിലനിർത്തിയത്. തുടർന്ന് നടന്ന നിയമപോരാട്ടത്തിൽ സുപ്രീംകോടതി സ്പീക്കറുടെ നടപടി ചോദ്യം ചെയ്യുകയും അംഗങ്ങളെ അയോഗ്യരാക്കിയ നടപടി റദ്ദാക്കുകയും ചെയ്തു.
അതിനിടെ ബിജെപി നേതാക്കൾ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന കൂടുതൽ ഓഡിയോ ടേപ്പുകളും കോൺഗ്രസ് പുറത്തുവിട്ടു. കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ തനിക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്‌തെന്ന് കോൺഗ്രസ് എംഎൽഎ ബി.സി പാട്ടീൽ വെൡപ്പെടുത്തി. ബസ് യാത്രക്കിടെയാണ് യെദിയൂരപ്പ വിളിച്ചതെന്നും തന്നോടൊപ്പമുള്ള മൂന്ന് എംഎൽഎ മാരോടൊപ്പം വന്നാൽ മന്ത്രിപദവി തരാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമാണ് കോൺഗ്രസ് ആരോപിച്ചിരിക്കുന്നത്. ഇതിന്റെ ശബ്ദരേഖയും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര കോൺഗ്രസ് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നു. എംഎൽഎമാരുടെ ഭാര്യമാരെ വിളിച്ചാണ് വിജയേന്ദ്ര പണം വാഗ്ദാനം ചെയ്തത്. 15കോടി രൂപയാണ് വിജേയന്ദ്ര വാഗ്ദാനം ചെയ്തത്. ഇതിന്റെ ശബ്ദരേഖയും കോൺഗ്രസ് പുറത്തുവിട്ടു. ആർഎസ്എസ് നേതാവ് മുരളീധര റാവു ഉൾപ്പെടയുള്ളവർ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ഓഡിയോയും കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് ശബ്ദരേഖകളാണ് ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഈ ശബ്ദരേഖകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.