- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാസയുടെ കെപ്ലർ മറ്റൊരു ഭൂമി കൂടി കണ്ടെത്തിയതായി സൂചന; ഇന്നത്തെ പത്രസമ്മേളനം ശാസ്ത്രലോകത്തെ ചരിത്രസംഭവം ആകുമോ?
ഈ വർണസുരഭില ഭൂമിയിലല്ലാതെ പ്രപഞ്ചത്തിൽ മറ്റേതെങ്കിലും ഗ്രഹത്തിലും ജീവന്റെ കണികയുണ്ടോയെന്ന അന്വേഷണം മനുഷ്യൻ ആരംഭിച്ചിട്ട് കുറേക്കാലമായി. ചില ഗ്രഹങ്ങളിൽ ഇതിനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ രംഗത്തെ ഒരു നിർണായക നീക്കമാണ് പുതിയൊരു ഗ്രഹത്തിന്റെ കണ്ടെത്തലിലൂടെ നാസ ഇപ്പോൾ നടത്തിയിരിക്കുന്നതെന
ഈ വർണസുരഭില ഭൂമിയിലല്ലാതെ പ്രപഞ്ചത്തിൽ മറ്റേതെങ്കിലും ഗ്രഹത്തിലും ജീവന്റെ കണികയുണ്ടോയെന്ന അന്വേഷണം മനുഷ്യൻ ആരംഭിച്ചിട്ട് കുറേക്കാലമായി. ചില ഗ്രഹങ്ങളിൽ ഇതിനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ രംഗത്തെ ഒരു നിർണായക നീക്കമാണ് പുതിയൊരു ഗ്രഹത്തിന്റെ കണ്ടെത്തലിലൂടെ നാസ ഇപ്പോൾ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതായത് നാസയുടെ കെപ്ലർ മറ്റൊരു ഭൂമി കണ്ടെത്തിയതയാണ് സൂചന. ഇത് സംബന്ധിച്ച് നാസ ഇന്ന് നടത്താനിരിക്കുന്ന പത്രസമ്മേളനം ശാസ്ത്ര ലോകത്തെ ഒരു ചരിത്രസംഭമാകുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
നാസയുടെ കെപ്ലർ സ്‌പേസ് ടെലിസ്‌കോപ്പാണീ നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. സൂര്യനെപ്പോലുള്ള മറ്റൊരു നക്ഷത്രത്തിനെ ഭ്രമണം ചെയ്യുന്ന ഗ്രഹമാണിതെന്നും സൂചനയുണ്ട്.ഇന്ന് നാസ നടത്താനിരിക്കുന്ന നിർണായകമായ പത്രസമ്മേളനത്തിലൂടെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഭൂമിക്ക് സമാനമായ ഒരു ഗ്രഹം കണ്ടെത്തിയതായി നാസ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.2009ൽ ലോഞ്ച് ചെയ്തത് മുതൽ കെപ്ലർ ഇത്തരത്തിലുള്ള 1000ത്തിലധികം പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്നവയുമാണ്.
മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത് 1995ലാണെന്നാണ് നാസ പറയുന്നു. ഭൂമിയെപ്പോലുള്ളതും മറ്റ് നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്നതുമായ ഗ്രഹങ്ങളെക്കുറിച്ചുള്ള വർണനകൾ ആദ്യമായുണ്ടായത് 21 വർഷം മുമ്പ് സയൻസ് ഫിക്ഷനുകളിലാണുണ്ടായതെന്നാണ് നാസ പറയുന്നത്. നിരവധി വർഷങ്ങളായി ആളുകൾ സ്വപ്‌നം കാണുന്ന മറ്റൊരു ഭൂമി എന്ന സങ്കൽപത്തിലേക്ക് ഇപ്പോൾ നടന്നടുത്തുകൊണ്ടിരിക്കുകയാണെന്നാണ് നാസ വ്യക്തമാക്കുന്നത്. കെപ്ലറിന്റെ ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിൽ നിന്നും 150 മില്യൺ കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നതും 1028 ഗ്രഹങ്ങളെയും 4661 ഉപഗ്രഹങ്ങളെയുമാണ് കണ്ടെത്തിയത്.
ഇതിനായി ആകാശത്തിന്റെ ആറ് പ്രത്യേക മേഖലകളിലാണ് കെപ്ലർ തിരച്ചിൽ നടത്തിയത്. നക്ഷത്രങ്ങളുടെ തിളക്കത്തിലുള്ള ചെറിയ വ്യത്യാസങ്ങൾ തിരിച്ചറിയാനായിരുന്നു ഈ തെരച്ചിൽ. അതിന്റെ അടിസ്ഥാനത്തിൽ അത്തരം നക്ഷത്രങ്ങൾക്ക് കീഴിലുള്ള ഗ്രഹങ്ങളെ നിരീക്ഷിക്കുകയുമായിരുന്നു. നക്ഷത്രങ്ങളുടെ തിളക്കത്തിന്റെ ഏറ്റക്കുറച്ചിലിനെ സൂക്ഷ്മമായി നീരീക്ഷിക്കുന്നതിലൂടെ ഇതിന് കീഴിലുള്ള ഗ്രഹത്തിന്റെ വലുപ്പം, പ്രസ്തുത നക്ഷത്രത്തെ ചുററുന്ന അതിന്റെ ഭ്രമണപഥം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കുകയുമായിരുന്നു ചെയ്തിരുന്നത്.
ഇക്കൂട്ടത്തിൽ എട്ട് ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കാനുള്ള സാഹചര്യമുണ്ടെന്നാണ് നാസ പറയുന്നത്. ഇവയുടെ ഉപരിതലത്തിൽ ദ്രാവകരൂപത്തിലുള്ള ജലമുണ്ടെന്നാണ് കരുതുന്നത്.
ഇവയിൽ മിക്കവയും ഭൂമിയേക്കാൾ 40 ശതമാനമെങ്കിലും വലിയ ഗ്രഹങ്ങളുമാണത്രെ! മറ്റൊരു നക്ഷത്രത്തിന്റെ കീഴിൽ ഭൂമിയുടെ വലുപ്പമുള്ള ഗ്രഹം കണ്ടെത്തിയതായി കഴിഞ്ഞ വർഷം കെപ്ലർ ടെലിസ്‌കോപ്പ് പ്രഖ്യാപിച്ചിരുന്നു. കെപ്ലർ 186 എഫ് എന്നറിയപ്പെടുന്ന ഇത് ഭൂമിയിൽ നിന്നും 500 പ്രകാശവർഷങ്ങൾ അകലെയാണ് നിലകൊള്ളുന്നത്. ഈ ജനുവരിയിൽ കെപ്ലർ438ബി, കെപ്ലർ 442ബി എന്നീ ഗ്രഹങ്ങൾ നാസ കണ്ടെത്തിയിരുന്നു. ജൂലൈയിൽ അഞ്ച് ഗ്രഹങ്ങൾ കൂടി പുതിയതായി കണ്ടെത്തിയിരുന്നു. ഇവ ഭൂമിക്ക് സമാനമായ വലുപ്പമുള്ളതാണ്.