അബ്ബാസിയ: കേരള ഇസ് ലാമിക് ഗ്രൂപ്പ് വെസ്റ്റ് മേഖല ഖുർആൻ സ്റ്റഡി സെന്റർ സൂറത്തുൽ ബഖറയെ അടിസ്ഥാനപ്പെടുത്തി നടത്തിയ മൂന്നാം ഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുരുഷ വിഭാഗത്തിൽ ഹഫീസ് മുഹമ്മദ് ഉം (ഫർവാനിയ ) വനിതാ വിഭാഗത്തിൽ സോജ സബിഖ് ഉം (അബ്ബാസിയ ) ഒന്നാം റാങ്ക് കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ ഉബൈദ് സി യു (രണ്ടാം റാങ്ക്) , ഫാറൂഖ് കെ കെ,(മൂന്നാം റാങ്ക് ) വനിതാ വിഭാഗത്തിൽഷജീന ഹാഷിം, റസീല അഷ്നബ്, നബീല നൗഷാദ് (രണ്ടാം റാങ്ക്) , ഷാഹിമ ഷബീർ (മൂന്നാം റാങ്ക് ) എന്നിവരും ജേതാക്കളായി.

വിവിധ ഏരിയകളിലും യൂണിറ്റുകളിലുമായി നടന്ന പരീക്ഷയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർദ്ധിച്ച പങ്കാളിത്തമാണുണ്ടായത്. ഖുർആൻ ആഴത്തിൽ മനസ്സിലാക്കാൻ കൂടുതൽ ആളുകൾ മുന്നോട്ടു വരുന്നതിന്റെ സൂചനയാണ് പരീക്ഷകളിലെ വർദ്ധിച്ച പങ്കാളിത്തമെന്ന് കെ ഐ ജി വെസ്റ്റ് മേഖല പ്രസിഡന്റ് പി ടി മുഹമ്മദ് ഷരീഫ് പറഞ്ഞു. സൂറത്തുൽ ബഖറയുടെ നാലാം ഘട്ട കോഴ്‌സ് ആരംഭിച്ചതായി വെസ്റ്റ് മേഖല ഖുർആൻ സ്റ്റഡി സെന്റർ കോ ഓർഡിനേറ്റർ അൻസാർ കെ എം അറിയിച്ചു.

വെസ്റ്റ് മേഖലയിലെ കെ ഐ ജി യുടെ എല്ലാ യൂണിറ്റുകൾക്കും ഖുർആൻ
പഠനസഹായി ലഭ്യമാക്കിയതായും സ്ത്രീകൾക്കും പുർഷന്മാർക്കും പ്രത്യേകം ക്ലാസ്സുകൾ ആരംഭിച്ചതായും ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ എല്ലാ ഞായറാഴ്ചകളിലും, അബ്ബാസിയ പ്രവാസി ഓഡിറ്റോറിയം, ബിൽഖീസ് മസ്ജിദ് എന്നിവിടങ്ങളിൽ എല്ലാ തിങ്കളാഴ്ചയും വിപുലമായ രീതിയിൽ ക്ലാസ്സുകൾ നടന്നു വരുന്നതായും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 60008149.