- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിൽ പോയി മദ്യം കഴിച്ചുവരും; തൊടിയിൽ കിടത്തിയ കുഞ്ഞിനു വായിൽ മദ്യമൊഴിച്ചുകൊടുക്കും; കാലിൽ പൊക്കി തോട്ടിൽ കുളിപ്പിക്കും; അഞ്ച് കുരുന്നുകളെ കുരുതിക്ക് കൊടുത്തപ്പോൾ ആറാമത്തെ കുഞ്ഞിനായി നാട്ടുകാർ രംഗത്ത്; കേളകത്തു നിന്ന് അപൂർവ മാതാപിതാക്കളുടെ സ്നേഹമില്ലായ്മയുടെ കഥ
കണ്ണൂർ: പേറ്റുനോവറിഞ്ഞ് അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടും ഒന്നിനോട് പോലും അവർക്ക് പ്രത്യേക മമതയുണ്ടായിരുന്നില്ല. പരിചരണമില്ലായ്മ മൂലം അഞ്ചു കുഞ്ഞുങ്ങളും മരണമടഞ്ഞിട്ടും ആ അച്ഛനുമമ്മയ്ക്കും കുലുക്കവുമില്ല. ആറാമത്തെ കുഞ്ഞു ജനിച്ചപ്പോൾ നാട്ടുകാർക്കായിരുന്നു നൊമ്പരം. ഈ കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്തണം. കേളകം ഐ.ടി.സി. പണിയക്കോളനിയിലെ ബാലൻ- രാജമ്മ ദമ്പതികളാണ് സ്വന്തം കുഞ്ഞുങ്ങളെ അറിഞ്ഞോ അറിയാതേയോ കുരുതികൊടുത്തത്. മദ്യത്തിനടിമകളാണ് ഇവർ രണ്ടു പേരും അടുത്ത പറമ്പുകളിൽ കയറി അടക്കയും തേങ്ങയും പെറുക്കി വിറ്റശേഷം നേരെ ബസ്സ് കയറി മാഹിയിലേക്ക് പോകാറാണ് ഇവരുടെ പതിവ്. മാഹിയിലെ നിലവാരം കുറഞ്ഞ മദ്യം കഴിച്ച് ഏറെ നേരം അവിടെ കഴിയും. തിരിച്ചുവരുമ്പോൾ അടുത്ത ദിവസത്തിലെ മദ്യവുമായാണ് ഇവരെത്തുക. വൈകീട്ട് എത്തിയാൽ കുഞ്ഞ് കരയുകയാണെങ്കിൽ അതിനെ ഉറക്കാൻ ഉപയോഗിക്കുന്നതും ഇതേ മദ്യം തന്നെ. രാവിലെ മുതൽ വീട്ടിൽ നിന്നും ഇറങ്ങുന്ന ഈ ദമ്പതികൾ പരിസരവാസികളിൽ നിന്നും ഒറ്റപ്പെട്ടു കഴിയാനാണ് ഇഷ്ടപ്പെട്ടിരുന്നത്. അഞ്ചാമത്തെ കുഞ്
കണ്ണൂർ: പേറ്റുനോവറിഞ്ഞ് അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടും ഒന്നിനോട് പോലും അവർക്ക് പ്രത്യേക മമതയുണ്ടായിരുന്നില്ല. പരിചരണമില്ലായ്മ മൂലം അഞ്ചു കുഞ്ഞുങ്ങളും മരണമടഞ്ഞിട്ടും ആ അച്ഛനുമമ്മയ്ക്കും കുലുക്കവുമില്ല. ആറാമത്തെ കുഞ്ഞു ജനിച്ചപ്പോൾ നാട്ടുകാർക്കായിരുന്നു നൊമ്പരം. ഈ കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്തണം.
കേളകം ഐ.ടി.സി. പണിയക്കോളനിയിലെ ബാലൻ- രാജമ്മ ദമ്പതികളാണ് സ്വന്തം കുഞ്ഞുങ്ങളെ അറിഞ്ഞോ അറിയാതേയോ കുരുതികൊടുത്തത്. മദ്യത്തിനടിമകളാണ് ഇവർ രണ്ടു പേരും അടുത്ത പറമ്പുകളിൽ കയറി അടക്കയും തേങ്ങയും പെറുക്കി വിറ്റശേഷം നേരെ ബസ്സ് കയറി മാഹിയിലേക്ക് പോകാറാണ് ഇവരുടെ പതിവ്. മാഹിയിലെ നിലവാരം കുറഞ്ഞ മദ്യം കഴിച്ച് ഏറെ നേരം അവിടെ കഴിയും. തിരിച്ചുവരുമ്പോൾ അടുത്ത ദിവസത്തിലെ മദ്യവുമായാണ് ഇവരെത്തുക. വൈകീട്ട് എത്തിയാൽ കുഞ്ഞ് കരയുകയാണെങ്കിൽ അതിനെ ഉറക്കാൻ ഉപയോഗിക്കുന്നതും ഇതേ മദ്യം തന്നെ.
