ഹൗസ് ഓഫ് കോമൺസിലെ ഏറ്റവും സ്വാധീനമുള്ള എംപിയും ലേബർ പാർട്ടി നേതാവുമായ കെയ്ത്ത് വാസിന് നേരെ ഗുരുതരമായ ലൈംഗിക ആരോപണം ഉയർന്ന് വന്നു. പോളിഷുകാരായ രണ്ട് പുരുഷ വേശ്യകളുമായി വാസ് നോർത്ത് വെസ്റ്റ് ലണ്ടനിലെ എഡ്ഗ്വെയറിലെ തന്റെ ഫ്ലാറ്റിൽ വഴിവിട്ട ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ വച്ച് മൂന്നാമതൊരാളെ ഏർപ്പാട് ചെയ്യാനും മയക്കുമരുന്ന എത്തിക്കാനും വാസ് പദ്ധതിയൊരുക്കിയെന്നും ആരോപണമുണ്ട്. ബ്രിട്ടനിലെ ഏറ്റവും ശക്തനായ ഇന്ത്യക്കാരൻ എന്നറിയപ്പെടുന്ന വാസ് ഇതോടെ വിവാദക്കുരുക്കിലായിരിക്കുകയാണ്. ഗോവക്കാരാണ് വാസിന്റെ മാതാപിതാക്കൾ. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഈ ലെയ്സസ്റ്റർ എംപി. പോപ്പേർസ് തനിക്ക് വേണ്ടി എത്തിക്കാൻ വാസ് ഇവരോടാവശ്യപ്പെടുന്നത് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. താൻ അത് ഉപയോഗിക്കാറില്ലെന്നും എന്നാൽ അത് മറ്റുള്ളവർക്ക് വേണ്ടി നൽകാനിഷ്ടപ്പെടുന്നുവെന്നും വാസ് ഈ റെക്കോർഡിൽ പറയുന്നത് കേൾക്കാം.സൺഡേ മിററിന് ലഭിച്ച ഫൂട്ടേജിലൂടെയാണിക്കാര്യം വെളിച്ചത്ത് വന്നിരിക്കുന്നത്.

പോളിഷുകാരെന്ന് കരുതപ്പെടുന്ന രണ്ട് യുവാക്കളും വാസും തമ്മിലുള്ള സംഭാഷണങ്ങളാണീ ഫൂട്ടേജിലുള്ളതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അവരുടെ അന്നത്തെ പാർട്ടിയിൽ പങ്കെടുക്കാത്ത റൊമാനിയക്കാരനെ പറ്റിയാണ് ഇവർ ചർച്ച ചെയ്തതെന്നാണ് കരുതുന്നത്. ഈ റൊമാനിയക്കാരൻ മയക്കുമരുന്ന് സംഘടിപ്പിക്കാൻ പോയതാണെന്ന് ഇതിലൊരു ആൺവേശ്യ വാസിനോട് പറയുന്നതും കേൾക്കാം. അവന് സാധനം ലഭിച്ചില്ലെങ്കിൽ അവൻ ഇവിടേക്ക് വരില്ലെന്നും ഇതിലൊരു യുവാവ് പറയുന്നുണ്ട്. താൻ യുഎസ് ഡോളറിലാണവർക്ക് പണം നൽകുകയെന്ന് വാസ് പറയുമ്പോൾ ഇതിന് വെറും 60 പൗണ്ട് മൂല്യം മാത്രമേയുള്ളൂവെന്ന് മറ്റ് രണ്ട് പേരും പരാതിയെന്നോണം വാസിനോട് പറയുന്നുണ്ട്. തുടർന്ന് താൻ മറ്റൊരു വേശ്യയുമായി നടത്തിയ ലൈംഗിക ഇടപെടലിനെക്കുറിച്ച് വാസ് വെളിപ്പെടുത്തുന്നത് കേൾക്കാം. ആ ആൺ വേശ്യ നല്ലതാണെന്നും എന്നാൽ അവൻ കോൺഡം ഇടാൻ മറന്ന് പോയെന്നും അതില്ലാതെ തങ്ങൾ ബന്ധപ്പെട്ടുവെന്നും വാസ് പറയുന്നുണ്ട്.

