- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വേണ്ടതു പോലെ കണ്ടാൽ ജോലിയുറപ്പിക്കാം' എന്നു പറഞ്ഞ ഹക്കീമിന്റെ സ്ഥലംമാറ്റം കരണം പുകച്ചവരെ പരിഹസിക്കുന്ന വിധത്തിലോ? കാർഷിക സർവകലാശാലായുടെ ട്രാൻസ്ഫർ പീഡനവീരന് സൗകര്യപൂർവം വിലസാൻ പറ്റുന്നിടത്തേക്ക്; സ്ഥലംമാറ്റ കാരണമായി ഓർഡറിൽ ചൂണ്ടിക്കാട്ടിയത് പൊതുജന താൽപ്പര്യം എന്നു മാത്രം; തട്ടിപ്പുകാരൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തെ തൊടാൻ മന്ത്രി മടിക്കുന്നെന്നും ആക്ഷേപം
തൃശ്ശൂർ: 'ഞങ്ങളെയൊക്കെ ഒന്ന് വേണ്ടതു പോലെ കണ്ടാൽ ജോലിയുറപ്പിക്കാം' എന്ന കാർഷക സർവകലാശാലയിലെ ഉദ്യാഗാർത്ഥിയോട് പറഞ്ഞ് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസറെ സ്ഥലം മാറ്റിയ നടപടി കണ്ണിൽപൊടിയിടാൻ എന്ന ആക്ഷേപം ശക്തമാകുന്നു. തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ പ്രിസിഷൻ ഫാമിങ് ഡെവലപ്‌മെന്റ് സെന്റർ മേധാവി ഡോ. വി എം. അബ്ദുൽഹക്കീമീനെ സ്ഥലം മാറ്റിയ നടപടി അദ്ദേഹത്തിന് കൂടുതൽ വിലസാൻ ഉതകുന്ന ഇടത്തേക്കാണെന്നാണ് ആക്ഷേപം. ഇതിന് സർവകലാശാല അധികൃതർ ഒത്താശ ചെയ്‌തെന്നാണ് ആരോപണം. കാർഷിക സർവ്വകലാശാലയിലെ സ്ത്രീജനങ്ങളെ അപമാനിച്ചു വിലസുന്ന ഈ പീഡനവീരന്റെ ഇമേജിന് കോട്ടം തട്ടാത്ത വിധത്തിലുള്ള നടപടിയാണ് നടക്കുന്നതെന്നാണ് ആരോപണം. സ്ഥലംമാറ്റം ഉത്തരവിൽ ആരോപണത്തെ കുറിച്ചോ അതുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ചോ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. സ്ത്രീപീഡന ആരോപണത്തിന്റെ പേരിലാണ് സ്ഥലം മാറ്റുന്നതെന്ന് പറയാതെ പൊതുജന താൽപ്പര്യം കൊണ്ട് എന്നു മാത്രമാണ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പോലും രജിസ
തൃശ്ശൂർ: 'ഞങ്ങളെയൊക്കെ ഒന്ന് വേണ്ടതു പോലെ കണ്ടാൽ ജോലിയുറപ്പിക്കാം' എന്ന കാർഷക സർവകലാശാലയിലെ ഉദ്യാഗാർത്ഥിയോട് പറഞ്ഞ് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസറെ സ്ഥലം മാറ്റിയ നടപടി കണ്ണിൽപൊടിയിടാൻ എന്ന ആക്ഷേപം ശക്തമാകുന്നു. തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ പ്രിസിഷൻ ഫാമിങ് ഡെവലപ്‌മെന്റ് സെന്റർ മേധാവി ഡോ. വി എം. അബ്ദുൽഹക്കീമീനെ സ്ഥലം മാറ്റിയ നടപടി അദ്ദേഹത്തിന് കൂടുതൽ വിലസാൻ ഉതകുന്ന ഇടത്തേക്കാണെന്നാണ് ആക്ഷേപം. ഇതിന് സർവകലാശാല അധികൃതർ ഒത്താശ ചെയ്‌തെന്നാണ് ആരോപണം.
കാർഷിക സർവ്വകലാശാലയിലെ സ്ത്രീജനങ്ങളെ അപമാനിച്ചു വിലസുന്ന ഈ പീഡനവീരന്റെ ഇമേജിന് കോട്ടം തട്ടാത്ത വിധത്തിലുള്ള നടപടിയാണ് നടക്കുന്നതെന്നാണ് ആരോപണം. സ്ഥലംമാറ്റം ഉത്തരവിൽ ആരോപണത്തെ കുറിച്ചോ അതുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ചോ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. സ്ത്രീപീഡന ആരോപണത്തിന്റെ പേരിലാണ് സ്ഥലം മാറ്റുന്നതെന്ന് പറയാതെ പൊതുജന താൽപ്പര്യം കൊണ്ട് എന്നു മാത്രമാണ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പോലും രജിസ്ര്ടാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നില്ല.