രാവിലെ മുതൽ വീട്ടിൽ നിന്നും ഇറങ്ങുന്ന ഈ ദമ്പതികൾ പരിസരവാസികളിൽ നിന്നും ഒറ്റപ്പെട്ടു കഴിയാനാണ് ഇഷ്ടപ്പെട്ടിരുന്നത്. അഞ്ചാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ തന്നെ അയൽവാസികൾ തന്നെ അതിനെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. അപ്പോഴെല്ലാം ഇവർ രണ്ടു പേരും സഹായത്തിനെത്തുന്നവരെ തെറിവിളിച്ച് ഓടിക്കുകയാണ് പതിവ്. ആ കുട്ടി അങ്ങനെ മരണമടഞ്ഞു. വീണ്ടു രാജമ്മ ഗർഭിണിയായി. വിവരമറിഞ്ഞപ്പോൾ തന്നെ ആശാ വർക്കറേയും അംഗൻവാടി ജീവനക്കാരേയും അയച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതിനെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ച് ബോധവൽക്കരണം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ആറാമത്തെ കുഞ്ഞിനെ എങ്ങിനെയെങ്കിലും രക്ഷിക്കുകയെന്ന ഉറച്ച നിലപാടിൽ കേളകം പഞ്ചായത്ത് ഭരണസമിതിയും കോളനിയിലെ അയൽ സഭയും വെൽഫെയർ കമ്മിറ്റിയും ജാഗ്രതാസമിതിയും സ്വീകരിച്ചു. ഒപ്പം നാട്ടുകാരും സജീവമായി.
ജനിച്ച കുഞ്ഞങ്ങൾക്കെല്ലാം രാവിലെ മുതൽ മദ്യം നൽകിയ ശേഷം പുറത്ത് പോകാറാണ് ഇവരുടെ പതിവ്. കാലു പിടിച്ച് പൊക്കിയ ശേഷം തോട്ടിൽ മുക്കി ചിലപ്പോൾ കുളിപ്പിക്കാറുമുണ്ട്. മറ്റ് ചിലപ്പോൾ തെങ്ങിൻ തൊടിയിൽ കൊണ്ടുപോയി കിടത്തും. ഇക്കാര്യം ചോദ്യം ചെയ്താൽ അവരെ ശത്രുക്കളായി കണക്കാക്കും. തെറി കേൾക്കാനിഷ്ടപ്പെടാത്തവർ അപ്പോൾ തന്നെ സ്ഥലം വിടും. പിന്നീട് ഇവരെ തിരിഞ്ഞുനോക്കാറില്ല. ഒടുവിൽ പഞ്ചായത്ത് ഭരണസമിതി തന്നെ രംഗത്തിറങ്ങിയപ്പോഴാണ് ആറാമത്തെ കുഞ്ഞിന് തുണയായത്. വിവരം പുറത്തറിഞ്ഞതു പോലും രണ്ടു ദിവസം കഴിഞ്ഞാണ്. മുലപ്പാൽ കൊടുത്തുവോയെന്നു പോലും സംശയം.
എന്നാൽ കുഞ്ഞു കരയുമ്പോൾ മദ്യം നൽകിയതായി ദമ്പതികൾ തന്നെ സമ്മതിക്കുന്നു. നേരത്തെ യോഗം ചേർന്ന സമിതികൾ ഒറ്റക്കെട്ടായി ചൈൽഡ് ലൈനിനും ജില്ലാ കലക്ടർക്കും പരാതി നൽകി. കേളകം പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ, വൈസ് പ്രസിഡണ്ട് അടുക്കോലിൽ രാജൻ, മെമ്പർ ലിസി ജോസഫ്, ആരോഗ്യ വകുപ്പ് അധികൃതർ, പ്രമോട്ടർമാർ എന്നിവർ രാജമ്മയേയും കുഞ്ഞിനേയും കൂട്ടി തലശ്ശേരി ജനറൽ ആശുപത്രിയിലേക്കെന്നും പറഞ്ഞ് വാഹനത്തിൽ കയറ്റി. എല്ലാം തന്ത്രപൂർവ്വമായിരുന്നു. വാഹനത്തിൽ സഞ്ചരിക്കവേ കാര്യങ്ങൾ ഓരോന്നായി ധരിപ്പിച്ചു.
കുഞ്ഞിനെ തളിപ്പറമ്പ് ശിശുക്ഷേമ സമിതിയിൽ ഏൽപ്പിക്കുമെന്നും ഡോക്ടറുടേയും മറ്റും പരിചരണം ലഭിച്ചാൽ ഈ കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്താമെന്നും രാജമ്മയെ ബോധിപ്പിച്ചു. കുഞ്ഞിനോടൊപ്പം രാജമ്മക്കും നിൽക്കാമെന്നു ധരിപ്പിച്ചപ്പോൾ അവർ അത് നിഷേധിക്കുകയായിരുന്നു. അങ്ങനെ പട്ടുവം സ്നേഹനികേതനത്തിൽ 32 ദിവസം പ്രായമുള്ള കുഞ്ഞ് കഴിയുകയാണ്. ഡോക്ടറുടെ പരിചരണവും പോഷകാഹാരവും നൽകി ഈ ആദിവാസി ആൺകുഞ്ഞിനെ നാടിന്റെ കുഞ്ഞായി വളർത്താനാണ് കേളകം പഞ്ചായത്ത് ഒരുങ്ങുന്നത്.