അബ്ബാസിയ: കേരള ഇസ് ലാമിക് ഗ്രൂപ്പിനു (കെ ഐ ജി) കീഴിൽ നടന്നു വരുന്ന ഖുർആൻ സ്റ്റഡി സെന്റർ സൂറത്തുൽ ബഖറയെ അടിസ്ഥാനപ്പെടുത്തി വെസ്റ്റ് മേഖല നടത്തിയ നാലാം ഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

പുരുഷ വിഭാഗത്തിൽ ജഫ്സീർ , നഈം എൽ വി (ഫർവാനിയ ) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. അഫ്താബ് ആലം (രണ്ടാം റാങ്ക്) , ഹിദായത്തുല്ലാഹ്,(മൂന്നാം റാങ്ക് ) എന്നിവരും ജേതാക്കളായി.

വനിതാ വിഭാഗത്തിൽ സുമയ്യ ഷാഫി (ഫർവാനിയ ) ഒന്നാം റാങ്ക് കരസ്ഥമാക്കി. ഷംല ഹഫീസ് (രണ്ടാം റാങ്ക്) ഷജീന ഹാഷിം, ഫെമിന കലാം, നിഅ്മത്ത് അറഫാത്ത് (മൂന്നാം റാങ്ക് ) എന്നിവരും വിജയികളായി.

മേഖലയിലെ വിവിധ സെന്ററുകളിലായി നടന്ന പരീക്ഷയിൽ വർദ്ധിച്ച പങ്കാളിത്തമാ ണുണ്ടായത്. വിജയികളെ കെ ഐ ജി പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ വെസ്റ്റ് മേഖല പ്രസിഡന്റ് പി ടി മുഹമ്മദ് ഷരീഫ് എന്നിവർ അനുമോദിച്ചു. മെയ് 25 വെള്ളിയാഴ്ച ഖൈതാൻ അൽഗാനിം മസ്ജിദിൽ വെച്ചു നടക്കുന്ന കെ ഐ ജി ഇഫ്താർ സമ്മേളനത്തിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് വെസ്റ്റ് മേഖല ഖുർആൻ സ്റ്റഡി സെന്റർ കോ ഓർഡിനേറ്റർ അൻസാർ കെ എം അറിയിച്ചു. സൂറത്തുൽ ബഖറയുടെ അഞ്ചാം ഘട്ട കോഴ്‌സ് റമദാൻ കഴിഞ്ഞ ഉടൻ ആരംഭിക്കും.