- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുമക്കളും ഭാര്യയുമുള്ള കീത്ത് വാസ് പണംകൊടുത്ത് യുവാക്കളെ വശീകരിച്ചത് എന്തിന്? അവസാന നിമിഷവും രാജി ഒഴിവാക്കാൻ ശ്രമം
ബ്രിട്ടീഷ് പാർലമെന്റിലെ ശക്തമായ ഇന്ത്യൻ സാന്നിധ്യമായിരുന്നു കീത്ത് വാസ്. എന്നാൽ ലൈംഗിക അപവാദത്തിൽകുടുങ്ങി രാജിവച്ച് നാണക്കേട് പേറാനാണോ വാസിന്റെ യോഗം. ഭാര്യയും രണ്ടുമക്കളുമുള്ള വാസ് പണം കൊടുത്ത് യുവാക്കളെ വശീകരിക്കേണ്ട ആവശ്യം എന്തായിരുന്നു എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവരും ചോദിക്കുന്നത്. ലേബർ പാർട്ടി എംപി സ്ഥാനം രാജിവെക്കാൻ കീത്ത് വാസിനുമേൽ സമ്മർദമുണ്ടെങ്കിലും തന്റെ സ്വകാര്യ ജീവിതവും പൊതുജീവിതവും തമ്മിൽ കൂട്ടിക്കുഴയ്്ക്കരുതെന്ന നിലപാടിൽ അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഹൗസ് ഓഫ് കോമൺസിൽ ഹോം അഫയേഴ്‌സ് കമ്മറ്റിയുടെ ചെയർമാൻ കൂടിയാണ് വാസ്. പണം കൊടുത്ത് പുരുഷവേശ്യകളെ ഏർപ്പാടാക്കിയ വിവരം പുറത്തായതോടെയാണ് വാസ് കുടുങ്ങിയത്. തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളെ പൊതുവേദിയിലേക്ക് കൊണ്ടുവന്ന് തന്നെ നാണം കെടുത്തിയ മാദ്ധ്യമങ്ങളെയാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ഹോം അഫയേഴ്‌സ് കമ്മറ്റിയിലും എംപി സ്ഥാനത്തും തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഒരു ദിവസം കൂടി കാത്തിരിക്കുമെന്ന
ബ്രിട്ടീഷ് പാർലമെന്റിലെ ശക്തമായ ഇന്ത്യൻ സാന്നിധ്യമായിരുന്നു കീത്ത് വാസ്. എന്നാൽ ലൈംഗിക അപവാദത്തിൽകുടുങ്ങി രാജിവച്ച് നാണക്കേട് പേറാനാണോ വാസിന്റെ യോഗം. ഭാര്യയും രണ്ടുമക്കളുമുള്ള വാസ് പണം കൊടുത്ത് യുവാക്കളെ വശീകരിക്കേണ്ട ആവശ്യം എന്തായിരുന്നു എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവരും ചോദിക്കുന്നത്.
ലേബർ പാർട്ടി എംപി സ്ഥാനം രാജിവെക്കാൻ കീത്ത് വാസിനുമേൽ സമ്മർദമുണ്ടെങ്കിലും തന്റെ സ്വകാര്യ ജീവിതവും പൊതുജീവിതവും തമ്മിൽ കൂട്ടിക്കുഴയ്്ക്കരുതെന്ന നിലപാടിൽ അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഹൗസ് ഓഫ് കോമൺസിൽ ഹോം അഫയേഴ്‌സ് കമ്മറ്റിയുടെ ചെയർമാൻ കൂടിയാണ് വാസ്.
പണം കൊടുത്ത് പുരുഷവേശ്യകളെ ഏർപ്പാടാക്കിയ വിവരം പുറത്തായതോടെയാണ് വാസ് കുടുങ്ങിയത്. തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളെ പൊതുവേദിയിലേക്ക് കൊണ്ടുവന്ന് തന്നെ നാണം കെടുത്തിയ മാദ്ധ്യമങ്ങളെയാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ഹോം അഫയേഴ്‌സ് കമ്മറ്റിയിലും എംപി സ്ഥാനത്തും തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഒരു ദിവസം കൂടി കാത്തിരിക്കുമെന്നും വാസ് പറയുന്നു.
ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്റെ പിന്തുണയും വാസിന് കരുത്ത് പകരുന്നുണ്ട്. വാസിന്റേത് സ്വകാര്യ ജീവിതത്തിൽ ഇടപെടേണ്ട കാര്യമില്ലെന്ന് കോർബിൻ പറയുന്നു. വാസ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നു അദ്ദേഹം പറയുന്നു. എന്നാൽ ഈ സംഭവത്തോടെ വാസിന്റെ രാഷ്ട്രീയ ഭാവി തകരാറിലായെന്നുതന്നെയാണ് വിലയിരുത്തപ്പെുന്നത്.
സൺഡെ മിറർ പത്രമാണ് വാസിന്റെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത്. രണ്ട് പുരുഷ വേശ്യകളോട് നമുക്ക് ഒത്തുചേരാം എന്ന് പറഞ്ഞതായി പത്രം വെളിപ്പെടുത്തി. വാസും ഇവരുമായുള്ള ടെക്സ്റ്റ് മെസ്സേജുകളും പത്രം വെളിപ്പെടത്തിയിരുന്നു. മാത്രമല്ല, മയക്കുമരുന്ന് കൈമാറുന്ന കാര്യവും ഇവർതമ്മിൽ സംസാരിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.