- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിന്റേജ് ലവ്';ഫോട്ടോഷൂട്ട് പങ്കുവെച്ച് കീർത്തി സുരേഷ്; വൈറലായി മനോഹര ചിത്രങ്ങൾ
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കീർത്തി സുരേഷ് . അന്യ ഭാഷ സിനിമകളിൽ മുൻനിരയിലുള്ള കീർത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. കീർത്തി സുരേഷിന്റെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കീർത്തി സുരേഷ് പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചർച്ചയാകുന്നത്.
വിന്റേജ് ലവ് എന്ന് എഴുതിയാണ് കീർത്തി സുരേഷ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണ് ഇത്. എന്തായാലും കീർത്തി സുരേഷിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെ കീർത്തി സുരേഷ് അഭിനയിച്ച് പുറത്തിറങ്ങിയ 'ഗാന്ധാരി' എന്ന മ്യൂസിക് വീഡിയോ വൻ ഹിറ്റായിരുന്നു.
പവൻ സിഎച്ചാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അനന്യ ഭട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബൃന്ദ മാസ്റ്ററാണ് വീഡിയോയുടെ കൊറിയോഗ്രാഫിയും സംവിധാനവും നിർവഹിച്ചത്. സുദ്ദല അശോക തേജയാണ് വരികൾ എഴുതിയിരിക്കുന്നത്.