തിരുവനന്തപുരം: മകൾ കീർത്തി സുരേഷിനെ തെറി പറഞ്ഞയാളെ വെറുതെ വിടില്ലെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. കീർത്തിക്ക് നേരെ ഉണ്ടായ സൈബർ ആക്രമണത്തിനെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സുരേഷ് കുമാർ വ്യക്തമാക്കി. കീർത്തിയെ തെറി പറഞ്ഞുള്ള വീഡിയോ തന്റെ ശ്രദ്ധയിൽ പെടുത്തുന്നത് മോഹൻലാൽ ആണെന്നും സുരേഷ് വിശദീകരിച്ചു. 'അണ്ണാത്തെ എന്ന ചിത്രം കണ്ടതിന് ശേഷം ഒരാൾ കീർത്തിയെ പച്ചത്തെറി വിളിക്കുന്നത് ഒരു യുട്യൂബ് ചാനൽ പ്രചരിപ്പിച്ചു.

ഒരുത്തൻ വെള്ളമടിച്ച് ചീത്ത പറയുന്നത് പ്രചരിപ്പിക്കുന്നവനെ ആണ് ആദ്യം പിടിക്കേണ്ടത്. അഭിനയം ഇഷ്ടമായില്ലെങ്കിൽ വിമർശിക്കാം. അല്ലാതെ തെറി വിളിക്കാൻ ആർക്കും അധികാരമില്ല. മോഹൻലാൽ പറഞ്ഞത് ഇത് വെറുതെ വിടരുതെന്നാണ്. എഡിജിപി മനോജ് എബ്രഹാമിനാണ് പരാതി കൊടുത്തിട്ടുണ്ട്. ആ വീഡിയോ പ്രചരിപ്പിച്ച യുട്യൂബുകാരനെ ഇപ്പോൾ പൊലീസ് തിരയുകയാണ്-സുരേഷ് കുമാർ

ഒരുത്തൻ ചീത്ത പറഞ്ഞാൽ അത് പ്രചരിപ്പിക്കേണ്ട കാര്യമെന്താണ്. അവനും ചീത്ത പറഞ്ഞവനും തമ്മിൽ എന്താണ് വ്യത്യാസം. തെറ്റ് ചെയ്തവൻ എന്തായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് കുമാർ പറഞ്ഞു. നമ്മുടെ കുട്ടികളെ തെറി വിളിക്കാനൊന്നും ആർക്കും അധികാരമില്ല. ലാൽ എന്നോടു പറഞ്ഞു, ഇത് ഇങ്ങനെ വിടരുത്. കുട്ടികളെ തെറി പറയുന്നവരെ വെറുതെ വിടാൻ പാടില്ല. നീ കേസ് കൊടുക്കണം, കൊടുത്തിട്ട് എന്നെ വിളിച്ച് പറയണം എന്നാണ് ലാൽ പറഞ്ഞത്.

യൂട്യൂബ്കാരൻ പാലക്കാടോ മറ്റോ ഉള്ളതാണ്. അവനെ പൊലീസ് തപ്പിക്കൊണ്ടിരിക്കുകയാണ്. ഒരുത്തൻ ചീത്ത പറഞ്ഞു, അത് മറ്റൊരാൾ എടുത്ത് പ്രചരിപ്പിക്കേണ്ട കാര്യമെന്താണ്. അപ്പോൾ അവനും ചീത്തപറഞ്ഞവനും തമ്മിൽ എന്താണ് വ്യത്യാസം. തെറ്റ് ചെയ്തവൻ ശിക്ഷ അനുഭവിക്കുക തന്നെ വേണം-സുരേഷ് കുമാർ പറയുന്നു. അണ്ണാത്തെ കണ്ട ശേഷം പുറത്തിറങ്ങിയ ആരാധകനാണ് പച്ചത്തെറി വിളിക്കുന്നത്. അണ്ണാത്തെയിലും മികച്ച അഭിനയമാണ് കീർത്തി സുരേഷ് കാഴ്ച വച്ചത്. എന്നിട്ടും സൈബർ ആക്രമണത്തിന് ഇരയാവുകയും ചെയ്തു.

സിനിമ കണ്ടിറങ്ങിയ വ്യക്തിയാണ് കീർത്തിയെ ചീത്ത വിളിക്കുന്നത്. മരയ്ക്കാറിലും കീർത്തി മികച്ച പ്രകടനം കാഴ്ച വച്ചു. മരയ്ക്കാറിന്റെ ഡീ ഗ്രേഡിംഗിന്റെ ഭാഗമായും അണ്ണാത്തെയിലെ തെറിവിളിയെ വ്യാജമായി ചിലർ ഉപയോഗിച്ചു. ഇതോടെയാണ് കേരളത്തിൽ ഈ വീഡിയോ വൈറലാകുന്ന അവസ്ഥയെത്തിയത്. അങ്ങനെയാണ് ഈ വീഡിയോ മോഹൻലാലിന്റേയും ശ്രദ്ധയിൽ പെട്ടതെന്നാണ് സൂചന. അഭിനയത്തിന് ദേശീയ അവാർഡ് നേടിയ നടിയാണ് കീർത്തി സുരേഷ്. മലയാളത്തിലെ പഴയ കാല സൂപ്പർതാരം മേനകയുടെ മകൾ. തമിഴിൽ ശ്രദ്ധേയമായ പല സിനിമകളിലും വേഷമിട്ടു.

അണ്ണാത്തെയിലും നല്ല പ്രകടനമാണ് നടത്തുന്നത്. പാലക്കാട്ടെ ഏതോ തിയേറ്ററിൽ അണ്ണാത്തെ ചിത്രം കണ്ട ശേഷം ഒരാൾ നടത്തിയ വീഡിയോ ആണ് വൈറലായത്. പച്ചത്തെറിയാണ് വിളിക്കുന്നത്. അങ്ങനെ പറയുന്നയാളെ ആരോ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. തീർത്തും ബോധമില്ലാതെയാണ് പ്രതികരണമെന്നും വ്യക്തമാണ്. ഇയാളെ പിടിച്ചു വലിച്ചു കൊണ്ടു പോകുന്നതും കാണം. ഇതിന് ശേഷം പ്രതികരിക്കുന്നയാൾ സിനിമയെ കുറിച്ച് നല്ല അഭിപ്രായമാണ് നടത്തുന്നത്.

ഏത് ചിത്രത്തെയാണ് അപമാനിക്കുന്നതെന്ന് ആ വീഡിയോയിൽ വ്യക്തമല്ല. ഈ സാധ്യത മുതലെടുത്താണ് മരയ്ക്കാറിനെ ഡീഗ്രേഡ് ചെയ്യാനും ഈ വീഡിയോ ഉപയോഗിക്കപ്പെട്ടത്.