ബ്രിട്ടനിലെ പ്രോസ്റ്റിറ്റിയൂഷൻ നിയമങ്ങളിൽ വ്യാപകമായ അഴിച്ച് പണി നടത്താൻ മുന്നറിട്ടിറങ്ങിയ നേതാവാണ് വാസ് എന്നത് വിസ്മയകരമായ യാദൃശ്ചികതയാകാം! ഇതിന് പുറമെ മയക്കുമരുന്ന്, ദുശ്ശീലങ്ങൾ തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കാവുന്ന ശക്തമായ പാർലിമെന്ററി ഗ്രൂപ്പിന്റെ ചെയറുമാണ് വാസ്.ഇത്തരത്തിലുള്ള ഒരു നേതാവാണ് എട്ട് ദിവസങ്ങൾക്ക് മുമ്പ് ഈ ആൺവേശ്യകളുമായി സംഗമിച്ചിച്ചിരിക്കുന്നതെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 1987 മുതൽ ലെയ്സെസ്റ്ററിലെ എംപിയാണ് വാസ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ആരോപണങ്ങൾ താൻ തന്റെ സോളിസിറ്ററായ മാർക്ക് സ്റ്റീഫൻസിന് റഫർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അത് ശ്രദ്ധയോടെ പരിഗണിച്ച് എന്താണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നതിനെ സംബന്ധിച്ച് തനിക്ക് ഉപദേശം നൽകുമെന്നും വാസ് സൺഡേ മിററിനോട് പ്രതികരിച്ചിട്ടുണ്ട്. ഫ്ലാറ്റിൽ വച്ച് കണ്ട എസ്‌കോർട്ടുകൾക്ക് വാസ് പണമായാണ് പ്രതിഫലം നൽകിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.

വാസ് ഈ എസ്‌കോർട്ടുകളുമായി രണ്ട് പ്രാവശ്യം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് സൂചന. ഇതിലൊന്ന് ഓഗസ്റ്റ് 27നായിരുന്നു. തന്റെ ഫ്ലാറ്റിലേക്ക് കൊക്കയിൻ കൊണ്ട് വന്ന് കൊടുത്താൽ അതിനുള്ള പ്രതിഫലം കൊടുക്കാമെന്ന് വാസ് വാഗ്ദാനം ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 27ന് മുമ്പുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് വാസ് ഈ എസ്‌കോർട്ടുകൾക്ക് ടെക്സ്റ്റ് മെസേജ് അയച്ചിരുന്നു. കുറച്ച് കൊക്കെയിൻ ശേഖരിച്ച് എത്തിക്കാനായിരുന്നു ഇതിലൂടെ ആവശ്യപ്പെട്ടിരുന്നത്. താൻ സെക്സ് ഡ്രഗ് വാങ്ങിയെന്നായിരുന്നു ഒരു എസ്‌കോർട്ട് മറുപടി അയച്ചിരുന്നത്. അതിനെ പ്രശംസിച്ചും വാസ് ടെക്സ്റ്റയിച്ചിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്കത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം വാസും എസ്‌കോർട്ടുകളും രാത്രി 11.30നും സംഗമിച്ചിരുന്നു. ആ സമയത്ത് അവരവിടെ എത്തിയപ്പോൾ വാസ് ഷോർട്ട് സ്ലീവ്ഡ് ഷർട്ട്, ബ്ലാക്ക് ട്രൗസേർസ്, സ്റ്റീൽ ഫ്രെയിമുള്ള കണ്ണട തുടങ്ങിയവയാണ് ധരിച്ചിരുന്നതെന്നും സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൺഡേ മിറർ റിപ്പോർട്ട് ചെയ്യുന്നത്.