ആനക്കയം കാർഷിക ഗവേഷണകേന്ദ്രത്തിലേക്കാണ് സ്ഥലംമാറ്റിയത്. എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനപ്രകാരം പൊതുജനതാത്പര്യാർഥമാണ് നടപടിയെന്നു മാത്രം പറയുക വഴി ആരോപണ വിധേയനെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. നിലവിൽ ഇദ്ദേഹം ആനക്കയം കാർഷിക ഗവേഷണകേന്ദ്രം മേധാവിയുടെ ചുമതല വഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നടപടി ഒരുശിക്ഷാ നടപടിയായി കാണാൻ സാധിക്കില്ലെന്നും പറയപ്പെടുന്നു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പ്രൊഫസ്സറുടെ കരണകുറ്റിക്ക് പൊട്ടിച്ച് സ്ത്രീകളുടെ മാനം കാത്ത ജനത്തെ പരിഹാസ്യരാക്കി വേട്ടക്കാരനെ സംരക്ഷിക്കുകയാണ് സർവകലാശാല അധികൃതരും മന്ത്രിയും ചെയ്തതെന്നാണ് വിമർശനം. അതേസമയം ഇതിനൊക്കെ കൂട്ടാളിയായ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ഡോ. അരവിന്ദാക്ഷനെ തൊടാനുള്ള ധൈര്യം മന്ത്രിക്ക് പോലുമില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ഓഡിറ്റ് റിപ്പോർട്ടിൽ 28 കോടിയുടെ അഴിമതിയാണ് എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ഡോ. അരവിന്ദാക്ഷന്റെ പേരിൽ ഉയർന്നത്. ഇതിൽ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.
ഇപ്പോഴത്തെ സ്ഥലം മാറ്റം കേവലം വെള്ളപൂശലാണെന്നും ആരോപണം ശക്തമാണ്. ഇക്കഴിഞ്ഞ 14-ന് കോളേജിൽ നടന്ന ജോലി അഭിമുഖത്തിന് അപേക്ഷ നൽകിയ പൊന്നാനി സ്വദേശിനിയായ യുവതിയോട് ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്നാണ് പരാതി. തന്നെ വ്യക്തിപരമായി കണ്ടറിഞ്ഞാൽ ജോലി ശരിയാക്കിത്തരാമെന്നും ഇക്കാര്യം മറ്റാരും അറിയരുതെന്നും മേധാവി പറഞ്ഞതായും രാത്രിയിൽ പതിവായി ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. മാനസികമായി തകർന്നതിനാൽ അഭിമുഖത്തിനു ഹാജരാകാൻ സാധിച്ചില്ലെന്നും പരാതിയിലുണ്ട്.
ആരോപണ ഇയാളുടെ സ്വഭാവദൂഷ്യത്തിനെതിരെ വർഷങ്ങളായി വിദ്യാർത്ഥികളടക്കം പരാതിപ്പെട്ടിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കോളേജ് ജീവനക്കാരടക്കം പറയുന്നത്. പുതിയ സംഭവം കൂടി ഉൾപ്പെടുത്തി പ്രൊഫസർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കോളേജിൽ നടക്കുന്ന കെടുകാര്യസ്ഥതയുടെ ഒരു തെളിവു കൂടിയാണ് ഈ സംഭവമെന്ന പരാതി ശക്തമാണ്. തല്ലുകൊണ്ട് പ്രൊഫസർക്കെതിരെ മുമ്പും സമാന ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.
തവനൂർ കേളപ്പജി എന്ജിനീയറിങ് കോളേജിലെ ഡോ അബ്ദുൾ ഹക്കീമിന്റെ പെൺകുട്ടികളോട് ഉള്ള ലൈംഗികാതിക്രമം കഴിഞ്ഞ പത്തു വർഷമായി വാർത്തകളിലുണ്ട്. നിരവധി കേസുകളും പൊലീസിലും, വിജിലൻസിലും കോടതികളിലുമായുണ്ട്. അബ്ദുൾ ഹക്കീം ഒരു സ്ത്രീലമ്പടനാണ് (HenPecked) പെൺകുട്ടികളോടുള്ള അദ്ദേഹത്തിന്റെ മനോഭാവം നെറികെട്ടതാണ് (His ttatitude to girls is dishontse) എന്ന് വിജിലൻ്‌സിന്റെ നിരീക്ഷണവുമുണ്ട്. ഇതേതുടർന്ന് അബ്ദുൾ ഹക്കീമിനെ തവനൂരിലെ കോളജിൽ നിന്നും അപ്രധാനമായ തസ്തികയിലേക്ക് മാറ്റണമെന്നും വിജിലൻ്‌സിന്റെ ശുപാർശ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഹക്കീമിന്റെ രാഷ്ട്രീ പിൻബലത്താൽ നാളിതുവരെ ഒന്നും നടന്നില്ല. യുഡിഎഫായാലും എൽഡിഎഫായാലും അബ്ദുൾ ഹക്കീമിന് കുലുക്കമില്ലാത്ത അവസ്ഥയായിരുന്നു.
