- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെയ്‌സ് ബുക്കിൽ പൊലിസ് ഉദ്യോഗസ്ഥനെതിരെ അസഭ്യവർഷം നടത്തിയ യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്തു; അന്വേഷണം തുടങ്ങി കേളകം പൊലീസ്

X
കൊട്ടിയൂർ: ഫെയ്‌സ് ബുക്കിലൂടെ കേളകം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പരാമർശം നടത്തുകയും ചെയ്ത യുവതിക്കെതിരെ പൊലിസ് കേസെടുത്ത് നിയമനടപടി തുടങ്ങി.
കേളകം സിഐ എ.വി. രാജനെയാണ് അസഭ്യം പറയുകയും വ്യക്തിഹത്യ നടത്തുകയും ചെയ്ത കേസിൽ പ്രതിയായ യുവതിയുടെ ഫോൺ പൊലീസ് സ്വമേധയാ കേസെടുത്ത് കസ്റ്റഡിയിലെടുത്തത്.
കൊട്ടിയൂർ വെങ്ങലോടി സ്വദേശിനിയുടെ ഫോണാണ് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂർ സ്റ്റേഷൻ ഹൗസ് ഒഫീസർ എം.എൻ. ബിജോയ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം .
ജൂവലറി കവർച്ചയുമായി ബന്ധപ്പെട്ട വാർത്ത ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചതിന്റെ കമന്റായാണ് യുവതി സിഐയെ അസഭ്യം പറഞ്ഞത് ഇവരെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
Next Story


