- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദളിത് പിന്നോക്ക പീഡനത്തിന്റെ അവസാന ഇരയാണ് രോഹിത് എന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ
കുവൈറ്റ് സിറ്റി: ദളിത് പിന്നോക്ക ജനവിഭാഗങ്ങൾക്ക് നേരെയുള്ള സംഘപരിവാര സംഘത്തിന്റെ ആസൂത്രിത ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദ് സർവ്വകലാശാലയിലെ ദളിത് വിദ്യാർത്ഥി രോഹിത്തിന്റെ മരണമെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇത് ഭരണകൂട ഭീകരതയാണ്. സംഘപരിവാര ശക്തികൾ അധികാരത്തിൽ എത്തി
കുവൈറ്റ് സിറ്റി: ദളിത് പിന്നോക്ക ജനവിഭാഗങ്ങൾക്ക് നേരെയുള്ള സംഘപരിവാര സംഘത്തിന്റെ ആസൂത്രിത ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദ് സർവ്വകലാശാലയിലെ ദളിത് വിദ്യാർത്ഥി രോഹിത്തിന്റെ മരണമെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇത് ഭരണകൂട ഭീകരതയാണ്. സംഘപരിവാര ശക്തികൾ അധികാരത്തിൽ എത്തിയതിനു ശേഷം നിരവധി പേരെയാണ് അസഹിഷ്ണുതയുടെ പേരിൽ കൊന്നൊടുക്കിയത്.
രോഹിതിന്റെ ആത്മഹത്യക്ക് കേന്ദ്രമന്ത്രിക്കും യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്കുമുള്ള പങ്ക് പകൽ പോലെ വ്യക്തമാണ്. ഇവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാനും സർക്കാരുകൾ തയ്യാറാകണം. വിദ്യാഭ്യാസ മേഖലയിൽ നിന്നും ദളിതരേയും പിന്നോക്കക്കാരേയും പുറത്താക്കി കാവിവത്കരിക്കാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്നും കല കുവൈറ്റ് അഭിപ്രായപ്പെട്ടു.
സംഘ പരിവാരത്തിന്റെ വിദ്വേഷ രാഷ്ട്രീയം എല്ലാ അതിരുകളും വിട്ട് രാജ്യത്താകമാനം അഴിഞ്ഞാടുകയാണ്. ഇതിനെതിരെ പ്രതിഷേധ കൊടുങ്കാറ്റ് ഉയർന്നു വരണമെന്നും കല കുവൈറ്റ് പ്രസിഡണ്ട് ആർ. നാഗനാഥനും ജനറൽ സെക്രട്ടറി സി.കെ.നൗഷാദും പ്രസ്താവനയിൽ പറഞ്ഞു.