ന്യൂയോർക്ക്: അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. രാത്രിയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കെന്റക്കിയിൽ മാത്രം 50ലധികം പേർ മരിച്ചതായി ഗവർണർ ആൻഡി ബെഷ്യറെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെന്റക്കിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണം 100 വരെ ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

കെന്റക്കിയിലെ ഗ്രേവ്‌സ് കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. മെയ്ഫീൽഡിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചെന്നും ഇതിന് മുമ്പെങ്ങും ഇതുപോലെ ഒരു പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും നാശം വിതച്ച ചുഴലിക്കാറ്റാണിത്. മരണസംഖ്യ 70നും 100നും ഇടയിലാകാമെന്നും ഗവർണർ പറയുന്നു. ഇല്ലിനോയിസിലെ ആമസോൺ വെയർഹൗസിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്.

അർകൻസാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസ്സൗരി, ടെന്നെസ്സി തുടങ്ങിയ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് ശക്തമായ നാഷനശ്ടങ്ങൾ ഉണ്ടാക്കിയതായാണ് വിവരം.

ഇല്ലിനോയിസിൽ ആമസോൺ വെയർഹൗസിൽ നൂറോളം തൊഴിലാളികൾ കുടുങ്ങിപ്പോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.



മെയ്ഫീൽഡിലും കനത്ത നാശനഷ്ടങ്ങളുണ്ടായെന്നു റിപ്പോർട്ടുണ്ട്.മെയ്ഫീൽഡിലെ മെഴുകുതിരി ഫാക്ടറി തകർന്നു. നിരവധി പേർ കുടുങ്ങിയതായാണ് വിവരം. അർകൻസസ്, ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് ശക്തമായ നാശനഷ്ടം ഉണ്ടാക്കി.

അർകൻസസിൽ കെട്ടിടത്തിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ആളുകൾ മരിച്ചു. അർകൻസാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസ്സൗരി, ടെന്നെസ്സി തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലാണ് കനത്ത നാശം. അർകൻസാസിൽ നഴ്‌സിങ് ഹോം ഭാഗികമായി തകർന്ന് ഒരാൾ മരിച്ചു. 20 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുകയാണ്.