തവനൂർ കോളേജിലെ ഒരു പെൺകുട്ടിക്ക് പരീക്ഷയുടെ ചോദ്യപേപ്പർ കൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു ഹക്കീം തന്റെ മുറിയിൽ കൊണ്ട് പോയി സ്വകാര്യമായി പരീക്ഷ എഴുതിക്കുകയും സഭ്യതയ്ക്ക് നിരക്കാത്ത രീതിയിൽ മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് വിജിലൻസിൽ കേസ്സുണ്ടായിരുന്നു. ഈ കേസ്സിൽ ഹക്കീമിന് പ്രതിസ്ഥാനത്തു നിർത്തുന്ന രീതിയിൽ കോളജ് ഡീൻ ഡോ.ജിപ്പു ജേക്കബ്ബും മറ്റു അദ്ധ്യാപകരും കൊടുത്ത മൊഴികൾ പുറത്തു വന്നിട്ടുള്ളതാണ്. ആരോപണവിധേയയായ പെൺകുട്ടി കോളേജിലെ ഒരു അദ്ധ്യാപികയോട് രേഖാ മൂലം പരാതി പെട്ടിരുന്നു. മുറിയിൽ കൊണ്ട് പോയി പരീക്ഷ എഴുതിച്ചതും മോശമായി പെരുമാറി എന്ന പെൺകുട്ടിയുടെ മൊഴിയും പുറത്തുവന്നിട്ടുള്ളതാണ്.
കേരള കാർഷിക സർവ്വകലാശാലയിൽ ഒരു വനിത രജിസ്റ്റ്രാർ ചുമതലയേറ്റിട്ടും സർവ്വകലാശാലയിലെ സ്ത്രീപീഡനങ്ങൾക്ക് വിധേയമാവുന്ന ജീവനക്കാരികൾക്ക് രക്ഷയില്ല. സർവ്വകലാശാലയിൽ ഇപ്പോഴും തർക്കമറ്റ രീതിയിൽ വനിതാ പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. സർവ്വീസിൽ നിന്ന് വിരമിച്ചവരും മരിച്ചുപോയവരും അടങ്ങുന്ന വനിതാ പരിഹാര സെൽ ബോർഡ് വനിതകൾക്ക് പരിഹാസ്യമായി ഇന്നും സർവ്വകലാശാലയുടെ ആസ്ഥാനത്ത് തൂങ്ങിക്കിടക്കുന്നുണ്ട്. ഈയ്യിടെ ഹക്കീമിനെതിരെയുള്ള ഇത്തരത്തിലുള്ള ഒരു പൊതുതാൽപ്പര്യ ഹരജിയുമായി ബന്ധപ്പെട്ട ഒരു കേസ്സിൽ സർവ്വകലാശാല രജിസ്റ്റ്രാർ ഡോ. ലീനാകുമാരി ഹക്കീമിന് അനുകൂലമായി മൊഴികൊടുത്തുകൊണ്ട് ഹക്കീമിനെ സംരക്ഷിച്ചത് സർവ്വകലാശാലയിലെ സ്ത്രീ ജീവനക്കാർക്കിടയിൽ ആശങ്കയുണർത്തിയിരുന്നു.
സർവ്വകലാശാല സംരക്ഷണം ഉറപ്പുള്ളതിന്റെ ഹുങ്കോടുകൂടി അബ്ദുൾ ഹക്കീം എല്ലാവരേയും വെല്ലുവിളിച്ചു വിലസുകയാണ്. ഹക്കീമിനെതിരെ പൊതുതാൽപ്പര്യ ഹരജി ഫയൽ ചെയ്ത തദ്ദേശവാസികളായ പൊതുപ്രവർത്തകൻ ഗോവിന്ദനുണ്ണി മാഷിനും ശ്രീ പി.വി. അനിലിനുമെതിരെ ഹക്കീം വധഭീഷണി മുഴക്കിയിരുന്നു. പൊതുതാൽപ്പര്യ ഹരജി പിൻവലിക്കാനായി ഹക്കീം സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. ഇതിന്നിടെ ഗോവിന്ദനുണ്ണി മാഷ് ബംഗളുരുവിൽ വച്ച് ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടതും ഹക്കീമിനെ സംശയത്തിന്റെ നിഴലിലാക്കി. ഹക്കീമിന്റെ ഗുണ്ടായിസത്തെ ഭയപ്പെട്ട് ഗോവിന്ദനുണ്ണി മാഷിന്റെ വീട്ടുകാർ പരാതിക്കോ നിയമനടപടികൾക്കോ പോകുന്നില്ലെന്നും അറിയാൻ കഴിയുന്നു. കാർഷക സർവകലാശാലയിൽ ഒരു കൂട്ടം പ്രൊഫസർമാർ നടത്തുന്ന തെമ്മാടിത്തരത്തെ ശക്തമായി നേരിടാൻ വകുപ്പ് മന്ത്രി സുനിൽകുമാറിന് കഴിയുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.