- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; ഹൃദയരാഗങ്ങൾ എന്ന് ആത്മകഥയ്ക്ക് പുരസ്‌കാരം; രഘുനാഥ് പലേരിക്ക് ബാലസാഹിത്യ പുരസ്‌കാരം
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (മലയാളം) ജോർജ് ഓണക്കൂറിന്. ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. 1 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.
കെ.പി. രാമനുണ്ണി, ഡോ. കെ.എസ്. രവികുമാർ, ഡോ. എം.ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.
ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കാണ്. നോവൽ അവർ മൂവരും ഒരു മഴവില്ലും. 50,000 രൂപയാണു പുരസ്‌കാരത്തുക.
കെ.ജി.പൗലോസ്, ജി.മധുസൂദനൻ, പി.കെ.ഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് ബാലസാഹിത്യ പുരസ്‌കാരം നിർണയിച്ചത്.
യുവ പുരസ്‌കാരം (50,000 രൂപ) മോബിൻ മോഹൻ നേടി, നോവൽ-ജക്കറാന്ത.
Next Story