ന്യൂഡൽഹി: പഞ്ചാബ് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനില്ലെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിൽ നിന്നുള്ളയാൾ തന്നെയാകും അവിടെ മുഖ്യമന്ത്രിസ്ഥാനാർത്ഥി ആകുകയെന്നും കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കെജ്‌രിവാൾ മത്സരിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്.