- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ഗവർണറുമായി പരസ്യ യുദ്ധം പ്രഖ്യാപിച്ച് കെജ്‌രിവാൾ; ഞാൻ മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ല എന്ന് പ്രഖ്യാപിച്ച് ഗവർണർ ഉടക്കുണ്ടാക്കിയ ബിൽ പാസ്സാക്കി ഡൽഹി മുഖ്യമന്ത്രി
ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി സർക്കാറിനെ നിയന്ത്രിക്കാൻ പലവഴികൾ തേടുന്നുണ്ട് കേന്ദ്രസർക്കാർ. അതിന് വേണ്ടിയാണ് അവർ ലെഫ്. ഗവർണറെ അടക്കം കൂട്ടുപിടിക്കുന്നത്. ഒരുവേള നിരന്തരമായി മുൻ ഗവർണർ കെജ്രിവാളുമായി ഏറ്റുമുട്ടുന്നു അവസ്ഥയായിരുന്നു. പുതിയ ഗവർണർക്കും കാര്യങ്ങൾ എളുപ്പമാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കാര്യങ്ങളിൽ നിന്നും വ്യക്തമാകുന്ന കാര്യം. ഞാൻ ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ലെന്ന് ഡൽഹി നിയമസഭയിൽ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചാണ് ഗവർണറുമായി ഏറ്റുമുട്ടിയത്. ഗെസ്റ്റ് അദ്ധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബില്ലിനെ എതിർത്ത ലഫ്.ഗവർണർ അനിൽ ബൈജലിനെ ലക്ഷ്യം വച്ചായിരുന്നു കേജ്രിവാളിന്റെ പരാമർശം. 15,000 ഗെസ്റ്റ് അദ്ധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബിൽ ഭരണഘടനാ ചട്ടങ്ങൾ പാലിച്ചല്ല തയാറാക്കിയിരിക്കുന്നതെന്നും നിയമങ്ങൾ രൂപീകരിക്കുന്നതിനു പരിമിതിയുണ്ടെന്നും ഗവർണർ പറഞ്ഞിരുന്നു. ലഫ്.ഗവർണറും ബിജെപിയും ഉദ്യോഗസ്ഥരും ചേർന്നു ഭരണം തകർക്കാൻ ശ്രമിക്കുകയാണെന്നു കേജ്രിവാൾ ആരോപിച്ചു. ഡൽഹിയുടെ അധ
ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി സർക്കാറിനെ നിയന്ത്രിക്കാൻ പലവഴികൾ തേടുന്നുണ്ട് കേന്ദ്രസർക്കാർ. അതിന് വേണ്ടിയാണ് അവർ ലെഫ്. ഗവർണറെ അടക്കം കൂട്ടുപിടിക്കുന്നത്. ഒരുവേള നിരന്തരമായി മുൻ ഗവർണർ കെജ്രിവാളുമായി ഏറ്റുമുട്ടുന്നു അവസ്ഥയായിരുന്നു. പുതിയ ഗവർണർക്കും കാര്യങ്ങൾ എളുപ്പമാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കാര്യങ്ങളിൽ നിന്നും വ്യക്തമാകുന്ന കാര്യം.
ഞാൻ ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ലെന്ന് ഡൽഹി നിയമസഭയിൽ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചാണ് ഗവർണറുമായി ഏറ്റുമുട്ടിയത്. ഗെസ്റ്റ് അദ്ധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബില്ലിനെ എതിർത്ത ലഫ്.ഗവർണർ അനിൽ ബൈജലിനെ ലക്ഷ്യം വച്ചായിരുന്നു കേജ്രിവാളിന്റെ പരാമർശം. 15,000 ഗെസ്റ്റ് അദ്ധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബിൽ ഭരണഘടനാ ചട്ടങ്ങൾ പാലിച്ചല്ല തയാറാക്കിയിരിക്കുന്നതെന്നും നിയമങ്ങൾ രൂപീകരിക്കുന്നതിനു പരിമിതിയുണ്ടെന്നും ഗവർണർ പറഞ്ഞിരുന്നു.
ലഫ്.ഗവർണറും ബിജെപിയും ഉദ്യോഗസ്ഥരും ചേർന്നു ഭരണം തകർക്കാൻ ശ്രമിക്കുകയാണെന്നു കേജ്രിവാൾ ആരോപിച്ചു. ഡൽഹിയുടെ അധികാരികൾ ഞങ്ങളാണ്, ഉദ്യോഗസ്ഥരല്ല. ജനങ്ങൾ വകുപ്പു സെക്രട്ടറിമാരെയല്ല തിരഞ്ഞെടുക്കുന്നത്, ജനപ്രതിനിധികളെയാണ്. രാജ്യം ജനാധിപത്യത്തിലാണു പ്രവർത്തിക്കുന്നത്. ജനപ്രതിനിധികളുടെ നിർദേശങ്ങൾ പാലിക്കാനുള്ളവരാണ് ഉദ്യോഗസ്ഥരെന്നും കേജ്രിവാൾ പറഞ്ഞു. അതേസമയം, ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയതിനുശേഷം ബിൽ നിയമസഭ പാസാക്കി.
അദ്ധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് അവതരിപ്പിച്ച ബിൽ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നായിരുന്നു ലഫ്റ്റനന്റ് ഗവർണറുടെ വാദം. ഇതിനെത്തുടർന്ന് സഭയിൽ നടന്ന ശക്തമായ ബഹളത്തിനൊടുവിൽ ബിൽ ശബ്‌വോട്ടോടെ പാസായി. അദ്ധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളൊന്നും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കാണിച്ചില്ലെന്നും കെജ്‌രിവാൾ ആരോപിച്ചു. ജനങ്ങൾ തിരഞ്ഞെടുത്ത് പ്രതിനിധി കാണാൻ പാടില്ലാത്ത എന്ത് രഹസ്യമാണ് ഈ ഫയലുകളിലുള്ളത്. ഇത് സംബന്ധിച്ച് എനിക്ക് ലഫ്റ്റനന്റ് ഗവർണറോട് ഒരു കാര്യം പറയാനുണ്ട്. ഞാൻ ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്. തീവ്രവാദിയല്ല. മനീഷ് സിസോദിയ ജനങ്ങൾ തിരഞ്ഞെടുത്ത ഉപമുഖ്യമന്ത്രിയാണ്. അദ്ദേഹമൊരു തീവ്രവാദിയല്ലെന്നും കെജ്‌രിവാൾ പറഞ്ഞു.



