- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുലിന്റെ കൂടുതൽ വിശ്വസ്തർ വീണ്ടും പുറത്തേക്ക് ; അശോക് തൻവറും കോൺഗ്രസ് നേതാവ് കീർത്തി ആസാദും തൃണമൂലിൽ ചേരും; അംഗത്വമെടുക്കുക മമതയുടെ സാന്നിദ്ധ്യത്തിൽ
ന്യൂഡൽഹി: ഹരിയാണ കോൺഗ്രസ് മുൻ അധ്യക്ഷനും രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിമായിരുന്ന അശോക് തൻവറും മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദും തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിലാകും ഇവർ തൃണമൂൽ അംഗത്വമെടുക്കുക.
മുൻ ജെഡിയു എംപി പവൻ വർമയും തൃണമൂലിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. 2019 ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ട മുൻ എംപി കൂടിയായ അശോക് തൻവർ ഈ വർഷം ആദ്യം സ്വന്തം പാർട്ടി രൂപവത്കരിച്ചിരുന്നു.
1983-ൽ ഇന്ത്യ ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയപ്പോൾ സംഘത്തിലുണ്ടായിരുന്ന കീർത്തി ആസാദ് നേരത്തെ ബിജെപിയിലായിരുന്നു. തുടർന്ന് 2018-ലാണ് കോൺഗ്രസിൽ ചേർന്നത്. ബിഹാറിലെ ദർഭാംഗയിൽ നിന്ന് മൂന്ന് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.