മിഴിലും തെലുങ്കിലും മിന്നുന്ന താരമാണ് മേനകയുടെ മകൾ കീർത്തി സുരേഷ്. വിജയ്, വിക്രം തുടങ്ങിയ ഹിറ്റ് താരങ്ങളുടെ നായികയായി തിളങ്ങുന്ന നടിയെ തേടി തെലുങ്കിൽ നിന്നും പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

കരാർ ചെയ്ത പടം പാതിയിൽ വച്ച് നിർത്തി കീർത്തി പിന്മാറി എന്നാണ് പരാതി. നരേഷ് ബാബുവിന്റെ മകൻ നവീനെ നായകനാക്കി ഒരുക്കിയ ചിത്രത്തിൽ നിന്നാണത്രേ കീർത്തി പിന്മാറിയത്. വർഷങ്ങൾക്ക് മുൻപാണ് ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തെലുങ്ക് സിനിമ ഒരുങ്ങിയത്. നവീന്റെ ആദ്യ ചിത്രമായിരുന്നിട്ടും ഷൂട്ടിങ് പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. അന്ന് തെലുങ്ക് സിനിമാ ലോകത്തിന് കീർത്തിയെ പരിചയമില്ല. വർഷങ്ങൾക്കു ശേഷം ചിത്രം പൂർത്തിയാക്കാൻ ഇറങ്ങിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

അന്ന് തെലുങ്ക് സിനിമാ ലോകത്തിന് കീർത്തിയെ പരിചയമില്ല. ഒരു മലയാളി നടിയുടെ മകൾ എന്നതിനപ്പുറമൊരു ഐഡന്റിറ്റി തെലുങ്ക് സിനിമാ ലോകത്ത് അന്ന് കീർത്തിക്കിലായിരുന്നു. ഇനി നവീൺ നായകനാകുന്ന ആ ചിത്രം ചെയ്യാൻ താൽപര്യമില്ല എന്നാണത്രെ കീർത്തി ഇപ്പോൾ പറയുന്നത്. അഡ്വാൻസ് തുക മടക്കി നൽകാമെന്നും ചിത്രത്തോട് സഹകരിക്കാൻ താൽപര്യമില്ല എന്നും കീർത്തി അണിയറപ്രവർത്തകർക്ക് മൊബൈൽ സന്ദേശമയച്ചത്രെ.

ഇതോടെ വെട്ടിലായിരിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ 30 ശതമാനത്തോളം പണി പൂർത്തിയാക്കുകയും ചെയ്തിരുന്നു. കീർത്തി ആവശ്യപ്പെടുന്ന പണം തരാമെന്നും ചിത്രത്തിൽ അഭിനയിക്കണമെന്നുമാണ് അണിയറപ്രവർത്തകരുടെ ഇപ്പോഴത്തെ ആവശ്യം.